? ഋതുഭേദങ്ങൾ ?️ 06 [ഖല്‍ബിന്‍റെ പോരാളി ?] 891

ഈ സമയം ദേവിന്‍റെ പ്രതികരണമറിയാന്‍ അനുവിന് നല്ല ആഗ്രഹമുണ്ടായിരുന്നു എന്നാലും താന്‍ ഉറങ്ങുകയാണെന്ന അവന്‍റെ വിചാരം മാറ്റണ്ട എന്നു വെച്ചു കണ്ണുകള്‍ കഷ്ടപ്പെട്ട് അടച്ചുകൊണ്ടു കിടന്നു.

ദേവ് റൂമില്‍ നിന്ന് പുറത്തേക്ക് പോയത് വാതില്‍ അടയുന്ന ശബ്ദത്തോടെ അനു മനസിലാക്കി. അനു പതിയെ എണിറ്റിരുന്നു പിന്നെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി. ഈ മനുഷ്യന്റെ മനസിളക്കാന്‍ എന്തു കുടോത്രം ചെയ്യണമാവോ…. അനു ചിന്തിച്ചു. പിന്നെ ആ വിഷമം തീര്‍ക്കനായി അവന്‍ വെച്ചു തന്നെ തലയണയെ തന്നെ കെട്ടിപിടിച്ചു ഒന്നുടെ കിടന്നു.

അന്നു വൈകിട്ട് വരെ ഏഴില്ലംകാവില്‍ അവര്‍ നിന്നു. വൈകിട്ട് മൂന്ന് മണിയോടെ ദേവും അനുവും നെല്ലിയത്ത് മനയില്‍ നിന്നും ഇറങ്ങി. ഇറങ്ങും മുമ്പ് അരവിന്ദന്‍റെ വിട്ടുകാര്‍ പെണ്ണുകാണാന്‍ വരുന്ന അന്ന് ഇവിടെയുണ്ടാവണമെന്ന് ദേവിനെ കൊണ്ടു അച്ഛന്‍ തിരുമേനി ഉറപ്പ് വാങ്ങിയിരുന്നു. പേരശ്ശിയോട് അച്ഛന്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആദ്യം പേരശ്ശി എതിര്‍ത്തേങ്കിലും അച്ഛന്‍ കാര്യങ്ങള്‍ സംസാരിച്ച് ഒരു സൗമ്യതയില്‍ എത്തിച്ചിട്ടുണ്ട്.

തിരിച്ചുള്ള യാത്ര തികച്ചും നിശബ്ദമായിരുന്നു. അനു ദേവിനെ ഇടയ്ക്ക് ഇടംകണ്ണിട്ട് നോക്കുമെങ്കില്‍ അവിടെ നിന്നു അനുകുലമായ ഒരു നോട്ടം പോലുമുണ്ടായില്ല. അങ്ങനെ സംസാരമില്ലാതെ കാര്‍ വൈദരത്ത് എത്തി. അപ്പോഴേക്കും രാത്രിയായിരുന്നു.

രാത്രി അത്താഴം കഴിഞ്ഞു ദേവും അനുവും റൂമില്‍ കയറി. അനു ബെഡിലിരുന്നു ദേവിന്‍റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുകയായിരുന്നു. ഫോണ്‍ വിളിയ്ക്കാന്‍ പോകുന്നതും തിരിച്ചു വരുന്നതും എല്ലാം അനു കണ്ണെടുക്കാതെ നോക്കി നിന്നു. ദേവ് ഫോണ്‍ വിളിയെല്ലാം കഴിഞ്ഞു ബെഡ്ഷിറ്റെടുത്ത് വിരിയ്ക്കാന്‍ തുടങ്ങി.

““അതേയ്….. ദേവേട്ടാ….”” അനു വിളിച്ചു.

““മ്…. എന്താ…..”” ദേവ് പ്രതികരണം അറിയിച്ചു.

““അത്…. താഴെ കിടക്കണമെന്നുണ്ടോ….”” അനു മടിച്ചു മടിച്ചു ചോദിച്ചു.

