സഹല ??? [നൗഫു] 4135

സഹല

Sahala | Author : Nofu

 

ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്…

ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു…

സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു..

തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ  തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്..

അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി പുഞ്ചിരി തൂകി..

പറഞ്ഞോ എന്ന് തലയാട്ടി പ്രോത്സാഹനം നല്കുന്നുണ്ട്…

എന്റെ അൻസാർ…

എന്റെ മുന്നിൽ കൂടെ ഞാൻ ഇതുവരെ ജീവിച്ച ജീവിതം മുന്നിൽ കൂടെ ഒഴുകി വരുവാൻ തുടങ്ങി…

അതിൽ ആദ്യം തന്നെ വന്നത് അൻസറിന്റെ മുഖം ആണ്..

ആറു മാസങ്ങൾക്കു മുമ്പ് ഉമ്മയുടെ മൊബൈലിൽ വന്ന ഒരു റോങ് നമ്പർ..

ഞാൻ ആയിരുന്നു ആ കാൾ അറ്റൻഡ് ചെയ്ത് മറുപടി കൊടുത്തത്..

പിന്നെയും വന്നു അന്ന് തന്നെ രണ്ടു മൂന്നു വട്ടം..

പക്ഷെ ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല…

എന്നും രാവിലെയും വൈകിട്ടും ഓരോ മിസ്സ്‌ കാളും ഒരു ഗുഡ് മോർണിങ്ങും ഗുഡ് നൈറ്റ്‌ മെസ്സേജുകളും വരാൻ തുടങ്ങി…

ഉമ്മയുടെ മൊബൈൽ ആയതു കൊണ്ട് തന്നെ ഉമ്മാക്കതൊരു ശല്യം ആയി തീർന്നിരുന്നു..

ഉപ്പയാണെകിൽ പണി കയിഞ്ഞു വന്നാൽ അതിന്റെ ക്ഷീണത്തിൽ ഒന്ന് ഉറങ്ങി പോകും…

പിന്നെ രാത്രി തന്റെ കൂട്ടുകാരുടെ അടുത്തും കെട്ടിച്ചു വിട്ട തന്റെ പെണ്മക്കളെയും കുട്ടികളെയുമൊക്കെ കണ്ടിട്ടോ വരാറുള്ളൂ..

പിന്നെ ഈ മൊബൈലിൽ ഉള്ള വിളിയൊന്നും ഉപ്പാക്കില്ല..

മൂപ്പര് ആളൊരു പായഞ്ചൻ ആണ്…

പിന്നെ കൂടെ  ഉള്ള രണ്ടു ഇത്താത്തമാർ..

അവർ ഭർത്താക്കന്മാരുടെ വീട്ടിലും…

ഒരു ദിവസം ഞാൻ ആ കാൾ അറ്റൻഡ് ചെയ്തു കുറേ ചീത്ത വിളിച്ചു..

പക്ഷെ ഒരു കാര്യവും ഉണ്ടായില്ല..

വീണ്ടും ശല്യം ഏറി കൊണ്ടിരുന്നു..

പിന്നെ പിന്നെ എനിക്ക് ആ കാളുകൾ വരുന്നത് കാണുവാൻ ഇഷ്ട്ടമായി തുടങ്ങി..

ഞാൻ ഉമ്മയുടെ ഫോണിലേക്കു വരുന്ന ആ വിളികൾ അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി…

ഞാൻ അവന്റെ മോഹവലയത്തിൽ പതിയെ വീണ്… അതിൽ ആണ്ടു പോകുവാൻ തുടങ്ങി..

60 Comments

  1. വളരെ നന്നായിട്ടുണ്ട്

    1. താങ്ക്യൂ ??അജയ്

  2. ?മേനോൻ കുട്ടി?

    ന്റെ പൊന്നു നൗഫുക്കാ നിങ്ങളുടെ മന്ത്രിക വിരലുകൾ ആണോ ?? എങ്ങിനെ ഇത്രേം കുറച്ചു പേജിൽ കഥയെഴുതി വിസ്മയിപ്പിക്കാൻ സാധിക്കുന്നു ??

    നമിച്ചു ???

    1. ???

      താങ്ക്യൂ മോനോൻ കുട്ടി

  3. നിനക്ക് മെഷിൻ വല്ലോം കയ്യിൽ ഉണ്ടോ

    1. ചെറുതായ് ഒന്ന് ഓൺ ആകും..

