സഹല ??? [നൗഫു] 4134

▪️

സഹല…

കോടതി ചോദിച്ച ചോദ്യം കേട്ടില്ലേ…

ആ.. എന്താ സാർ…

നിങ്ങൾക് ആരുടെ കൂടെ പോകുവാൻ ആണ് താല്പര്യം..

നിങ്ങളുടെ കാമുകൻ എന്ന് പറയുന്ന അൻസറിന്റെ കൂടെ പോകണോ..

നിങ്ങളുടെ ബന്ധുക്കളുടെ കൂടെ പോകണോ…

അൻസാർ എന്നെ നോക്കി ചിരിക്കുന്നുണ്ട്…

ഞാൻ ആ കോടതിയിൽ ചുറ്റുമോന്ന് കണ്ണോടിച്ചു എന്റെ ഉമ്മയും ഇത്താത്തമാരും പ്രാർത്ഥനയോടെ മുകളിലേക്ക് കൈ നീട്ടി തേടുന്നുണ്ട്..

ഞാൻ എന്റെ ഉപ്പയെ അവർക്കിടയിൽ നോക്കി..

ഇല്ല ആ കൂട്ടത്തിൽ ഒന്നും ഇല്ല..

ഈ മകൾ പറയുന്നത് കേൾക്കാൻ ചിലപ്പോൾ ആ ഹൃദയത്തിന് ശക്തിയുണ്ടാവില്ല…

ഞാൻ ന്യായാധിപന്റെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു..

എനിക്കെന്റെ ഉപ്പയുടെ കൂടെ പോണം…

എനിക്കെന്റെ ഉപ്പയുടെ മകളായി തന്നെ ജീവിച്ചാൽ  മതിയെന്നും പറഞ്ഞ് ഞാൻ ആ കൂട്ടിൽ നിന്നും കോടതിയുടെ പുറത്തേക് ഇറങ്ങി ഓടി…

എന്റെ ഉപ്പ എങ്ങോട്ടോ നോക്കി ആ മരത്തണലിൽ തന്നെ ഇരിക്കുന്നുണ്ട്…

ഞാൻ ഓടി എന്റെ ഉപ്പയുടെ കാലിൽ പിടിച്ച് അവിടെ ഇരുന്നു…

എനിക്കാരെയും വേണ്ട ഉപ്പാ..

എനിക്കെന്റെ ഉപ്പയെ മാത്രം മതി..

ഞാൻ ചെയ്ത തെറ്റ് എന്റെ ഉപ്പ പൊറുക്കണേ എന്നും പറഞ്ഞ് ഞാൻ ആ കാലിൽ കെട്ടി പിടിച്ച് കരഞ്ഞു..

എന്റെ തോളിൽ ഒരു വിറക്കുന്ന കരം വന്നു നിന്നു..

പിന്നെ എന്നെ മെല്ലെ നിലത്തുനിന്നും എഴുന്നേൽപ്പിച്ചു…

എന്നെ ചേർത്തു നിർത്തി എന്റെ ഉപ്പ പറഞ്ഞു…

എനിക്കറിയാമായിരുന്നു എന്റെ മകൾ ഈ ഉപ്പയെ മറന്ന് ആരുടേയും കൂടെ പോകില്ലെന്ന്…

കുറച്ചു ദിവസം എന്റെ മോളോന്നു എന്റെ അടുത്ത് നിന്ന് മാറി നിന്നു..

പണ്ടൊക്കെ അമ്മായിമാരുടെ വീട്ടിലും എളാമ മാരുടെ വീട്ടിലും പോയി നിൽക്കാൻ വാശി പിടിക്കുമ്പോൾ..

ഞാൻ നിന്നെ അവിടെ കൊണ്ട് പോയി നിർത്തി… ഒരു ദിവസം കഴിയുമ്പോൾ തന്നെ വീട്ടിലേക് ഫോൺ ചെയ്തു എന്റെ മോൾ പറയാറില്ലേ…

എന്നെ ഇവിടെ കൊണ്ട് നിർത്തി നിങ്ങൾ രണ്ടാളും സുഖിക്കാണല്ലേ.. വേഗം ഇങ്ങോട്ട് വന്നോളി ഞാൻ തിരിച്ചു പോരാൻ സാധനം പാക്ക് ചെയ്‌തെന്ന്…

അത് പോലെ കരുതിയാൽ മതി എന്റെ മോൾ ഇതും…

ഞാൻ എന്റെ ഉപ്പയെ കെട്ടിപിടിച്ചു തേങ്ങി കൊണ്ടിരുന്നു..

60 Comments

  1. Super

Comments are closed.