““പിന്നെ എവിടെ കിടക്കാനാണ്….?””

““അത്…. ബെഡിന് മുകളില്‍ കിടന്നുടെ….”” അനു ചോദിച്ചു.

““അതു വേണ്ട…. താന്‍ അല്ലേ ആദ്യ രാത്രി ഒന്നിച്ചു കിടക്കാന്‍ പറ്റില്ലയെന്നോക്കെ പറഞ്ഞതു…. പിന്നെയെങ്ങനെയാ ഞാന്‍ ബെഡില്‍ കിടക്കുക….”” ദേവ് ചോദിച്ചു.

““അതു, അന്ന്, എന്തോ, അറിയാതെ…..”” അനു എന്തു പറയണമെന്നറിയാതെ തപ്പി തടഞ്ഞു നിന്നു.

““ഹാ…. എന്തായാലും ഇപ്പോ ഉള്ള പോലെ പോകട്ടെ….”” ദേവ് പറഞ്ഞു….

““വേണേല്‍ ഞാന്‍ താഴെ കിടന്നോളാം….”” അനു പറഞ്ഞു.

““അതു വേണ്ട…. ശീലമില്ലാത്തത് ഒന്നും ചെയ്യണ്ട….”” ദേവ് ഉടനടി എതിര്‍പ്പ് പ്രകടിപ്പിച്ചു.

““എന്നാലും എനിക്കെന്തോ പോലെ….”” അനു സങ്കടഭാവത്തില്‍ പറഞ്ഞു.

““എന്തിന്….?””

154 Comments

  1. ❤️❤️❤️❤️❤️

  2. ഖൽഭേ ???

    സാഹചര്യങ്ങളുടെ സമർദ്ദം മൂലം കുറച്ചു നാളുകൾ ആയി സൈറ്റിൽ കയറിയിരുന്നില്ല.അടുത്തിടെ വന്നു നോക്കിയപ്പോഴാണ് ആറും ഏഴും വന്നു കിടക്കുന്നത് ശ്രദ്ദയിൽ പെട്ടത്.പക്ഷെ വായിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു അതുകൊണ്ടാണ് ഇത്രയും ykiyath. ??? ഒരു മൂഡ് തോന്നിയപ്പോ തുടങി വച്ചു…

    പെണ്ണ് കിട്ടിയ ചാൻസിൽ നെഞ്ചിൽ കയറി അല്ലെ… അല്ലെങ്കിൽ തന്നെ ചെക്കൻ ഡീസന്റ് ആണെന്ന് മുൻപേ തെളിയിച്ചതാണല്ലോ.അവളുടെ ഓസ്കാർ അഭിനയം ഒന്നും ദേവിന്റെ അടുത്ത് ചിലവാകാൻ പോകുന്നില്ല… മോളെ anakhe മക്കള് ആ വെള്ളം അങ്ങ് വാങ്ങി വച്ചേര് അല്ല പിന്നെ!ഇത് ആളു വേറെ ആണ്. ???

    അരവിന്ദന്റെ അച്ഛനും അനഘയുടെ അച്ഛനും ക്ലാസ് മേറ്റ്‌ ആയിരുന്നു അല്ലെ അതേതായാലും നന്നായി ആത്തിയുടെ ഇഷ്ടം സമ്മതിച്ചുകൊടുത്തത് അവളുടെ ഭാവിക്ക് ദോഷമാവുമോ എന്നുള്ള അവളുടെ അച്ഛനമ്മമാരുടെ ആകുലത ഇനി വേണ്ടല്ലോ…ആകെ അവിടെ ഒരു പ്രശ്നം ആകുന്നത് ശങ്കരൻ അമ്മാവൻ മാത്രമാണ്…പുള്ളിക്ക് മാത്രമേ ഈ ബന്ധത്തോട് എതിർപ്പുള്ളതായി തോന്നിയുള്ളു.ആ പ്രശ്നവും ദേവ് ഇലക്കും മുള്ളിനും കേടില്ലാതെ സോൾവ് ചെയ്യുമെന്ന് പുള്ളിയുടെ പരിഹാസചോദ്യത്തിന് കുറിക്ക് കൊള്ളുന്ന ഉത്തരം നൽകിയത്തോടെ മനസിലായല്ലോ. ???

