രാജമല്ലി ചോട്ടിൽ നിന്നും 1 [ജ്വാല] 1291

ബാപ്പ പുറകിൽ നിന്ന് ഒരു വിളി കേട്ടു തിരിഞ്ഞു നോക്കി നേരത്തെ എന്നോട് സംസാരിച്ച വൃദ്ധന്റെ അടുത്ത് പിന്തിരിഞ്ഞ് നിൽക്കുന്ന ഒരു പെൺകുട്ടി ചുവന്ന ചുരിദാറും അതിനു ചേർന്ന തട്ടം ചുറ്റി കെട്ടി നിൽക്കുന്ന കുട്ടിയുമായി വൃദ്ധൻ സംസാരിക്കുന്നു,
ഞാൻ വേഗം നടന്നു എയർപോർട്ടിന് ഉള്ളിലേക്ക് കയറാൻ നേരം ഒരിക്കൽ കൂടി പിന്തിരിഞ്ഞു അതേ നിമിഷം ആ പെൺകുട്ടിയും തിരിഞ്ഞു എന്റെയും അവളുടെയും കണ്ണുകൾ ഒരു നിമിഷം ഉടക്കി, അതേ നിമിഷാർദ്രത്തിൽ തന്നെ ചില്ലു വാതിൽ അടയുകയും ചെയ്തു ചില്ലുവാതിലിൽ പറ്റി പിടിച്ച നേർത്ത മഴത്തുള്ളികളുടെ ഇടയിലൂടെ അവളുടെ ചിതറിയ മുഖം ഞാൻ കണ്ടു…അതെ അവൾ തന്നെ ഒരു നിമിഷത്തെ ഇടവേളയിൽ വീണ്ടും തുറന്ന ചില്ലു വാതിലിലൂടെ ഞാൻ അവളെ നോക്കി പക്ഷേ അവൾ നിന്ന സ്ഥലം ശൂന്യമായിരുന്നു എന്റെ കണ്ണുകൾ നാലുപാടും പരതി…
************************************
കൊച്ചിയിൽ നിന്നും പറന്നുയർന്ന വിമാനത്തിന്റ ജനലിലൂടെ ഞാൻ പുറത്തേയ്ക്ക് നോക്കി മഴ ശക്തമായി തന്നെ പെയ്യുന്നുണ്ട്, മനസ്സിന്റെ ഉള്ളിലെ നെരിപ്പോടിനു അപ്പോഴേക്കും ചൂട് പിടിച്ചു കഴിഞ്ഞിരുന്നു ആ കണ്ണുകൾ എന്നെ ദഹിപ്പിക്കുന്നു, ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു തല രണ്ടു ദിശയിലേക്കും ആട്ടി, മനസ്സിന്റെ ഉള്ളിൽ ഏറെ കാലമായി അടക്കി വച്ചിരിക്കുന്ന വികാര വിചാരങ്ങൾ ഒരു നിമിഷം പുറത്തേയ്ക്ക് ചാടാൻ വെമ്പി…

വിമാനം ഇപ്പോൾ മേഘ കീറുകൾക്കിടയിൽ ആണ്, എന്റെ മനസ്സ് പിന്നിലേക്ക് അതി വേഗം സഞ്ചരിക്കാൻ തുടങ്ങി.

എട്ടാം ക്ളാസിലായിരുന്നു ഞാനാ സ്കൂളിൽ ചേർന്നത് ഏഴാം ക്ലാസ് വരെ മറ്റൊരു സ്കൂളിൽ ആയിരുന്നു അപ്പോഴാണ് ബാപ്പ പുതിയ വീട് വയ്ക്കുന്നത് ഗ്രാമത്തിൽ നിന്നും ടൗണിലേക്ക് എന്റെ വിദ്യാഭ്യാസവും സ്വാഭാവികമായി പറിച്ചു നടേണ്ടി വന്നു
ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന “സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ ” കുറച്ച് അപ്പുറം മാറി പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളും ഉണ്ടായിരുന്നു, ആ വിശാലമായ മതിൽ കെട്ടിനുള്ളിൽ തന്നെയായിരുന്നു ഇരുസ്‌കൂളുകളും, ഹോസ്റ്റലുകളും പിന്നെ പാതിരി പട്ടത്തിനു പഠിക്കുന്നവരും ഒക്കെ കൂടി നല്ല രസമാണ് അവിടെ,
സ്കൂളിന്റെ മുൻവശം നിറയെ വരി വരിയായി രാജമല്ലി ചെടി വച്ചു പിടിപ്പിച്ചിട്ടുണ്ട്, എല്ലാം പൂത്തു നിൽക്കുന്ന സമയമായാൽ എന്റെ സാറേ നമ്മൾ അറിയാതെ ലയിച്ചു പോകും, രാജമല്ലി ചെടികൾക്ക് താഴെ റോഡാണ് പെൺകുട്ടികളുടെ സ്‌കൂളിലേക്കുള്ള വഴി എല്ലാ വായി നോട്ടവും അവിടെ തന്നെ, അവിടെയാണ്, നെല്ലിക്ക മാങ്ങ, മുട്ടായി തുടങ്ങിയവ വിൽക്കുന്ന ബാലൻ ചേട്ടന്റെ കടയും…

