പിന്നെയും ദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞു ഒരു കൂട്ടം കുട്ടികൾക്കിടയിൽ വരുന്ന ഒരു കുട്ടി എന്നതിലപ്പുറം എനിക്കും അവളെ പറ്റി ഒന്നും അറിയില്ലായിരുന്നു, ഒൻപതേ കാൽ എന്ന സമയമുണ്ടെങ്കിൽ അവളെ കാണണം എന്നത് മാത്രം, ഇപ്പോൾ കൂട്ടം കൂടി നിന്ന് കമന്റടി സങ്കത്തിൽ നിന്നൊഴിവായി ഒറ്റയ്ക്ക് ഒരു രാജമല്ലി ചുവട്ടിലായി എന്ന് മാത്രം
എന്റെ മനസ്സിലെ ഇഷ്ടം ദിവസംതോറും കൂടി കൂടി വന്നു. അവളുടെ നടത്തം, ചിരി, നുണക്കുഴി ഒക്കെ മനസ്സിൽ ചേർത്ത് വച്ചു ഞാനൊരു കൊട്ടാരം തീർത്തു.
ഓണവും, ക്രിസ്തുമസും ഓടി മറഞ്ഞു ഇനി സ്കൂളിലെ അവസാന പരീക്ഷ ആണ്, അതിനിടയിൽ ഞാൻ സ്കൂളിൽ ഫുടബോൾ മത്സരങ്ങളിലൊക്കെ പങ്കെടുത്ത് അറിയപ്പെടുന്ന താരമായി മാറിയിരുന്നു, ഇന്റർ സ്കൂൾ ഫുടബോളിലെ വിജയി ഞങ്ങളുടെ സ്കൂൾ ആയിരുന്നു ഒപ്പം ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന പട്ടവും എനിക്ക് കിട്ടി.
എട്ടാം ക്ലാസിലെ അവസാന പരീക്ഷയാണ് നാളെ മുതൽ അവധിക്കാലം തുടങ്ങുകയായി അന്നും പതിവ് പോലെ അവൾ വന്നു.
പതിവിനു വിപരീതമായി അന്നവൾ തനിച്ചേ ഉണ്ടായിരുന്നുള്ളൂ, രാജമല്ലി ചുവട്ടിൽ പുസ്തകവും മറിച്ചു ഇരിക്കുന്ന എന്നിലേക്ക് അവളുടെ കണ്ണുകൾ നോക്കുന്നതും ചുണ്ടിന്റെ ഒരു കോണിൽ പുഞ്ചിരി ഒഴുകി പോകുന്നതും ഞാൻ ശ്രദ്ദിച്ചു, എന്റെ മനസ്സിൽ ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തി, ഞാനവൾ നടന്നു പോകുന്നത് നോക്കി നിന്നു…
രണ്ടു മാസത്തെ കാത്തിരിപ്പിന് ഊർജ്ജമായി പുഞ്ചിരിയും താലോലിച്ചു ഞാൻ പരീക്ഷയ്ക്കായി പോയി….
(തുടരും )
************************************
പ്രിയ സുഹൃത്തുക്കളെ ഏറെ കാലത്തിനു ശേഷം കുത്തിക്കുറിക്കുകയാണ്, ഇത് തുടരണമോ വേണ്ടായോ എന്ന് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്, വായിക്കുക, പ്രോത്സാഹിപ്പിക്കുക…
സ്നേഹപൂർവ്വം…
ജ്വാല.
.
നല്ലൊരു തുടക്കം. ഇതിന്റെ വരും ഭാഗങ്ങൾ കാത്തിരിക്കുന്നു.
തീർച്ചയായും തുടരുക ജ്വാല..
സംഭാഷണങ്ങൾ എഴുതുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുക.. പെട്ടന്ന് മനസിലാക്കാൻ പ്രയാസം വന്നു..
ഒന്നുകിൽ കോമായിൽ കൊടുക്കുകയോ അല്ലെങ്കിൽ അൽപ്പം സ്പേസ് ഇട്ട് എഴുതുകയോ ചെയ്താൽ നന്നായിരിക്കും എന്നു തോന്നി..
All the best brother❤️
വളരെ നന്ദി ഷെൽബി, അടുത്ത ഭാഗത്തു ശ്രദ്ധിക്കാം…
ജ്വാല.. വളരെ നന്നായിട്ടുണ്ട്.. നല്ലൊരു കഥ.? എഴുത്ത് തുടരണോ എന്ന ചോദ്യത്തിന്റെ ആവിശ്യം ഇല്ല. വേഗം അടുത്ത ഭാഗം എഴുതുക. കുറച്ചു കൂടെ പേജുകൾ ആകാം..
തീർച്ചയായും ആര്യ, ഉടനെ തന്നെ അടുത്ത ഭാഗം വരും, എല്ലാവരും പറഞ്ഞത് പോലെ പേജുകൾ കൂട്ടി എഴുതാം, വളരെ നന്ദി…
Jwala kadha orupadu ishttamayi.ellavarum parayunnadhe enikum parayanullu page kuvaripoy.page kooti next partinu waiting
വളരെ നന്ദി ഹാപ്പി, അടുത്ത പ്രാവിശ്യം ഇതിനെല്ലാം പരിഹാരം ആക്കാം…
തുടരണോ എന്ന ചോദ്യം ഇനി വേണ്ട, ധൈര്യമായി തുടർന്നോളൂ.. വളരെ നന്നായി എഴുതിയിട്ടുണ്ട്…
പിന്നെ കുറച്ച് കൂടി സ്പേസ് ഇട്ട് എഴുതിയാൽ വായന ഒന്നുകൂടി സുഗമമായിരിക്കുമെന്നു തോന്നി…
വളരെ നന്ദി വാമ്പയർ, ഇനി എഴുതുമ്പോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാം….