    ഇടക്കിടക്ക് ഉള്ള മൈസൂർ യാത്രയും രാത്രിയിൽ സ്ഥിരമായുള്ള ഫോൺ വിളിയും ദേവിന്റെ വെറും നാടകം ആണെന്ന് കരുതിയ എനിക്ക് തെറ്റി പാടെ തെറ്റി… ഹണിമൂൺ വ്യാജന മൈസൂർക്ക് അനുവിനെയും കൂട്ടി യാത്രക്ക് പ്ലാൻ ചെയ്തപ്പോൾ ആണ് ഇതെലാം ഒറിജിനൽ ആണെന്ന് ബോധ്യമായത്.ട്വിസ്റ്റുകളുടെ തുടക്കവും അത് തന്നെ ആണല്ലോ. ???

    ഹോട്ടൽ മുതലാളി ദേവിനെ നോക്കി നിന്നതും ഭക്ഷണത്തിന് ശേഷം ക്യാഷ് വാങ്ങാതിരുന്നതും കണ്ടപ്പോഴും ഒരു പന്തികേട് മണത്തു ഏങ്കിലും സ്ഥിരമായി കയറുന്ന ഹോട്ടൽ ആയതുകൊണ്ട് പരിചയത്തിന്റെ പുറത്ത് അങ്ങിനെ ചെയ്തതാകും എന്ന് മനസിനെ വിശ്വസിപ്പിച്ചു.പിന്നീട് പുറത്തു വന്നപ്പോൾ taxi കാണാഞ്ഞതും മോശപ്പെട്ട വഴി ആണെന്ന് അറിഞ്ഞിട്ടും അനഘയുടെ നിർബന്ധത്തിന് വഴങ്ങി പാർക്കിന്റെ സൈഡിലൂടെ ഉള്ള വഴി പോകാനായി തിരഞ്ഞെടുത്തതും എല്ലാം കൂട്ടി വായിക്കുമ്പോൾ ചില ക്ളീഷേ സിനിമയിലെ സീൻ പോലെ നായകന്റെ ഭൂതകാലം അല്ലെങ്കിൽ അവന്റെ യഥാർത്ഥ സ്വഭാവം ജീവിതം നായികക്ക് മനസിലാക്കാൻ വേണ്ടി ഉണ്ടാക്കി പറഞ്ഞത് പോലെ തോന്നി.എങ്കിലും അനഘക്ക് ദേവിനെ മനസിലാക്കാൻ ആ സന്ദര്ർഭം ഉപകാരമായിരുന്നു. ???

    Fight സീൻ എനിക്ക് ഇഷ്ടമായില്ല.എന്തുകൊണ്ട് എന്ന് ചോദിച്ചാൽ No Answer…ചിലപ്പോൾ expectation കൂടുതൽ ആയതുകൊണ്ടാകാം.മോശം ആയില്ല നാട്ടിൽ വച്ചു നടന്നതിന്റെ അടുത്ത് വന്നില്ല.

    അവസാനം സമറിന്റെ കൂടെ ചെന്ന് കയറിയത് അവന്റെ വീട്ടിലാണോ അതോ ദേവിന്റെ ബന്ധു വീട്ടിൽ ആണോ എന്ന് സംശയം വന്നു.പിന്നെ അവിടെ കണ്ട ഗർഭിണിയും…സ്ഥിരമായി ഫോണിൽ വിളിച്ചു സംസാരിക്കുന്നത് ഈ പെങ്കൊച്ചിനോട് തന്നെ ആണോ… എല്ലാത്തിനും ഉത്തരം ഫ്ലാഷ് ബാക്ക് നൽകും എന്ന് കരുതുന്നു. അപ്പൊ അടുത്ത ഭാഗത്തു കാണാം. ???

    -മേനോൻ കുട്ടി

    1. കുട്ടിയേട്ടാ ❤️ ♥️ ?