സ്കൂളിലെ ദിവസങ്ങൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു, കളിയും, പഠനവുമായി ദിവസം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു
ഓണാവധി കഴിഞ്ഞു ഞങ്ങൾ വീണ്ടും ഒത്തു കൂടി പഴയ രാജമല്ലി മരത്തിന്റെ ചുവട്ടിൽ ഇങ്ങനെ നിൽക്കുമ്പോൾ ആണ് ഒരു കൂട്ടം പെൺകുട്ടികൾ വരുന്നത്, പല കമന്റുകൾ കേട്ട് കടന്നുവരുന്ന പെൺകുട്ടികൾക്കിടയിൽ നിന്ന കുട്ടിയിൽ എന്റെ കണ്ണുകൾ പതിച്ചു, കൂടെ നിന്ന കൂട്ടുകാർ പറഞ്ഞ കമന്റു കേട്ട് നോക്കിയ കുട്ടികളിൽ അവളുടെ കണ്ണും എന്റെ കണ്ണുമായി ഉടക്കി,
മനസ്സിന്റെ ഉള്ളിലെവിടെയോ ആ കണ്ണുകൾ തറച്ചു നിന്നു അന്നത്തെ ക്ലാസ് എനിക്ക് വിരസമായി തോന്നി, അവളെ വീണ്ടും കാണാൻ ഞാൻ പെൺകുട്ടികളുടെ സ്കൂളിന്റെ പരിസരങ്ങളിൽ അലഞ്ഞു തിരിഞ്ഞു, പെട്ടന്ന് എന്റെ തോളിൽ ആരോ പിടിച്ചു നോക്കുമ്പോൾ എന്റെ പ്രിയ സുഹൃത്ത് സാം എന്താടാ ഇവിടെ?
ഹേയ് ഒന്നുമില്ലടാ,

ഞാൻ രാവിലെ മുതൽ നിന്നെ ശ്രദ്ദിക്കുന്നു ആരെ കാണാനാ ഇവിടെ കറങ്ങുന്നത്?
അവന്റെ ചോദ്യങ്ങൾക്കൊന്നും എന്റെ കൈവശം മറുപടി ഉണ്ടായിരുന്നില്ല ഒരു വളിച്ച ചിരിയായിരുന്നു എന്റെ മറുപടി…

34 Comments

  1. നല്ലൊരു തുടക്കം. ഇതിന്റെ വരും ഭാഗങ്ങൾ കാത്തിരിക്കുന്നു.

  2. തീർച്ചയായും തുടരുക ജ്വാല..
    സംഭാഷണങ്ങൾ എഴുതുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുക.. പെട്ടന്ന് മനസിലാക്കാൻ പ്രയാസം വന്നു..
    ഒന്നുകിൽ കോമായിൽ കൊടുക്കുകയോ അല്ലെങ്കിൽ അൽപ്പം സ്പേസ് ഇട്ട് എഴുതുകയോ ചെയ്താൽ നന്നായിരിക്കും എന്നു തോന്നി..
    All the best brother❤️

    1. വളരെ നന്ദി ഷെൽബി, അടുത്ത ഭാഗത്തു ശ്രദ്ധിക്കാം…

  3. ജ്വാല.. വളരെ നന്നായിട്ടുണ്ട്.. നല്ലൊരു കഥ.? എഴുത്ത് തുടരണോ എന്ന ചോദ്യത്തിന്റെ ആവിശ്യം ഇല്ല. വേഗം അടുത്ത ഭാഗം എഴുതുക. കുറച്ചു കൂടെ പേജുകൾ ആകാം..

    1. തീർച്ചയായും ആര്യ, ഉടനെ തന്നെ അടുത്ത ഭാഗം വരും, എല്ലാവരും പറഞ്ഞത് പോലെ പേജുകൾ കൂട്ടി എഴുതാം, വളരെ നന്ദി…

  4. Jwala kadha orupadu ishttamayi.ellavarum parayunnadhe enikum parayanullu page kuvaripoy.page kooti next partinu waiting

    1. വളരെ നന്ദി ഹാപ്പി, അടുത്ത പ്രാവിശ്യം ഇതിനെല്ലാം പരിഹാരം ആക്കാം…

  5. v̸a̸m̸p̸i̸r̸e̸

    തുടരണോ എന്ന ചോദ്യം ഇനി വേണ്ട, ധൈര്യമായി തുടർന്നോളൂ.. വളരെ നന്നായി എഴുതിയിട്ടുണ്ട്…
    പിന്നെ കുറച്ച് കൂടി സ്പേസ് ഇട്ട് എഴുതിയാൽ വായന ഒന്നുകൂടി സുഗമമായിരിക്കുമെന്നു തോന്നി…

    1. വളരെ നന്ദി വാമ്പയർ, ഇനി എഴുതുമ്പോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാം….

