സഹല ??? [നൗഫു] 4134

എല്ലാം നഷ്ട്ടപെട്ടവനെ പോലെ ഇരിക്കുന്ന ഒരു അൻപതഞ്ചുകാരനെ…

ഞാൻ എന്തിന്റെ പേരിലായിരുന്നു എന്റെ ഉപ്പയെ മറന്നു പോയത്…

ആരുടെ മുന്നിലും ഇത് വരെ ആ തല കുനിക്കാത്ത മനുഷ്യൻ ഇന്ന് എന്റെ പേരിൽ തലകുനിച്ചു അവിടെ ഇരിക്കുന്നു..

എന്റെ ഉള്ളിലൂടെ എന്റെ ഉപ്പയുടെ ഓർമ്മകൾ കടന്നു വന്നു തുടങ്ങി..

വെറും അഞ്ഞൂറും അറുന്നൂറും രൂപക്ക് പല വീട്ടിലും പോയി തെങ്ങിന് ചുവട് കിളച്ചും, കാട് വെട്ടിയും,  കല്ല് ചുമന്നും കൂലി പണിയെടുത്ത് ഞങ്ങളെ പട്ടിണിയിൽ കിടത്താതെ വളർത്തി വലുതാക്കിയ എന്റെ ഉപ്പ..

പതിനെട്ടു കൊല്ലത്തോളം എന്നെ എല്ലാത്തിൽ നിന്നും സംരക്ഷിച്ചു പൊന്നു പോലെ കൊണ്ട് നടന്ന എന്റെ ഉപ്പ…

ഉപ്പ പണി കഴിഞ്ഞു വരുമ്പോൾ  ഞങ്ങൾ മൂന്നു പേർക്കുമായി കയ്യിൽ എന്തെങ്കിലും കരുതും..

ഓരോരുത്തർക്കും രണ്ടോ അതിലധികമൊ പലഹാരം അതിൽ ഉണ്ടാവും..

ഞാൻ അതിൽ നിന്നും ഓരോന്നായി ഉപ്പാക്കൊ ഉമ്മക്കോ കൊണ്ട് കൊടുത്താൽ പറയും..

എനിക്ക് വേണ്ട മോളെ.. എനിക്ക് ഷുഗറാണ് പ്രെസറാണ്..

എവിടെ… വീട്ടിൽ ഒരു നേരമോ പഞ്ചാര ഇട്ട ചായ ഉണ്ടാക്കാറുള്ളു… കാലങ്ങളായി ഉപ്പ അതിൽ പോലും മധുരം ചേർക്കാറില്ല…

ആ ഉപ്പയും ഉമ്മയും ആണ് ഷുഗറിന്റെ കാര്യം പറഞ്ഞു ഞങ്ങളെ…

ആ കൊണ്ട് വന്ന പലഹാരം മുഴുവൻ തീറ്റിക്കുന്നത്..

എങ്ങനെയാണ് ഞാൻ എന്റെ ഉപ്പയെ മറന്നു പോയത്..

പുതിയ ജീവിതം മോഹിച്ചിട്ടോ…

എന്നെ എന്റെ ഉപ്പ അങ്ങനെ വളർത്തിയിട്ടില്ലല്ലോ…

എനിക്ക് വേണ്ടെതെല്ലാം എന്റെ ഉപ്പ കൊണ്ട് തരുമായിരുന്നു…

എനികിഷ്ട്ടമുള്ളത് എടുക്കാൻ ഞങ്ങൾ രണ്ടാളും എത്ര എത്ര ടെക്ടയിൽസിൽ കയറി ഇറങ്ങിയിരിക്കുന്നു…

എനിക്ക് ഇഷ്ട്ടമുള്ള അത്രയും പഠിക്കാൻ എന്റെ ഉപ്പ എന്നോട് പറഞ്ഞതെല്ലേ…

നിനക്ക് ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാൻ ഉള്ള ജോലി നീ പഠിച്ചു കണ്ടെത്തണം…

അത് കയിഞ്ഞ് നമുക്ക് വിവാഹം നോക്കാമെന്നും…

എന്റെ കുട്ടിക്ക് ആരെ എങ്കിലും ഇഷ്ട്ടമുണ്ടെങ്കിൽ തുറന്നു പറഞ്ഞാൽ ഉപ്പ പോയി ചോദിച്ചു നടത്തി തരാമെന്നും പറഞ്ഞത് ഞാൻ എന്തെ മനഃപൂർവം മറന്നു കളഞ്ഞു…

മുന്നിൽ ഒരു മായാജാലം കാണിച്ചു കൊണ്ട്
അൻസാർ സ്വർഗം കാണിച്ചപ്പോൾ ഞാൻ എന്റെ ഉപ്പയെ മറന്നു പോയോ …

എന്നെ ജീവനായി കൊണ്ട് നടന്ന ആ മനുഷ്യനെ ഇന്ന് ഈ ഭൂമിയിൽ തലകുനിപ്പിച്ചു നിർത്തി…

ഞാൻ എന്തു നേടും???

ഈ മകളോട്  എന്റെ ഉപ്പ പൊറുക്കുമോ..

▪️▪️

60 Comments

  1. Super

Comments are closed.