      ഞാനും വിചാരിച്ചു… കുറച്ചായി കുട്ടിയേട്ടനെ കണ്ടിട്ട് എന്ന്… അപ്പോഴേ ചിന്തിച്ചു എന്തെങ്കിലും ബിസി കാണും എന്ന്… അല്ലെങ്കിൽ ഫുൾ സമയം ഇവിടെ ആണല്ലോ ?

      ഇങ്ങനെ ഒരു അവസ്ഥയില്‍ ആരായാലും അവസരം മുതലാക്കില്ലേ… പിന്നെ ദേവ് കുട്ടിയേട്ടനെ പോലെ അല്ലാത്തത് കൊണ്ട്‌ നഷ്ടം ഒന്നും സംഭവിച്ചില്ല… ???

      അരവിന്ദിനെയും അത്തുവിനെയും ഒരു തരത്തിൽ ഒന്നിപ്പിച്ചു… ഇനി എന്തൊക്കെ നടക്കുമോ ആവോ… ??

      പിന്നെ ദേവ് അങ്ങനെ കള്ളം പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ… അവിടെ അവന്റെ ഫോണിനായി കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ട്… അതൊക്കെ വരും ഭാഗത്ത് അറിയാം…

      ഫൈറ്റ് സീന് ഇഷ്ടമാവാതത് ഓരോരുത്തര്‍ ചുറ്റികയും മറ്റും ആയി ഹൈ ടെക് ഫൈറ്റ് കാണിച്ച് തന്നെ നിന്നെ ഒക്കെ വഷളാക്കി. അതാണ്‌ നമ്മുടെ നാടന്‍ തല്ലു നിനക്ക് പിടിക്കാതെ പോയത് ???

      എല്ലാത്തിനും ഉത്തരം രണ്ടോ മൂന്നോ ഭാഗം കൊണ്ട്‌ തരാം… ❤️???

  3. വിഷ്ണു ⚡

    അപ്പോ ദേവനും നമ്മൾ ഉദ്ദേശിച്ച ആളല്ല സർ?

    എന്താ ഇപ്പൊ പറയുക.. ദേവൻ്റെ ആദ്യരാത്രിയിലെ ആ മാറ്റവും പിന്നെ യതുലിനെ തല്ലിയ അന്നു ഉണ്ടായ ആ മാറ്റവും എല്ലാം കൂടെ നോക്കിയാലും ഏറ്റവും എനിക്ക് ഇഷ്ടമായത് ഇതായിരുന്നു..ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം തന്നെ ആയിരുന്നു?

    ഒന്നും പറയാനില്ല..ദേവിന് ചെറിയ അടിതടകൾ ഒക്കെ അറിയാം എന്ന് മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ഇങ്ങനെ ഒരു സംഭവം ആവും അവനെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..?

    പിന്നെ ദേവനെ കുറിച്ച് നിൻ്റെ ഒരു റിപ്ലേ കുറച്ച് മുന്നേ കണ്ടിരുന്നു.. അപ്പൊൾ ഇതായിരുന്നു അല്ലേ നമ്പൂരിശൻ വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞത്?..എന്തായാലും അനു കിളി പാറി നിന്നത് പോലെ ആയിരുന്നു ഞാനും..ഇതിപ്പോ അവന് വട്ടായോ അതോ ഇനി എനിക്ക് വട്ടായോ അതോ അനുവിന് വട്ടായോ എന്ന് ഒന്നും മനസ്സിലായില്ല.. അപ്പോ അടുത്ത ഭാഗത്തിൽ ആണ് രാഹുൽ പറഞ്ഞ ദേവിൻ്റെ പാസ്റ്റ് വരുന്നത് അല്ലേ??അത് എന്തായാലും നിൻ്റെ എഴുത്ത് പോളി ആയിരുന്നു എന്ന് അവൻ പറഞ്ഞിരുന്നു..ദേവൻ്റെ പാസ്റ്റ് കൂടെ അറിയണം എന്ന് തോന്നുന്നു..ആൾ എത്രത്തോളം ഡയിൻചർ ആണെന്ന് അറിയണം..