  6. ജ്വാല ബ്രോ

    വളരെ നന്നായിട്ടുണ്ട്

    വിരഹമാണോ അറിയില്ല ഇനിയും ഒന്നിക്കാൻ കഴിഞ്ഞേക്കാം എന്ന് തോന്നുന്നുണ്ട് സൊ സെന്റി ആവില്ല എന്ന് കരുതുന്നു

    ചിലത് അങ്ങനെ ആണ് കാലം എത്ര കഴിഞ്ഞാലും ചില നോട്ടങ്ങൾ ചിരി അങ്ങനെ ചിലത് മനസ്സിൽ എന്നെന്നും ഉണ്ടാവും

    തുടരൂ, നല്ല ഒഴുക്ക് ഉള്ള എഴുത്ത് ആണ്

    ഇഷ്ടപ്പെട്ടു

    By
    . അജയ്

    1. ശുഭപര്യയായി തീരാൻ ആരാണ് ആഗ്രഹിക്കാത്തത്, വളരെ സന്തോഷം അജയ് ബ്രോ, അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതാം…. നന്ദി…

      1. സ്നേഹം ?

  7. ആദ്യം തന്നെ അവസാന ചോദ്യത്തിന് ഉത്തരം – തുടരണം ?

    ഒരു ചെറിയ suggestion അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതണം ?

    വളരെ നല്ല എഴുത്തും അവതരണവും… കുറച്ഛ് നേരത്ത് എങ്കിലും സ്കൂൾ ജീവിതത്തിൽ പോയി… നല്ല ഫീൽ ഉണ്ട് താളുകൾ കുറവായിരുന്നിട്ടു കൂടി.. കഥയെ പറ്റിയോ കഥപാത്രങ്ങളെ പറ്റിയോ കൂടുതൽ അറിവില്ലാതിനാൽ കൂടുതൽ പറയാൻ ആകില്ലല്ലോ.. all the best ❣️

    1. ഏറെ നാളുകൾക്കു ശേഷം
      കുത്തിക്കുറിച്ചതാണ്, എന്തായാലും അടുത്ത അധ്യായത്തിൽ പേജുകൾ കൂട്ടി എഴുതാം, വളരെ നന്ദി വിലയേറിയ വാക്കുകൾക്ക്…

  8. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല നന്നായിട്ടുണ്ട്… വേഗം തീർന്ന പോലെ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. വളരെ നന്ദി സുജീഷ് ബ്രോ, അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതാം…

  9. ജ്വാല, വളരെ നന്നായി എഴുതി. നൊസ്റ്റാൾജിയയുടെ വരികളിൽ, എന്നെ തന്നെ കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു..??

    1. ആദി വളരെ നന്ദി, ആർക്കും മറക്കാൻ കഴിയില്ലല്ലോ നടന്നു തീർന്ന വഴികൾ…

  10. നല്ല തുടക്കം
    സ്കൂൾ ലൈഫ് ഓർമ്മ വന്നു
    അടുത്ത Part വേഗം പോരട്ടെ

    1. വളരെ നന്ദി സിധ്, ഉടനെ തന്നെ അടുത്ത ഭാഗം ഉണ്ടാകും…

  11. ജീനാ_പ്പു

    നല്ല തുടക്കം… വളരെ നല്ല ശൈലി ❣️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …?❣️

    1. വളരെ നന്ദി ജീനാ-പ്പു…

      1. ജീനാ_പ്പു

        ❣️

  12. നല്ല തുടക്കം എനിക്ക് ഇഷ്ടപ്പെട്ടു ??

    1. വളരെ സന്തോഷം ജോനാസ്…

  13. ജ്വാലഭൃഗു

    കഥ അടിപൊളി
    ഒരു കുറവ് എനിക്ക് തോന്നിയത്
    പേജ് ആണ്.

    നോവൽ ആകുമ്പോ ആദ്യ ഭാഗം കുറച്ച ധികം പേജ് വേണം ഒരു പത്തു മിനിമം

    ആഴത്തിൽ കഥയെ മനസ്സിൽ പതിപ്പിക്കാൻ ആണ്..

    കഥ ഇഷ്ടമായി..

    1. ഏറെക്കാലത്തിനു ശേഷം കുത്തിക്കുറിക്കുന്നതാണ് എങ്ങനെ ആൾക്കാർ സ്വീകരിക്കും എന്ന് ബോധ്യമില്ലാത്തതു കൊണ്ടാണ് കൂടുതൽ എഴുതാതിരുന്നത്, അടുത്ത ഭാഗം മുതൽ ശ്രദ്ധിക്കാം…

  14. Aha.. ❤️❤️

    1. താങ്ക്യു പാർവണ…

  15. നല്ല എഴുത്തു… തുടക്കവും ഗംഭീരം.. നൊസ്റ്റാൾജിയ.. പ്രണയം എല്ലാം കൂടെ അടിപൊളിയായി ഇങ്ങു പോരട്ടെ.. ??

    1. ഏറെക്കാലത്തിനു ശേഷം എഴുതിയതാണ് ഇഷ്ടപ്പെട്ടതിൽ സന്തോഷം…

  16. നല്ല തുടക്കം…

    വൈറ്റിംഗ് ??

    1. നന്ദി നൗഫു…

Comments are closed.