      ???

      പിന്നെ ചറ പറ കഥകൾ വരും ?

  4. രാഹുൽ പിവി

    ഇതെന്താ കഥ ഇറക്കുന്ന മെഷീൻ ആണോ നൗഫു ഇക്ക

    പിന്നെ സമയം കിട്ടാത്തത് കൊണ്ട് ആണ് എല്ലാ കഥയ്ക്കും അഭിപ്രായം ഇടാത്തത് കൂടാതെ ഒരുപാട് കഥകൾ ഒക്കെ കഥ വന്ന് ആഴ്ചകൾ കഴിഞ്ഞാകും വായിക്കാൻ സാധിക്കുന്നത് അപ്പോഴും കമന്റ് ഇടാറില്ല പിന്നെ സീരീസ് ആണെങ്കിൽ ഒന്നിച്ച് വായിക്കാൻ pending കിടപ്പുണ്ട് വായന നടക്കുന്നില്ല

    നല്ല വിഷയം തന്നെ തിരഞ്ഞെടുത്തു ഇന്നത്തെ കാലത്ത് പെൺകുട്ടികളുടെ എടുത്തുചാട്ടം മൂലം തകരുന്ന മനുഷ്യ മനസ്സുകളെ കാണാൻ കഴിഞ്ഞു തെറ്റ് തിരുത്തി ഉപ്പയുടെ ഒപ്പം പോകണം എന്നു സഹല എടുത്ത തീരുമാനം ഈ നാട്ടിലെ മതിൽ ചാടാൻ നിൽക്കുന്ന പെൺകുട്ടികൾ തീരുമാനിച്ചാൽ നല്ലത് ആയിരുന്നു

    ഞാൻ ഒരിക്കലും പ്രണയത്തിന് എതിരല്ല വളരെ കുറച്ച് ശതമാനം പെൺകുട്ടികൾ വീട്ടിൽ സ്നേഹം കിട്ടാത്തത് കൊണ്ട് ആരേലും അടുത്ത് ഇടപ്പെട്ടാൽ പോകുന്നവർ ഉണ്ട് പിന്നെ വീട്ടുകാരെ മറന്നു 2 ദിവസത്തെ പരിചയം ഉള്ളവൻ ആണ് വലുത് എന്ന് കരുതുന്നവരാണ് ബാക്കി ഉള്ളത് പക്ഷേ ഇവർ മറക്കുന്ന കാര്യമുണ്ട് ഇത്രയും കാലം പൊന്നു പോലെ നോക്കിയ വീട്ടുകാർ അവരോട് മനസ്സ് തുറന്നാൽ തന്നെ അവർ സമ്മതിക്കും ഇല്ലെങ്കിൽ മറന്നു കളയണം അല്ലാതെ വീട്ടുകാരെ മറന്ന് ഒരു ബന്ധം അത് ശരിയല്ല അത് ആണായാലും പെണ്ണായാലും ❤️

    1. താങ്ക്യൂ pv..

      ആരും ഇറങ്ങിപ്പോയാൽ പെട്ടെന്നൊന്നും മടങ്ങി വരാറില്ല..

      എന്നാലും ഓരോ മാതാപിതാക്കളുടെയും ഉള്ളിൽ അവർ തിരിച്ചു വരണേ എന്ന് തന്നെ ആവും ??

  5. ഖുറേഷി അബ്രഹാം

    ഡാ ഇതൊക്കെ കഥയിൽ നടന്നതേ കേട്ടിട്ടുള്ളു. ശെരിക്കുമുള്ള ജീവിതത്തിൽ നടന്നത് ഒന്നും ഇങ്ങനെ നടന്നതായി കാണാൻ കഴിഞ്ഞിട്ടില്ല. ഈ പ്രേമം വേണ്ടാന്ന് പറയില്ല പക്ഷെ അതിനും ഉണ്ട് ഒരു സത്യ സന്തത. പ്രേമത്തിലെ ഏറ്റവും വലിയ സക്സസ് എന്ന് ഞാൻ കരുതുന്നത് ഒരാളെയും വിഷമിപ്പിക്കാതെ തന്റെ പ്രണയനോട് കൂടെ ജീവിക്കുക എന്നതാണ്. അതോണ്ട് ഞാൻ പ്രേമിക്കുന്നില്ല വെറുതെ എന്തിനാ വയ്യ വേലി ( അല്ലാതെ എനിക് സെറ്റ് ആവാത്തത് അല്ല കേട്ടോ )

    ഡാ പിന്നെ നീ മറ്റേ കഥയുടെ ബാക്കി യെഴുതാൻ പറഞ്ഞോ.