    അതുപോലെ ആ പെൺകുട്ടി ആരാ??വെറുതെ പേടിപ്പിക്കാൻ ആണ് അവളുടെ വരവ് എന്ന് അറിയാം..ഇനി അങിനെ അല്ലേ?. എന്നാലും ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഒരു ടെൻഷൻ പോലെ?

    പിന്നെ പറയാൻ ഉള്ളത് വില്ലന്മാർ ആണ്.. എൻ്റെ മോനെ ഈ നൗഫുക്കയും..പിന്നെ ആ എബിനും..ഇവന്മാർ ഒക്കെ അധോലോകം ആയിരുന്നു അല്ലേ..?.ഒന്നും പറയാനില്ല..ഇവരുടെ ഒക്കെ ഒരു പിടിപാടെയ്?

    അപ്പോ ഈ ഭാഗവും വളരെ നന്നായിരുന്നു.. അടുത്ത ഭാഗത്ത് കാണാം മുത്തേ
    സ്നേഹം
    ♥️♥️??

    1. വിഷ്ണു ?

      ആദ്യം പറഞ്ഞ പോലെ ദേവ് നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല… ??

      ഇത്തിരി ഹിറോ നമ്പര്‍ ഇറക്കണം എന്ന് ഉണ്ടായിരുന്നു… അതിനൊക്കെ ഇത്തിരി തല്ലും പിടിയും ഒക്കെ ഉണ്ടാക്കി എന്ന് മാത്രം.. ?

      അവൾ ആരാണ്‌ എന്താണ്‌ എന്നൊക്കെ അടുത്ത ഭാഗത്ത് കൃത്യമായി അറിയാമെന്നേയ്… ഇപ്പൊ പറഞ്ഞ ഒരു രസം ഇല്ല ??

      വില്ലന്മാരെ ഉണ്ടാക്കാൻ വല്യ പാട് ഉണ്ടായിരുന്നില്ല… മുന്നില്‍ ഇങ്ങനെ കാണുക അല്ലെ… ഇനി ഇതിന്റെ പേരില്‍ എന്ത് പ്രശ്നം ആണ്‌ വരുന്നത് ആവോ ?? എബിന്‍ പണി വെച്ചിട്ടുണ്ട് പോലും… ?

  4. Bro valare nalla kadha ?. എനിക്ക് ദേവ്ന്റെ രഹസ്യങ്ങൾ അറിയുന്നതിനെക്കാൽ
    അനുവും ദേവ്വും തമ്മിൽ അടുക്കുന്നത് വായിക്കാൻ ആണ് ഇഷ്ടം. അനുവിന്റെ മാറ്റവും അവനോട് ഉള്ള ഇഷ്ടവും ഒക്കെ വായിക്കാൻ നല്ല രസമുണ്ട്.

    1. Govind Bro ?
      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി… അനുവും ദേവും തമ്മില്‍ ഒന്നിക്കണേൽ ദേവ് പലതും മറച്ച് പിടിച്ചിട്ടുണ്ട്… അപ്പൊ അത് അറിഞ്ഞാലെ എല്ലാം ശെരിയാവുള്ളു… ???

  5. ബ്രോ അടുത്ത ഭാഗം Monday വരോ.?

    1. ഇന്ന്‌ രാത്രി വരും ?

  6. ഡ്രാക്കുള

    ഇതുപോലത്തെ after marriage storyies ഒന്ന് പറഞ്ഞു tharavo

    1. എനിക്ക് അറിയാവുന്ന കുറച്ച് കഥകൾ ഇതാണ്‌

      മണിവത്തൂരിലെ സ്നേഹരാഗങ്ങൾ
      നിഴലായ് അരികെ
      മാളു
      The Hidden Face – ആക്ഷനും ഉണ്ട്
      ഹൃദയരാഗം

      ഇതെല്ലാം Ongoing ആണ്.

    2. ആദിഗൗരി

  7. ജിത്തു

    ഒരാഴ്ച കഴിഞ്ഞല്ലോ ബ്രോ

    1. വിചാരിച്ച വേഗത്തിൽ എഴുതാൻ പറ്റിയില്ല… അടുത്ത ആഴ്‌ച തുടക്കം തരാം… ???

