?⚜️Return of Vampire⚜️?[Damon Salvatore] 144

 

????????????????

 

മുമ്പിൽ ഉള്ള ഡോർ തള്ളി തുറന്ന് ദക്ഷ അകത്തു കടന്നു. അവള് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു എങ്ങും പൊടിയും മലാറയും കൊണ്ട് നിറഞ്ഞിരിക്കുന്നു.നേരെ കാണുന്ന ചുമരിൽ മുകളിൽ പൊട്ടിയ ഓടിൻ്റെ ഇടയിൽ കുടെ നിലാവെളിച്ചം ഉള്ളിലേക്ക് കടക്കുനുണ്ട്.. അഹ് ഒരു വെട്ടം മാത്രമേ അ് മുറിക്കകത്ത് ഉള്ളൂ.ദൂരെ നിന്നും ചെന്നായകൾ ഓരിയിടുന്ന ശബ്ദം അവളെ ചെറുതായിട്ട് ഭയപെടുത്തുനുണ്ട്.ചെറിയ ഇളം കാറ്റ് അഹ് മുറിയിൽ ഒട്ടാകെ പാറിനടന്നു. മെല്ലെ അവള് അഹ് മുറിയുടെ വലതു ഭാഗത്തേക്ക് നടന്നു ചെന്നു.. അവിടെ മരത്തിൽ തീർത്ത ഒരു വലിയ പെട്ടി അവള് കണ്ടു.. അതിന് അടുത്ത് ചെന്ന് അവള് അതിൻ്റെ മുകളിൽ ഉള്ള പൊടി തട്ടികളഞ്ഞു. അപ്പൊൾ ഒരു താക്കോൽ ദ്വാരം അതിൻ്റെ ഒരു സൈഡിൽ ആയിട്ട് അവള് കണ്ടു.  അവിടെ ഒക്കെ താക്കോലിനായ് അന്വേഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം, അപ്പോഴാണ് അവള് അഹ് പെട്ടി വെച്ച മേശയ്ക്കു സമീപത്തെ ചുമരിൽ ഒരു അറ പോലെ എന്തോ ഒന്ന് ശ്രദ്ധിച്ചത്..പക്ഷേ അതും തുറക്കാൻ കഴിയുന്നില്ല, അതിന് ഒരു പിടി പോലും ഇല്ല. അപ്പൊൾ ഉള്ള ദേഷ്യത്തിൽ അഹ് ചുമരിൽ അവള് കൈപ്പത്തി അമർത്തി അടിച്ചു. പെട്ടന്ന് ഒരു ചെറിയ ഞരക്കത്തോടെ അഹ് അറയുടെ കല്ല് ഉള്ളിലേക്ക് വലിഞ്ഞു , അതിൽ ഒരു കുഴിയിൽ  താക്കോൽ. അവള് വേഗം തന്നെ അതെടുത്ത്  പെട്ടി തുറക്കാൻ ശ്രമിച്ചു.

ഒടുവിൽ അഹ് പെട്ടി തുറക്കുകയും, അതിൽ നിന്ന് അവൾക്കൊരു ബുക്ക് കിട്ടുകയും ചെയ്തു. ഇരുട്ടായതിനാൽ അവൾക്ക് അഹ് ബുക്കിൻ്റെ പുറത്ത് എഴുതിയിരിക്കുന്നതു ഒന്നും തന്നെ വായിക്കുവാൻ പറ്റിയില്ല. അതുകൊണ്ട് നിലാവെളിച്ചം വരുന്ന ഭാഗത്ത് പോയിട്ട് അതിൽ നോക്കി. അന്ന് പൗർണമി അയതുകൊണ്ട് തന്നെ നല്ല വെളിച്ചം ഉണ്ടായിരുന്നു. അഹ് വെളിച്ചത്തിൽ അവള് അഹ് പേര് വായിച്ചു “THE VAMPIRE DIARY”. പെട്ടന്നു അവളുടെ തോളിൽ ആരുടെയോ കരസ്പർശം അവളറിഞു, പേടിച്ചു അവള് പുറകിലേക്ക് നോക്കി അവളുടെ പുറകിലായി ഒരു മനുഷ്യൻ. അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പെട്ടന്നു അയാളുടെ കണ്ണുകളിൽ ചോര നിറത്തിൽ ഞരമ്പുകൾ തെളിയുന്ന്നതും അയാളുടെ വായയുടെ രണ്ടു സൈഡിൽ നിന്നും മൂർച്ചയുള്ള കടപല്ലുകൾ പുറത്തേക്ക് തള്ളി വന്നു. അതും കൂടെ കണ്ടതും അവള് പേടിച്ചു അലറിവിളിച്ചു താഴേക്ക് വീണു. പെട്ടന്നവൾ കണ്ണ് തുറന്നതും അവളക്ക് അവള് എവിടെയാണെന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചില്ല… ദീർഘനിശ്വാസം എടുത്തവൾ മുറിയിലെ അരണ്ട വെളിച്ചത്തിൽ ചുറ്റും നോക്കി അപ്പോളാണ് അവൾക്ക് താൻ എവിടെയാണ് ഉള്ളതെന്ന് ബോധം വന്നതും ഇത്രയും നേരം താൻ സ്വപ്നലോകത്തായിരുന്നു എന്നും മനസ്സിലാക്കിയത്. അപ്പോഴേക്കും അഹ് എ.സി യുടെ തണുപ്പിലും ദക്ഷ വിയർത്തു കുളിച്ചിരുന്നു. ഉടൻ തന്നെ ടേബിളിൽ ഇരുന്ന ജഗ് എടുത്ത് വെള്ളം കുടിച്ചു ദാഹം മാറ്റി. ഫോൺ എടുത്തു സമയം നോക്കിയപ്പോൾ സമയം പുലർച്ചെ 4.30 ?.പിന്നെ കിടന്നിട്ട് ഉറക്കു വരാതായപ്പോൾ അവള് ഫോണിൽ പാട്ട് വെച്ച് കണ്ണടച്ച് കിടന്നു, അല്പസമയം കഴിഞ്ഞതും ദക്ഷ ?????