    ~ QA ~

    1. QA
      മറ്റേ കഥ അവൻ എന്നോ എഴുതി കഴിഞ്ഞതാണ്..

      പിന്നെ അവന് അതിന്റെ തുടർച്ച ഇവിടെ എഴുതി ഇടാൻ എന്തോ ബുദ്ധിമുട്ട്..

      ഒന്നും പറഞ്ഞിട്ടില്ല

      1. ഖുറേഷി അബ്രഹാം

        എഴുതി കഴിഞ്ഞത് ആണോ എന്നാ പേഴ്സണലായി അയച്ചു താ

  6. nalla message noufu, innathe kaalath kaanatha model .sahala oru mathruka aavatte

    1. താങ്ക്യൂ ലേഖ ???

  7. കുറച്ചു നാളുകൾക്ക് മുമ്പ് ഇതുപോലെ ഒരു സംഭവം കോടതിയിൽ നടന്നിരുന്നു …. !!!!

    വളരെ നന്നായി എഴുതി ആശംസകൾ ???❤️❣️

    1. ഡ്രാക്കുള

      നന്നായി എഴുതി ??????☀️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇന്നത്തെ സമൂഹത്തിൽ പ്രത്യേകിച്ച് പെൺകുട്ടികളിൾ ഇല്ലാതെപോയത്/മറന്ന് പോകുന്ന ഒന്നാണ് മതാപിതാക്കളുടെ കരുതലും സ്നേഹവും…..അവരുടെ കാഴ്ചപ്പാടിൽ മതാപിതാക്കളുടെ കരുതലും,വേവലാതിയുമെല്ലാം ഒരു തടവറയായി തോന്നും ..പക്ഷേ ചതിക്കുഴികളിൽ വീണുപോകുമ്പോൾ മാത്രമാണ് അവർക്ക് തിരിച്ചറിവ് വരൂ പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും…..

      1. താങ്ക്യൂ ഡ്രാക്കുള ???

    2. താങ്ക്യൂ ശപ്പു ???

  8. നൈസ്…

    1. താങ്ക്യൂ ???

  9. നന്നായിട്ടുണ്ട് സുഹൃത്തേ???

    1. താങ്ക്യൂ hyder ???

  10. ????
    കഥ വായിച്ചില്ല…
    തൽക്കാലം lot of ഉമ്മാസ്…?

    ബാക്കി വായിച്ചിട്ട്

    1. താങ്ക്യൂ ഡികെ ???

  11. വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഒട്ടും യോഗ്യതയോന്നും ഇല്ലാത്തതിനാല്‍ എന്തെങ്കിലും കുറച്ചു കടുപ്പത്തില്‍ പറഞ്ഞേ തീരൂ ??? അല്ലെങ്കിലും യോഗ്യത നോക്കിനിന്നാല്‍ ഇക്കാലത്ത് ഒന്നും മിണ്ടാന്‍ പറ്റില്ല ???

    ഒരാളെ പരിചയപ്പെടുന്നത്, പിന്നെ ഇഷ്ടപ്പെടുന്നത്, പിന്നീട് പ്രണയിക്കുന്നതും അയാളെ തന്നെ മുന്നോട്ടുള്ള ജീവിതത്തില്‍ പങ്കാളിയായി വേണമെന്ന് തീരുമാനിക്കുന്നതും എല്ലാം ഓരോ വ്യക്തികളുടെയും അവകാശം പിന്നെ സ്വാതന്ത്ര്യം. അതിനെ നാം ബഹുമാനിക്കണം.. ??? പക്ഷേ അവകാശങ്ങള്‍ ഓരോന്നായി നടപ്പിലാക്കേണ്ടത് അത് വരെ സംരക്ഷിച്ചു വളര്‍ത്തിയ മാതാപിതാക്കളുടെ അവകാശങ്ങള്‍ കുഴിച്ചു മൂടിയാകരുത്. ???