ജ്വാല ബ്രോ
വളരെ നന്നായിട്ടുണ്ട്
വിരഹമാണോ അറിയില്ല ഇനിയും ഒന്നിക്കാൻ കഴിഞ്ഞേക്കാം എന്ന് തോന്നുന്നുണ്ട് സൊ സെന്റി ആവില്ല എന്ന് കരുതുന്നു
ചിലത് അങ്ങനെ ആണ് കാലം എത്ര കഴിഞ്ഞാലും ചില നോട്ടങ്ങൾ ചിരി അങ്ങനെ ചിലത് മനസ്സിൽ എന്നെന്നും ഉണ്ടാവും
തുടരൂ, നല്ല ഒഴുക്ക് ഉള്ള എഴുത്ത് ആണ്
ഇഷ്ടപ്പെട്ടു
By
. അജയ്
ശുഭപര്യയായി തീരാൻ ആരാണ് ആഗ്രഹിക്കാത്തത്, വളരെ സന്തോഷം അജയ് ബ്രോ, അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതാം…. നന്ദി…
സ്നേഹം ?
ആദ്യം തന്നെ അവസാന ചോദ്യത്തിന് ഉത്തരം – തുടരണം ?
ഒരു ചെറിയ suggestion അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതണം ?
വളരെ നല്ല എഴുത്തും അവതരണവും… കുറച്ഛ് നേരത്ത് എങ്കിലും സ്കൂൾ ജീവിതത്തിൽ പോയി… നല്ല ഫീൽ ഉണ്ട് താളുകൾ കുറവായിരുന്നിട്ടു കൂടി.. കഥയെ പറ്റിയോ കഥപാത്രങ്ങളെ പറ്റിയോ കൂടുതൽ അറിവില്ലാതിനാൽ കൂടുതൽ പറയാൻ ആകില്ലല്ലോ.. all the best ❣️
ഏറെ നാളുകൾക്കു ശേഷം
കുത്തിക്കുറിച്ചതാണ്, എന്തായാലും അടുത്ത അധ്യായത്തിൽ പേജുകൾ കൂട്ടി എഴുതാം, വളരെ നന്ദി വിലയേറിയ വാക്കുകൾക്ക്…
ഹായ് ജ്വാല നന്നായിട്ടുണ്ട്… വേഗം തീർന്ന പോലെ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
വളരെ നന്ദി സുജീഷ് ബ്രോ, അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതാം…
ജ്വാല, വളരെ നന്നായി എഴുതി. നൊസ്റ്റാൾജിയയുടെ വരികളിൽ, എന്നെ തന്നെ കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു..??
ആദി വളരെ നന്ദി, ആർക്കും മറക്കാൻ കഴിയില്ലല്ലോ നടന്നു തീർന്ന വഴികൾ…
നല്ല തുടക്കം
സ്കൂൾ ലൈഫ് ഓർമ്മ വന്നു
അടുത്ത Part വേഗം പോരട്ടെ
വളരെ നന്ദി സിധ്, ഉടനെ തന്നെ അടുത്ത ഭാഗം ഉണ്ടാകും…
നല്ല തുടക്കം… വളരെ നല്ല ശൈലി ❣️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …?❣️
വളരെ നന്ദി ജീനാ-പ്പു…
❣️
നല്ല തുടക്കം എനിക്ക് ഇഷ്ടപ്പെട്ടു ??
വളരെ സന്തോഷം ജോനാസ്…
ജ്വാലഭൃഗു
കഥ അടിപൊളി
ഒരു കുറവ് എനിക്ക് തോന്നിയത്
പേജ് ആണ്.
നോവൽ ആകുമ്പോ ആദ്യ ഭാഗം കുറച്ച ധികം പേജ് വേണം ഒരു പത്തു മിനിമം
ആഴത്തിൽ കഥയെ മനസ്സിൽ പതിപ്പിക്കാൻ ആണ്..
കഥ ഇഷ്ടമായി..
ഏറെക്കാലത്തിനു ശേഷം കുത്തിക്കുറിക്കുന്നതാണ് എങ്ങനെ ആൾക്കാർ സ്വീകരിക്കും എന്ന് ബോധ്യമില്ലാത്തതു കൊണ്ടാണ് കൂടുതൽ എഴുതാതിരുന്നത്, അടുത്ത ഭാഗം മുതൽ ശ്രദ്ധിക്കാം…
Aha.. ❤️❤️
താങ്ക്യു പാർവണ…
നല്ല എഴുത്തു… തുടക്കവും ഗംഭീരം.. നൊസ്റ്റാൾജിയ.. പ്രണയം എല്ലാം കൂടെ അടിപൊളിയായി ഇങ്ങു പോരട്ടെ.. ??
ഏറെക്കാലത്തിനു ശേഷം എഴുതിയതാണ് ഇഷ്ടപ്പെട്ടതിൽ സന്തോഷം…
നല്ല തുടക്കം…
വൈറ്റിംഗ് ??
നന്ദി നൗഫു…