  8. ഞാൻ ഒരു സത്യം പറയട്ടെ ഖൽബേ…. ഋതുഭേദങ്ങൾ ഞാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കയാണ്. എന്നാൽ വൈഷ്ണവം, ആരാധിക തുടങ്ങിയ നിൻ്റെ കഥ ഒക്കെ ഇപ്പോളാണ് വായിക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. കുറച്ചു കാലം ആയുള്ളൂ ഞാൻ ഇവിടെ വന്നിട്ട്. അപരാജിതൻ വായിക്കാൻ ആണ് ഈ സൈറ്റിൽ കയറിയത്. പതിയെ പതിയെ മറ്റുള്ളവരുടെ suggestion കണ്ടും ഞാൻ സ്വയം കഥകൾ കണ്ടുപിടിച്ചും വായിക്കുകയാണ്. അതിൽ എനിക്ക് എടുത്ത് പറയേണ്ടത് വൈഷ്ണവം തന്നെ ആണ്. ഞാൻ ഈ കമൻ്റ് ഇവിടെ ഇടുന്നതും നീ കാണാൻ വേണ്ടി തന്നെ ആണ്. വൈഷ്ണവത്തിൽ കമൻ്റ് ഇട്ടാൽ കണ്ടില്ലെങ്കിലോ എന്ന ഒരു ഭയം. എന്താ പറയാ, എനിക്ക് ഒരു കഥ എഴുതാൻ ഒന്നും അറിയില്ല. അത് പോലെ ആ കഥയുടെ ആസ്വാദനം എഴുതാനും അറിയില്ല. വളരെ നന്നായിരിക്കുന്നു. ഒരു പക്കാ ഫീൽ ഗുഡ് അനുഭവം. ഓരോ വാക്കും, കഥയുടെ ഒഴുക്കും എല്ലാം ഞാൻ enjoy ചെയ്തു. അങ്ങിനെ ഒരു കഥ വായിച്ചതിൽ സന്തോഷം ഉണ്ട്.????
    അത്പോലെ തന്നെ ഋതുഭദങ്ങൾ നല്ലപോലെ മുന്നോട്ട് പോകുന്നു. അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുന്നു ??????

    1. Adhith Bro… ??❤️

      നല്ല വാക്കുകള്‍ക്കു ആദ്യമെ നന്ദി… സൈറ്റിലെ പഴയ കഥകള്‍ വായിക്കുന്ന കൂട്ടത്തില്‍ എന്റെ കഥകളും ഉള്‍പ്പെടുത്തി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ?

      വൈഷ്ണവം എന്റെ ആദ്യ കഥ ആണ്‌… അതിന്റേതായ കുറച്ച് പോരായ്മകൾ അതിലും ഉണ്ട്… എന്നാലും അത് വായിച്ച ഒരുപാട്‌ പേർ നല്ല അഭിപ്രായം പറഞ്ഞു.. ഒരുപക്ഷേ അതുകൊണ്ടാവാം പിന്നെയും പിന്നെയും കഥകൾ എഴുതാൻ എനിക്ക് തോന്നിയത്…

      എന്റെ കഥ ഞാൻ മനസില്‍ കാണുന്ന പോലെ എഴുത്തുകാരുടെ മനസില്‍ വാക്കുകൾ കൊണ്ട്‌ കാണിച്ച് കൊടുക്കണം എന്നാണ്‌ എന്റെ ആഗ്രഹം… പരമാവധി അതിന്‌ ഞാൻ ശ്രമിക്കുന്നുമുണ്ട്.