    തന്‍റെ കുട്ടിയുടെ ജീവിതത്തിലെ വളരെ പ്രാധാന്യമേറിയ ഒരു കാര്യത്തില്‍ അഭിപ്രായം പറയാന്‍, തീരുമാനമെടുക്കാന്‍, എന്തു കൊണ്ട് അവരങ്ങിനെ തീരുമാനിച്ചെന്നു വിശദീകരിക്കാന്‍ ഒരവസരം മാതാപിതാക്കള്‍ അര്‍ഹിക്കുന്നുണ്ട്. എത്ര സ്നേഹമില്ലാത്തവരെന്നു കുട്ടികള്‍ കരുതുന്ന രക്ഷിതാക്കളായാലും അങ്ങിനെയോരവസരം അവര്‍ക്ക് കൊടുത്തേ പറ്റൂ. രക്ഷിതാക്കള്‍ അറിയാതെ അവരെ പറ്റിച്ച് ഒരു സുപ്രഭാതത്തില്‍ വീട് വിട്ടിറങ്ങുന്നവര്‍ ചെയ്യുന്നത് കൊടിയ ക്രൂരത മാത്രമല്ല ആന മണ്ടത്തരം കൂടിയാണ്. ???

    ഇറങ്ങിപ്പോകുന്നവര്‍ കൂടെ കൊണ്ട് പോകുന്നത് ഒരു കുടുംബത്തിലെ സന്തോഷവും സമാധാനവും കൂടിയാണ്. ചിലര്‍ ആ കുടുംബം കുട്ടിയുടെ വിവാഹാവശ്യങ്ങള്‍ക്കൊ അല്ലെങ്കില്‍ സമ്പാദ്യമായോ സ്വരുക്കൂട്ടി വെച്ചിരുന്ന സമ്പത്തും കൂടി കൊണ്ട് പോവും???

    18 കൊല്ലം മാതാപിതാക്കളില്‍ നിന്നും കിട്ടിയ സ്നേഹം തിരിച്ചറിയാത്തവരാണ് അതിലും ചുരുങ്ങിയ കാലം മാത്രം പരിചയമുള്ള ഒരാളുടെ സ്നേഹം തിരിച്ചറിഞ്ഞു അതാണ് തനിക്ക് നല്ലതെന്നു കരുതി കൂടെ ഇറങ്ങിപ്പോകുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം അല്ലെങ്കില്‍ മണ്ടത്തരം ???

    ഇതെല്ലാമറിഞ്ഞിട്ടും സ്വന്തം മക്കളുടെ സന്തോഷത്തിനും ഭാവിക്കും മേലെ സ്വന്തം ഈഗോ അടിച്ചേല്‍പ്പിക്കുന്ന, കുട്ടികളെ സ്വയം തീരുമാനമെടുക്കാന്‍ സമ്മതിക്കാതെ കൂട്ടിലിട്ട് വളര്‍ത്തുന്ന രക്ഷിതാക്കളും ഇതില്‍ തുല്യം കുറ്റക്കാരാണ്. സ്വാതന്ത്ര്യത്തിന്റെ ലഹരി നുണയാന്‍ കാത്തിരിക്കുന്ന കുട്ടികള്‍, അല്ലെങ്കില്‍ എന്താണ് തനിക്ക് സംഭവിക്കുന്നതെന്നു മനസിലാക്കാത്ത കുട്ടികള്‍ അന്‍സാറുമാരുടെ മോഹിപ്പിക്കുന്ന വലയത്തില്‍ വീണു ചിലപ്പോ ഇറങ്ങിപ്പോയെന്നുമിരിക്കും. ടീനേജ് പ്രായത്തില്‍ അങ്ങനെയൊക്കെ ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ നമ്മുടെ കൂട്ടത്തില്‍ അപൂര്‍വമായിരിക്കും???

    ആഴത്തില്‍ ചിന്തിച്ചാല്‍ കുറ്റം കുട്ടികളുടെ മാത്രമല്ല വളര്‍ത്തുന്നവരുടെതും കൂടിയാണ്. കുട്ടികളെ ചിന്തിക്കാനും നല്ല തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തരാക്കി വളര്‍ത്തിയാല്‍ നമ്മുടെ ഈ പ്രശ്നം മാത്രമല്ല സമൂഹത്തിലെ ഒട്ടു മുക്കാല്‍ പ്രശ്നങ്ങളും താനേ കെട്ടടങ്ങും. ???

