സഹല ??? [നൗഫു] 4134

അവൻ എന്നെ കാണാൻ ഇടയ്ക്കിടെ കോളേജിന്റെ മുന്നിലേക്ക് വരുവാൻ തുടങ്ങി..

എന്റെ കൈകളിൽ എനിക്കായ് ഉപയോഗിക്കാൻ ഒരു മൊബൈലും വേടിച്ചു തന്നു…

ഞങ്ങൾ രാത്രിയെ പകലുകളാക്കി അതിൽ പറന്നു നടന്നു…

ഞങ്ങൾ പാർക്കിലും ബീച്ചിലും ചുറ്റി കറങ്ങി ആ പ്രണയം ആസ്വദിച്ചു മുന്നോട്ട് പോയി…

എനിക് പതിനെട്ടു തികഞ്ഞപ്പോൾ അവൻ എന്നോട് വീടും ബന്ധങ്ങളും ഉപേക്ഷിച്ചു അവന്റെ കൂടെ ഇറങ്ങി ചെല്ലുവാൻ തുടരെ തുടരെ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിന്നു..

ഞാൻ അവനോട് ഒരുപാട് വട്ടം ഉപ്പയോട് നേരിട്ട് സംസാരിക്കാൻ പറഞ്ഞു നോക്കി..

അപ്പോയെല്ലാം അവൻ എന്നോട് പറഞ്ഞു..

നിന്റെ കുടുംബം എന്റെ വീട്ടുകാർക്കും ബന്ധുകൾക്കും ഇഷ്ട്ടപെടില്ല..

നിനക്ക് എന്നെ ഇഷ്ട്ടമാണെങ്കിൽ എന്റെ കൂടെ ജീവിക്കണമെങ്കിൽ തീർച്ചയായും ഞാൻ പറയുന്നത് അനുസരിക്കണം..

ഞാൻ ആലോചിച്ചപ്പോൾ അവൻ പറഞ്ഞത് ശരിയാണ്..

ഒരു ഓടിട്ട വീടും മൂന്നു സെന്റ് സ്ഥലവും..

ഇത്താത്തമാരെ കെട്ടിച്ചു വിട്ട കടം  തന്നെ ഇത് വരെ വീട്ടിയിട്ടില്ല ഇനി എനിക്കാണെങ്കിൽ ഉപ്പക് ഒരു നല്ല ആലോചന പോലും കൊണ്ട് വരാൻ സാധിക്കില്ല…

അത് കൊണ്ടാവുമ്മല്ലോ ഉപ്പ എന്നോട് ഇനിയും കൂടുതൽ പടിച്ചു ഡിഗ്രിയും പിജി യും എടുക്കാൻ പറയുന്നത്..

അത് പിന്നെ ഉപ്പാക് ഒരു ചിലവും ഇല്ലാതെ സ്കോളർ ഷിപ്പ് ഉള്ളത് കൊണ്ട് അത്യാവശ്യം നല്ലവണ്ണം പഠിക്കുന്നത് കൊണ്ടും മുന്നോട്ടു പോകും..

ഇനി ഏതായാലും അതൊന്നും വേണ്ട…

അൻസറിന്റെ കൂടെ പോയാലും..

ഇനിയും പഠിപ്പിക്കാമെന് അവൻ പറഞ്ഞിട്ടുണ്ട്…

അങ്ങനെ അവന്റെ വാക്കിൽ രണ്ടു ദിവസം മുന്നേ വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഞാൻ..

ഇന്നലെ തന്നെ പോലീസ് പിടിച്ച് കോടതിയിൽ ഹാജറാക്കി…

▪️▪️▪️

എന്നെ ഇങ്ങോട്ട് പോലീസ് ജീപ്പിൽ കൊണ്ട് വരുമ്പോൾ ഞാൻ കണ്ടു എന്റെ ഉപ്പയെ…

ഞാൻ ആ കൂട്ടിൽ നിന്നു കൊണ്ട് തന്നെ എന്റെ ഉപ്പയെ ഓർത്തു പോയി…

അവിടെ കോടതിക്ക് പുറത്ത്..

60 Comments

  1. Super

Comments are closed.