പുനഃർജ്ജനി – 4 36

എത്രയോ ശത്രുക്കളെ നിഷ്കരുണം അരിഞ്ഞു വീഴ്ത്തിയിരിക്കുന്നു.

ഒരിക്കൽ പോലും ഒരാളും നേർക്ക് നേരെ നിന്ന് വെല്ലുവിളി നടത്തിയിട്ടില്ല.പക്ഷേ ഇന്നൊരുത്തൻ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നു.

വിജയാദ്രിയുടെ കാവൽ നായകനെ കൊല്ലുമെന്ന്.പണിക്കർ എന്തോ ഓർത്ത്‌ ഊറി ചിരിച്ചു.പിന്നെ മുഖത്ത് അതീവ ഗൗരവം വരുത്തി വീരമണിയെ നോക്കി.

വീരമണി,ഇരുവെട്ടി മലയിലേക്ക് വണ്ടി തെളിക്ക്.വെളുക്കും മുൻപ് മല കയറണം.

ഇരുവെട്ടി മല എന്ന് കേട്ടതും വീരമണിയുടെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.പേടി കൊണ്ട് തൊണ്ട വരണ്ടു.

കൈയ്യിലിരുന്ന കടിഞ്ഞാൺ വിറച്ചു.വണ്ടി ഒരു വശത്തേക്ക് നിരങ്ങി.

എവിടെ നിന്നോ പാഞ്ഞു വന്ന ഒരു കരിമ്പൂച്ച വണ്ടിയുടെ ചക്രങ്ങൾക്കിടയിൽ ചതഞ്ഞരഞ്ഞു.

എന്താടോ ഭയന്നോ,പണിക്കരുടെ ചോദ്യം വീരമണി കേട്ടില്ല.അയാളുടെ മുഖം വിയർപ്പിൽ കുളിച്ചു.

ഇരുവെട്ടി മല.പകൽ സമയത്ത് പോലും ആളുകൾ കടന്ന് ചെല്ലാൻ ഭയക്കുന്ന ഘോരവനം.

ഉഗ്ര മൂർത്തികളെ ആരാധിക്കുന്ന ആദിവാസികളുടെ വാസസ്ഥാനം. അതിക്രമിച്ചു കടന്നാൽ പടു മരണം ഉറപ്പ്.

സാധാരണ മനുഷ്യർക്ക്‌ അങ്ങോട്ടുള്ള പ്രവേശം ചിന്തിക്കാൻ പോലും സാധിക്കില്ല.

ദുർമന്ത്രവാദവും,ആഭിചാരങ്ങളും അരങ്ങു വാഴുന്ന മണ്ണിൽ തമ്പുരാൻ ആരെ കാണാൻ പോകുന്നു.വീരമണിയുടെ മനസ്സ് അസ്വസ്ഥമായി.

രാത്രിയുടെ രണ്ടാം യാമം ആരംഭിച്ചപ്പോഴേക്കും ചേതക് ഇരുവെട്ടി മലയുടെ താഴ് വാരത്തെത്തി.

തമ്പുരാൻ,വീരമണി ഭയം കലർന്ന ശബ്ദത്തോടെ പണിക്കരെ തട്ടി വിളിച്ചു.

ഉറക്കം വിട്ടുണർന്ന പണിക്കർ വണ്ടിയിൽ നിന്നിറങ്ങി ചുറ്റും നോക്കി.കനത്ത ഇരുട്ട്.

പൂനിലാവ് പൊഴിക്കുന്ന തിങ്കൾക്കല പോലും ഇരുവെട്ടിയുടെ മുകളിൽ പ്രകാശം തൂവാറില്ല.

ഭയമുണ്ടെങ്കിൽ മടങ്ങിക്കോളൂ. പണിക്കർ വീരമണിയെ നോക്കിക്കൊണ്ട് വണ്ടിയിൽ സൂക്ഷിച്ചിരുന്ന പന്തത്തിന് തീ കൊളുത്തി.

മടങ്ങാനോ,നല്ല കാര്യായി.വീരമണി കൂടി വരണൂ തമ്പുരാൻ.അയാൾ യജമാന ഭക്തിയോടെ മുൻപോട്ട് നീങ്ങി.

വേണ്ടാ…മടക്കം ഇല്ലെങ്കിൽ ഇവിടെ കാത്തു നിൽക്കുക.ചേതകിന് വെള്ളം കൊടുക്കാൻ മറക്കണ്ട.

പണിക്കർ പന്തം വീശി മുൻപോട്ട് നടന്നു.പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ തിരിഞ്ഞു നിന്നു.

3 Comments

  1. Machaaney nthaa nirthiyath thudaranam brooo

    Waiting.

  2. Machaaney nthaa nirthiyath thudaranam brooo

    1. Thaankalude kadhakal ellaam thanne gambheeram aanu ketto

Comments are closed.