    ആ, അപ്പോ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍, സംഗതി പൊളിയായി. സാധാരണ ഒരു പെങ്കുട്ടിയും ഇങ്ങനെ ചെയ്യില്ലെങ്കിലും സഹല ചെയ്തു, അത് കലക്കി ???

    ???
    ഋഷി

    1. ന്റമ്മോ ഋഷി ബ്രോ ഇതൊരു കഥ തന്നെ ഉണ്ടല്ലോ..

      താങ്ക്യൂ ???

  12. ഇതുപോലെ എത്ര സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്… റാഹി റാഹി എന്നൊരു കരച്ചിൽ ഇപ്പോളും ചെവിയിലുണ്ട്… പക്ഷേ ഇങ്ങനെ ഇറങ്ങിപ്പോകുന്നവർ എത്ര പേരാണ് നല്ലനിലയിൽ ജീവിക്കുന്നത്… മാതാപിതാക്കളുടെ കണ്ണുനീർ വീഴ്ത്തി അവരുടെ ശാപം പിടിച്ചുവാങ്ങി എന്തുജീവിതം… ടിക്ക് ടോക് ഉണ്ടായിരുന്ന സമയത്ത് എന്തോ ട്രെൻഡ് പോലായിരുന്നു ഓരോ കല്യാണവീഡിയോയും ഇടുന്നത്… വലിയൊരു കാര്യം നേടി എന്ന അഹങ്കാരം ആ മുഖങ്ങളിൽ കാണാം…പത്ത് പതിനെട്ടു കൊല്ലം പൊന്നുപോലെ നോക്കി വലുതാക്കിയവരെ നിമിഷനേരം കൊണ്ടു മറന്നുകളഞ്ഞു ഇന്നലെ കണ്ട ഒരാളുടെ ഒപ്പം പോകുമ്പോൾ അവിടെ പ്രണയം ജയിക്കുന്നെന്നു പറയുന്നു.. യഥാർത്ഥ പ്രണയം അങ്ങനെ ആണോ? എനിക്കറിയില്ല ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആണെങ്കിൽ മാതാപിതാക്കളുടെ കണ്ണുനീർ വീഴ്ത്താതെ അവരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു കൂട്ടിയേനെ… പിന്നെ ചുറ്റിലും ഇതുപോലെ ഇറങ്ങി ജീവിതം നശിച്ചുപോയ പലരെയും കണ്ടിട്ടുണ്ടെങ്കിലും ആ പാഠങ്ങൾ അവർ പഠിക്കില്ല…

    നല്ല സ്റ്റോറി നൗഫു… നല്ല മെസ്സേജ്..

    1. നന്ദി shana ???

  13. സുജീഷ് ശിവരാമൻ

    നല്ല ഒരു മെസ്സേജ്… ♥️♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  14. നൗഫു,
    ഇങ്ങനെ ഒരു കഥ സംഭവിക്കുവാൻ യാതൊരു സാധ്യതയും ഇല്ല, എങ്കിലും സമൂഹത്തിന്റെ മൂല്യച്യുതിയിൽ ഇങ്ങനെ തന്നെ സംഭവിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു.
    ഞാൻ നേരിൽ കണ്ട ഒരു സംഭവം ഉണ്ടായി, ഒരിക്കൽ കോടതിയിൽ ഒരു ചെറുപ്പക്കാരനും, പെണ്ണും, അവരുടെ സുഹൃത്തുക്കളും കൂടി ഇതേ സ്ഥിതിയിൽ വന്നിരുന്നു, ജഡ്ജിയോട് ചെറുപ്പക്കാരനോടൊപ്പം പോകണം എന്ന് പറഞ്ഞു.
    ഇത് കേട്ട കൂട്ടുകാർ ഉച്ചത്തിൽ ആർപ്പു വിളിച്ചു. ജഡ്ജി അവർക്ക് വാക്കാൽ ശബ്ദം ഉണ്ടാക്കിയതിന് പണിഷ്മെന്റ് നൽകി.
    എല്ലാരും പോയിട്ട് ഒരു അമ്മ ചുവരും ചാരി ഇരുന്നു കരയുന്നത് കണ്ടു. ആ പെൺകുട്ടിയുടെ അമ്മയായിരുന്നു അത്. കുറേക്കാലം ഈ ഓർമ നിലനിന്നിരുന്നു.
    ഇന്നീ കഥ കണ്ടപ്പോൾ എനിക്കതാണ് ഓർമ വന്നത്.
    നല്ല എഴുത്തിനു ആശംസകൾ…

    1. ശരിയാണ്..ജ്വാല…

      ???

