രോഹിണി 2147

” നാല് പേരുടെ ജോലി മുഴുവൻ  ആ  സ്ത്രീയെക്കൊണ്ട് ചെയ്യിച്ചു. കരഞ്ഞുകൊണ്ടാണ് അവരിവിടെനിന്നുമിറങ്ങിപ്പോയത്..     അല്ലെങ്കിലും നമ്മുടെ സമൂഹംഇങ്ങനെയൊക്കെ തന്ന്യാ ..അന്യനാട്ടിൽ നിന്ന് വന്നവരെ പരിഹസിച്ചും പറ്റിച്ചും അതിനുകൂട്ട് നില്ക്കാൻ…”

അവൾ ഘോരഘോരമായ വാക്കുകൾകൊണ്ട് സമൂഹത്തെ ഉദ്ധരിക്കുകയാണ്. അവൾ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.രോഹിണി എന്നെ കുറിച്ചന്വേഷിച്ചോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അത് വേണ്ടെന്നു വച്ചു. അതിനിവിടെയെന്താണ് പ്രസക്തി? പിന്നെയും ഒരു നൂറായിരം ചോദ്യങ്ങൾ  തികട്ടി വന്നു.. പക്ഷെ ഒന്നുംചോദിച്ചില്ല .. ആരോടും.. എന്നോടു പോലും..

എന്റെ കൈയിൽപിടിച്ച സഞ്ചിയിൽ രോഹിണിക്കു  വേണ്ടി വാങ്ങിയ സാധനങ്ങൾക്ക് ഭാരം കൂടിക്കൂടി വരുന്നത് പോലെ തോന്നിയെനിക്ക്. അതിലുപരി  അവൾക്കു വേണ്ടി ഞാൻ  ചെയ്യാൻ മനസിലുറപ്പിച്ച ആ കാര്യം നെരിപ്പോട് പോലെ മനസ്സിൽ കിടന്നു നീറാനും തുടങ്ങി.. തുടങ്ങി വച്ചിട്ടും വായിച്ചു മുഴുമിപ്പിക്കാൻ കഴിയാതിരുന്ന സോളമന്റെ ഉത്തമഗീതം പോലെ..

മഴയുടെ വരവറിയിച്ചു കൊണ്ട് കാറ്റ്  ശക്തിയായി വീശുന്നുണ്ടായിരുന്നു. മഴ അവൾക്കു വലിയ ഇഷ്ടമാണ് .. അവൾ ആദ്യമായി എഴുതാൻ പഠിച്ച മലയാളം വാക്കും  ‘മഴ’ ആയിരുന്നു. അനുസരണശീലം ലവലേശമിലാത്ത മനസ്സ്  വീണ്ടും അവളുടെ ഓർമ്മകളിലേക്ക് എന്നെ  വലിച്ചടുപ്പിക്കുകയാണ്..

മറക്കേണ്ടിയിരിക്കുന്നു.. മറന്നുപോയ മറ്റേതൊരധ്യായവും പോലെ .. അല്ലെങ്കിലും എനിക്ക് ആ പെൺകുട്ടി ആരായിരുന്നു?

ഒരു പക്ഷെ ആരുമല്ല.. കാറ്റിൽ എവിടെ നിന്നോ വാടിത്തുടങ്ങിയ ഒരു ഗുൽമോഹർപ്പൂവ് എന്റെ മുന്നിലെക്കു വന്നു  വീണു. കൈയിലിരുന്ന എന്റെ ഫോൺ പതുക്കെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.. അതിന്റെ സ്‌ക്രീനിൽ ഒരു ഐ.എസ്.ഡി നമ്പർ പതുക്കെ  തെളിഞ്ഞു വന്നു.. ഒപ്പമൊരു പേരും ..’ ROHINI SPONSOR calling ‘.

THANKS FOR READING MY STORY

VIDHYA.R | Blogger, Illustrator and painter. Lives in Mumbai. From Palakkad.

1 Comment

  1. Nothing to comment. But the story was nice.

Comments are closed.