പുനർജന്മം [ അസുരൻ ] 79

അവൻ ചാർജർ കണക്ട് ചെയ്തു കൊടുത്തതും അവൾ ഫോൺ ചാർജ് ചെയ്യാൻ ഇട്ടു.. കുറച്ചു ചാർജ് ചെയ്തപ്പോഴേക്കും ഫോൺ വിളിക്കാനുള്ള ചാർജ് ആയി. അവൾ ഓരോ ആൾക്കാരെ വിളിച്ചു നോക്കി. പക്ഷെ എല്ലാം നിരാശ തന്നെ ആയിരുന്നു.. ആൻ ഇനി ഒരു വഴിയേ ഉള്ളു. നേരെ എന്റെ റൂമിലോട്ട് പോകാം. നിനക്കു ബുദ്ധിമുട്ട് ഇല്ല എങ്കിൽ… അവിടെ ഇതുവരെ വെള്ളം കയറിയിട്ടില്ല. പ്രശ്നങ്ങൾ ഒന്നുമില്ല. എന്തു പറയുന്നു. അവൾ കുറച്ചു നേരം ആലോചിച്ചു.. ശെരിയെടാ ഇനി ഇപ്പൊ അങ്ങനെ തന്നെ നോക്കാം..

 

അവൻ വണ്ടി നേരെ തിരിച്ചു അവന്റെ ഫ്ലാറ്റിലോട്ടു വിട്ടു. വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ പാർക്കിങ്ങിൽ എത്തി.കാർ ഒതുക്കി നേരെ ലിഫ്റ്റിൽ കയറി 12 അടിച്ചു. അവൾ ആദ്യമായാണ് സമറിന്റെ ഫ്ലാറ്റിലോട്ടു വരുന്നത്. അവളുടെ മുഖത്തേയ്ക്ക് നോക്കി. അവൾ ഹാപ്പി അല്ല. ചെറിയ ഭയം കാണുന്നു.. അവൻ നോക്കിക്കൊണ്ട് നിൽക്കുമ്പോൾ തന്നെ അവളും നോക്കി. എന്താ എന്നു കണ്ണു കൊണ്ട് തന്നെ അവൾ ചോദിച്ചു.. നീ എന്തിനാടി ഇങ്ങനെ പേടിക്കുന്നെ. ഞാൻ നിന്നെ വല്ലതും ചെയ്യും എന്നുള്ള പേടി കൊണ്ടാണോ ?. കാലം കുറെ ആയില്ലേ നിനക്കു എന്നെ പരിചയം ആയിട്ടു. കുറെ നാൾ നിന്റെ പിറകെ നടന്നു. സമ്മതിച്ചു. എന്നും പറഞ്ഞു അത് മുതലെടുത്തു പെരുമാറുന്നവൻ അല്ല ഞാൻ. നീ ഇപ്പൊ ഒരു അമ്മ അല്ലെ. എന്നിട്ടും നിനക്കു പേടിയോ ?. ഞാൻ ഒന്നും ചെയ്യില്ല. നീ ടെൻഷൻ ആകണ്ട…

അവൾ ആകപ്പാടെ ചമ്മിയ അവസ്ഥയിൽ ആയിപ്പോയി. സമർ ഒന്നും പറയാൻ നില്ക്കാതെ ലിഫ്റ്റ് നിന്നതും ഇറങ്ങി നടന്നു. അവൾ ഒന്നും മിണ്ടാതെ ഇറങ്ങി പിറകെ നടന്നു. അവന്റെ ഫ്ലാറ്റിന്റെ മുന്നിൽ എത്തി. അവൾ ഫ്ലാറ്റ് നോക്കി. 126 D.. അവൾക്കു എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു. അവനത് മൈൻഡ് ആക്കാതെ നേരെ ഫ്ലാറ്റിലോട്ട് കയറി റൂമിലോട്ട് നടന്നു. പെട്ടെന്ന് തന്നെ ഡ്രെസ്സ് ഒക്കെ മാറി ഫ്രഷ് ആയി കിച്ചണിലോട്ടു കയറി. അവളെ ഒന്നു നോക്കി. അവൾ ബാൽക്കണിയിൽ നില്പുണ്ട്. ഇടയ്ക്കൊക്കെ കണ്ണു തുടയ്ക്കുന്നു. ഞാൻ ചായ ഇട്ടിട്ട് നേരെ അവളുടെ അടുത്തേയ്ക്ക് പോയി..