  15. ഇതുപോലെ എത്ര മാതാപിതാക്കൾ നമ്മുക്ക് ചുറ്റും…

    നല്ല ഒരു മെസ്സേജ്..

    ????

    1. താങ്ക്യൂ സിദ്ധു ???

  16. നല്ല മെസ്സേജ് നൗഫു ?????

    1. താങ്ക്യൂ ശിവ ???

  17. ❣️❣️❣️❣️❣️❣️❣️

    1. കറന്റൈൻ കഴിഞ്ഞോ കർണ്ണൻ ???

  18. machanee..super..adipoli..verum 5 pageloode nalloru massage konduvaran machanu kazinjittund……super

    1. താങ്ക്യൂ sk???

  19. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? ഈ കഥ എഴുതുന്ന മെഷീൻ ഉണ്ടാവോ ഒരെണ്ണം എടുക്കാൻ ???

    1. നല്ല ഹാർഡ് വർക്കിൽ ആണ് മേസീൻ..

      മൂന്നാലെണ്ണം തീർക്കാൻ ഉണ്ട്..

      അത് കഴിഞ്ഞിട്ട് ഞാൻ കൊന്നില്ലെങ്കിൽ അത് തന്നെ നിനക്ക് തരാം ???

  20. എന്ത് പറയാനാ
    നല്ല കഥ…
    നല്ലതു പലതും കഥ ആയി ഇരിക്കും .
    ഇതൊക്കെ യാഥാർഥ്യം കൂടെ ആയിരുന്നെകിൽ എന്ന് കൂടെ ആശിച്ചു പോകും..
    നിനക്കു ഓർമ്മ ഉണ്ടോ എന്നറിയില്ല…
    ഒരു വാപ്പ കോടതിക്ക് മുന്നിൽ നിന്ന് റാഹി റാഹി എന്ന് മകളെ വിളിച്ചു അലമുറ ഇട്ട കാഴ്ച യൂട്യൂബിൽ കണ്ടത് കൂടെ ഓർമ്മ വരുന്നു…

    1. ശരിയാണ്…

      പക്ഷെ അവർ അങ്ങനെ പോകുവാൻ കരുതുമ്പോൾ ഒരു തിരുച്ചു വരവിനായി എത്ര മാതാപിതാക്കൾ കൊതിക്കുന്നുണ്ടാവും

      ഗുരുവേ താങ്ക്യൂ ???

  21. അടിപൊളി നൗഫു അണ്ണാ ❤️❤️❤️… ഒരുപാട് ഇഷ്ടമായി… രാവിലേ രണ്ടു കഥ വായിച്ചു… രണ്ടും മാതാപിതാക്കളുടെ മഹത്വം പറയുന്നു… രണ്ടും ഇഷ്ടമായി ???

    1. സുജീഷ് ബ്രോ യുടെ കഥ വായിച്ചു അല്ലെ നല്ല അടിപൊളി കഥ ???

      താങ്ക്യൂ ജീവാ, ??

    1. താങ്ക്യൂ shana???

  22. വായിച്ചു അഭിപ്രായം പറയാം ❣️ നൗഫു അണ്ണാ ?❣️

    1. നീ വായിച്ചു കഴിഞ്ഞില്ലേ..

      ആകെ 5 പേജേ ഉള്ളു ശപ്പു ?????

  23. ഫസ്റ്റ് ??

    1. സുജീഷ് ശിവരാമൻ

      ഇങ്ങനെയും…. ???

    2. ഇവിടെ എന്താ മൂന്നാം ലോക മഹായുദ്ധം നടക്കുന്നുണ്ടോ ???

      1. ഉണ്ടോ ?? ഇല്ലല്ലോ ??

    1. ഫസ്റ്റ് കൊണ്ടു പോയി ദുഷ്ടൻ ??

        1. ചിരിച്ചോ ചിരിച്ചോ

Comments are closed.