      താങ്കളെ പോലെ ഉള്ള വായനക്കാര്‍ക്ക് അത് നല്ല ഫീലോടെ വായിക്കാന്‍ സാധിക്കുണ്ട് എന്നത് എനിക്കും പ്രചോദനം നല്‍കുന്നുണ്ട്… വായിച്ച കഥയുടെ അഭിപ്രായം അറിയിച്ചതിന് ഒരിക്കല്‍ കുടെ നന്ദി പറയുന്നു…

      ഋതുഭേദങ്ങൾ എന്റെ മറ്റു കഥകളെക്കാൾ കുറച്ച് വ്യത്യസ്തമാണ്. ഇതിൽ പ്രണയത്തേക്കാൾ മറ്റു വികാര വിചാരങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്… എല്ലാം ശെരിയാവും എന്ന് പ്രതീക്ഷിക്കുന്നു…

      അടുത്ത ഭാഗം ഒരാഴ്ചയ്ക്കുള്ളില്‍ തരാന്‍ ശ്രമിക്കാം ?? ? ? ? ❤️♥️

  9. Pls continue bro waiting for next part

    HELLBOY

  10. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ ബ്രോ.?

      1. Okay ബ്രോ കാത്തിരിക്കുന്നു ♥♥♥

  11. അടുത്ത ഭാഗം എന്നു വരും

    1. Next Week ഉണ്ടാവു… എഴുതി തീര്‍ന്നില്ല

  12. എനിക്ക് ഇഷ്ട്ടപെട്ടില്ല ഓവർ ബിൽഡപ് കഥ

    1. ആദ്യമെ അഭിപ്രായം അറിയിച്ചതിന് നന്ദി….

      ഇത്രയും വായിച്ചപ്പോ അങ്ങനെ തോന്നിയ സ്ഥിതിക്ക് തുടർന്ന് വായിക്കാൻ ഞാൻ ഉപദേശിക്കില്ല…

      ഈ കഥ അങ്ങനെ ആണ്… ഇനി മാറ്റാനും പറ്റില്ല ???

      1. Onnum maatanda nalla resamund vaayikaan. Ini vaayikaan onnum baaki illa athond ethrem pettann adutha part idansm enn apekshikunnu

        1. അക്ഷയ് ബ്രോ ?

          ഇനി എന്തായാലും മാറ്റാൻ പോവുന്നില്ല… ഇതുപോലെ തന്നെ തുടരും…

          ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

          അടുത്ത ഭാഗം ഈ ആഴ്ച അവസാനം അല്ലെങ്കില്‍ അടുത്ത ആഴ്ച ഉണ്ടാവും ????

  13. Bro story super bro enikk ee sitil njan varan kathirikkunna kdhakalil onn ithan
    Next part enna bro

    1. Thank You bro ? ?

      അടുത്ത ഭാഗം എഴുത്തില്‍ അണ്

  14. രാഹുൽ പിവി

    ടെൻഷൻ അടിച്ചാണ് ഇതുവരെ വായിച്ച് പോയത്.വേറെ ഒന്നും കൊണ്ടല്ല.നല്ല പോലെ പോകുന്ന ഭാഗത്ത് ഫ്ലാഷ് ബാക്ക് കയറി വരുമോ എന്ന ഭയമായിരുന്നു

    എനിക്ക് വല്യ പേടി ഒന്നുമില്ല.ഫ്ലാഷ് ബാക്ക് എന്തായാലും ദേവ് അനുവിനെ കളയില്ല എന്നത് ഉറപ്പാണ്.പിന്നെ കാലൻ സമറിൻ്റെ വീട്ടിൽ കണ്ട പെണ്ണ് ആരെങ്കിലും ആവട്ടെ.അത് അടുത്ത ഭാഗത്ത് നിന്ന് അറിയാം.ഗർഭിണി ആണെന്ന് പറഞ്ഞ് പാവം പട്ടരുടെ തലയിൽ വയ്ക്കല്ലെ.വേദവും ശാസ്ത്രവും മാത്രം അറിയുന്ന ദേവ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നത് ഉറപ്പാണ്.പിന്നെ അവളെ കെട്ടിപ്പിടിച്ചത് എന്തിന് എന്നത് ഞാൻ നിന്നോട് പറഞ്ഞ എന്തെങ്കിലും കാരണം ആയിരിക്കും എന്ന് ഉറപ്പാണ്