എടി പെണ്ണേ നീ ഈ ചായ പിടിക്കു. ഞാൻ പറഞ്ഞതും ആലോചിച്ചു നിൽകണ്ട.. എന്നെ പോലെ ഉള്ള ആൾക്കാരെ കുറിച്ചു പുറമെ ഉള്ള തെറ്റിദ്ധാരണകളാണ്. ഞാനൊക്കെ അടുക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് അതാണ്. പക്ഷെ മനസിൽ അതൊന്നും വെയ്ക്കാതെ ആണ് ഞാനൊക്കെ കൂട്ടുകൂടുന്നെ. നിന്നെയും കുറ്റം പറയാൻ പറ്റില്ല. നീയും ഇപ്പൊ ആ അവസ്ഥയിലാണ്.
തുടരും
രീതികൾ ഒന്നും അറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക

12 Comments

  1. ഖുറേഷി അബ്രഹാം

    കഥ കൊള്ളാം, നല്ല തീം ആണ്. അവർ തമ്മിൽ ഉള്ള ബന്ധം എന്താണ് എന്ന് മനസിലാകുന്നില്ല. കുറച്ചു പേജ് കൂട്ടിയ നന്നായിരിക്കും. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം[ QA ]

    1. അടുത്ത ഭാഗത്തിൽ എല്ലാം മനസിലാകും

  2. തുടക്കം ഗംഭീരം വായിക്കുവാൻ സുഖവും ഉണ്ട്, കഥ കുറച്ച് കൂടി ആവാമായിരുന്നു എങ്കിലേ ഒരു അഭിപ്രായം പറയുന്നതിന് പ്രസക്തിയുള്ളൂ, അടുത്ത ഭാഗം ഉടൻ വരട്ടെ ആശംസകൾ…

    1. താളുകൾ എങ്ങനെയാ കൂട്ടുന്നത് എന്നറിയില്ല

  3. Kollamedey..
    Samar paranja aa dialogue ishtaayi..

    Pinne aan mariya kannu thudakkunnu ennu paranjath enthinaannu manasilaayilla..maybe ath avane thechath kondaavam le?..anganaanenkil ath arochakamaavum ennenikk thonnunnu..athinu maathram avalkk feel aavan aayittillalo..be natural in writing..appozhe ath manasil thattunnathaavoo..
    Ini njan paranjath pole allenkil vittekku ketto..pinne engane ezhuthanam ennath ningade ishtam..

    Plot variety aanennu thonnunnu..
    Thonnunnu ennu paranjathu veronnum kondalla..plot catch cheyyan maathram munneriyittilla..2 pages alle ullu..
    Anyway..all the best.

    1. Covid ബാധിച്ചു കിടന്ന സമയത്തു എന്റെ സുഹൃത്ത് പറഞ്ഞിട്ട് എഴുതി നോക്കിയത് ആണ്. തുടക്കക്കാരൻ ആയതിന്റെ പോരായ്മകൾ ഒരുപാട് ഉണ്ട്. തുടർന്നുള്ള എഴുത്തിൽ എല്ലാം ശെരി ആക്കാൻ ശ്രമിക്കാം..

  4. തുടക്കം ഒക്കെ കൊള്ളാം

    എങ്കിലും പേജ് കൂട്ടി എഴുത് ബ്രോ ഒരു 5000 വേർഡ്‌സ് എങ്കിലും തുടർക്കഥ അല്ലെ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

    1. രണ്ടാമത്തെ കഥ ആണ്. പേജ് കൂട്ടാൻ അറിയില്ല.

  5. nannayi… thudaruka… pattumenkil page koottan shramikkuka…

    1. സ്നേഹം. പേജ് കൂട്ടാൻ അറിയാത്തത് കൊണ്ട് പറ്റിപോയത് ആണ്

  6. നൈസ്… വെയ്റ്റിംഗ്..

    1. സ്നേഹം

Comments are closed.