 

Continue…

 

 

20 Comments

  1. Vampire Diaries
    Stefan salvatore?
    Nice story_
    Valerie

  2. ❤❤❤❤❤❤❤❤❤?????????

    1. Thank you❤️❤️

  3. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ നല്ല തുടക്കം. അഭിപ്രായം പറയറായിട്ടില്ല.. വരുന്ന ഭാഗങ്ങൾക്ക് ശേഷം അഭിപ്രായ എഴുതാം… ഇഷ്ടമായി എന്തായാലും സ്നേഹം ❤️

    1. Thank you bro ??

  4. damon salvator mystic falls ninnano njn klaus mikealson frm new orleans ??

    1. Just name ? damon my fav ❤️

  5. Damon Salvatore നല്ല വെറൈറ്റി പേര്??

    ഇതുവരെ എല്ലാം ഓക്കേ ആണ് നല്ല രസം ഇണ്ട്. എല്ലാ ഹൊറർ കഥകൾ പോലെ ബുക്ക്‌,വായന,unleashing etc.ഇതൊക്കെ സ്ഥിരം ക്ലിഷേ അല്ലേ ഒന്ന് മാറ്റിപിടിക്കു
    (തന്റെ പ്ലാൻ പോലെ തന്നെ എഴുതിയ മതി ഒരു suggestion ആണ്)

    എല്ലാ ഭാവുഗങ്ങളും നേരുന്നു,

    John Wick??

    1. Thank you bro ?? .. ഇതു ഒരു തുടക്കം എന്ന രീതിയിൽ അഹ്ന്..സ്ഥിരം ക്ലീഷെ ഒഴിവാക്കിക്കൊണ്ട് എഴുതാൻ തന്നെ നോക്കുന്നുണ്ട്..✌️and once again thank you for your valuable support, thudarnnum ithupole support pratheekshikkunnu??

      1. പറഞ്ഞു എന്ന് മാത്രം മനസ്സിൽ ഉള്ളത് എഴുതണം wheather it is good or bad, ഞാനും ഒരു തുടക്കകാരനാണ് ബട്ട്‌ കുറച്ച് കാലമായി ഇവിടെ ഉണ്ട്?
        എല്ലാവിധ സപ്പോർട്ടും തുടർന്നും ഉണ്ടാവും

        1. Njan ithile oru vayanakkaranan matramaan..kure nalay oru story ezhuthanamennu agrahikkunnu..ithan first attempt ?

          1. എന്റെ ഫസ്റ്റ് attempt താഴെയുണ്ട് വായിക്കണം?

  6. തുടക്കം നന്നായിട്ടുണ്ട്. കുറച്ചൂടെ പേജ് കൂട്ടണെ

    1. Okey ? thanks for your compliment ?

      1. സ്നേഹം മതി ചങ്ങായി

  7. നല്ല തുടക്കം കൊണ്ടിന്യൂ ബ്രോ

    1. കൊണ്ടിന്യൂ ബ്രോ

      1. Thank you ? 2nd partil kurachoode length ititund ?

  8. അതുൽ കൃഷ്ണ

    ?

    1. Thaks bro ?❤️

Comments are closed.