    ഇവര് അടുത്ത കാലത്ത് എങ്കിലും അടുത്തടുത്ത് കിടക്കുമോ.ഇപ്പോഴും രണ്ട് ധ്രുവങ്ങളിൽ ആണല്ലോ കിടപ്പ്.തുടക്കം കണ്ടപ്പോ എങ്കിലും നെഞ്ചില് കയറി കിടക്കും എന്ന് കരുതി. എവിടെ നടക്കാൻ

    മൈസൂരിൽ ചെന്നുള്ള അടി ഒക്കെ അടിപൊളി ആയിരുന്നു. നൗഫലിനും എബിനും ഒക്കെ നല്ലത് കിട്ടി.അവസാനം തല്ലാതെ വിട്ടവൻ്റെ പേര് എന്താണ്. അത് ചോദിക്കാതെ വിട്ടത് മോശമായി

    ദേവ് ഇപ്പോഴും ആരാണെന്ന് മനസ്സിലാകുന്നില്ല.ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ ഈ കാണുന്നവൻ അല്ലവൻ.ഇതിലും വലിയ എന്തോ ആണവൻ.ഹോട്ടലിൽ കയറിയപ്പോൾ അവനെ cashier നോക്കുന്നത് കണ്ടു.കൂടാതെ പരിചയ ഭാവത്തിൽ സംസാരിക്കുകയും ചെയ്തു.അതുകൊണ്ട് തന്നെ ദേവിനേ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു ???

    1. ഫ്ലാഷ് ബാക്കിന്റെ സമയം ആയിട്ടില്ല… ആവുന്നേ ഉള്ളു… എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… ?

      പിന്നെ ദേവ് അനുവിനെ വിട്ട് കൊടുക്കില്ല എന്ന് ആര് പറഞ്ഞു. ദേവിന്റെ മനസില്‍ ഇപ്പോഴും അനു അന്ന് ആദ്യരാത്രി പറഞ്ഞ വാക്കുകള്‍ ആണ്‌. അനിയത്തിയുടെ കല്യാണം വരെ ഒരു മ്യുച്ചൽ അണ്ടര്‍സ്റ്റാന്റിംങ് അത്ര ഉള്ളു ? അവളുടെ മനസ്സിലെ ഇഷ്ടം അവന്‍ ശെരിക്കും അറിഞ്ഞിട്ട് പോലുമില്ല…

      ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന് അല്ലെ… ശാസ്ത്രത്തിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ ആണ്‌ ആവോ… ? നെഞ്ചില്‍ കയറി കിടക്കാന്‍ മാത്രം അവർ അടിത്തട്ടില്ല… അടുക്കട്ടെ… നമ്മുക്കു എല്ലാം ശെരിയാക്കാം…

      അവസാനം വിട്ടവന് പേര്‌ രാഹുല്‍ എന്ന് അല്ല.. അവന്‍ വേറെ വരും… തല്ലു കൊള്ളാനാണ് ഇഷ്ടം എങ്കിലും അതിനുള്ള അവസരം ഉണ്ടാക്കി തരാം.. ???

      ദേവിന്റെ കഥ അറിയാൻ ഉണ്ട്… അതിൽ അവനെ പറ്റീ എല്ലാം മനസ്സിലാവും… ബാക്കി അപ്പൊ പറയാം…

  15. ഹീറോ ഷമ്മി

    പോരാളി… ഇത് ഇപ്പഴാട്ടോ കണ്ടേ..
    നിന്റെ പുതിയ കഥയെയ്…. Exam നടക്കുന്നോണ്ട് ഇപ്പൊ ഇതുവഴിയുള്ള പോക്ക് കുറവാ.
    Anyway വായിച്ചു വരാം..???

    1. ഷമ്മി ബ്രോ ??
      വായിച്ചിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു… ??

  16. _____(♥)(♥)(♥) (♥)(♥)(♥)
    __(♥)██████(♥)(♥)██████(♥)
    __(♥)████████(♥)████████(♥)
    ___(♥)██████████████████(♥)
    ____(♥)████████████████(♥)
    _______(♥)████████████(♥)
    _________(♥)████████(♥)
    ____________(♥)████(♥)
    _____________(♥)██(♥)
    ________________(♥)

Comments are closed.