പുനഃർജ്ജനി – 4 36

വീരമണീ.ഗുരുക്കളുടെ വിളി കേട്ടതും വീരമണി ഓടിയെത്തി.വണ്ടി തയ്യാറാക്കുക,യാത്രയുണ്ട്.

കേട്ട പാതി കേൾക്കാത്ത പാതി വീരമണി കുതിര ലായത്തിലേക്ക് ഓടി.

മുതിരയും വെള്ളവും ഒരുക്കൂട്ടി വച്ചതും ചേതക്കിന്റെ മുഖം തെളിഞ്ഞു.അത് കണ്ടതും വീരമണിയുടെ മുഖത്തും ചിരി വിടർന്നു.

ഓന്റൊരു സന്തോഷം കണ്ടില്ലേ.ദൂര യാത്ര ആണെന്ന് തോന്നുന്നു,നിറയെ കഴിച്ചോണം.

ആദിത്യൻ പടിഞ്ഞാറ് ചായാൻ തുടങ്ങിയതും പണിക്കർ യാത്രയ്ക്ക് തയ്യാറായി.

പൂജാ മുറിയിലെ പീഠത്തിൽ സൂക്ഷിച്ചിരുന്ന ഉടവാൾ തൊട്ട് തൊഴുത് കൈയ്യിലെടുത്തു.

തമ്പുരാൻ ഞാൻ കൂടി.കൂട്ടിനൊരു തുണയില്ലാതെ.ഗുരുക്കൾ അർദ്ധ ശങ്കയോടെ പണിക്കരെ നോക്കി.

വേണ്ടെടോ.ഈ യാത്രയിൽ ഞാൻ മതി.മൂന്നാം നാൾ ഞാൻ മടങ്ങിയെത്തും.അത് വരെയും എന്റെ നാട് കാക്കണം.പണിക്കർ ഗുരുക്കളുടെ തോളിൽ കൈ അമർത്തി.

എങ്ങോട്ടാണ് യാത്രയെന്ന്..പിന്നിൽ നിന്നും ഒരു സ്ത്രീ സ്വരം ഉയർന്നതും പണിക്കരുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി.

ഗൗരീ,പലവട്ടം ഞാൻ പറഞ്ഞിരിക്കുന്നു.ഈ തറവാട്ടിൽ പുരുഷന്മാരുടെ യാത്രയിൽ സ്ത്രീ സംസാരം വേണ്ട.

നിന്നോട് പറയേണ്ട കാര്യങ്ങൾ പറയും.അല്ലാത്തതിൽ ഇടപെടരുത്.

തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പണിക്കർ മുൻപോട്ട് നടന്നു.

പൂമുഖത്തേക്ക് കാലെടുത്ത് വച്ചതും ഉത്തരത്തിലിരുന്ന ഗൗളി അയാൾക്ക്‌ മുൻപിലേക്ക് പിടഞ്ഞു വീണതും ഒരുമിച്ച്.

താഴേക്ക് പതിച്ചതിന്റെ ആഘാതം കൊണ്ടോ അല്ലയോ അതിന്റെ വാൽ മുറിഞ്ഞു മാറി നിലത്ത് കിടന്ന് വെട്ടിപ്പിടഞ്ഞു.

കളരിക്കലമ്മേ ദുഃശകുനമാണല്ലോ. ഗുരുക്കൾ നെഞ്ചിൽ കൈ വച്ചു.അത് ശ്രദ്ധിക്കാതെ പണിക്കർ വണ്ടിയിലേക്ക് കയറി.

പടിഞ്ഞാറൻ ചായ്‌വിൽ നിന്നും ഇരുട്ട് പരന്നു തുടങ്ങുമ്പോൾ വിജയാദ്രി കോട്ടയുടെ കവാടം കടന്ന് ചേതക്കിന്റെ കുളമ്പടി അകന്നു.

ഇരുട്ട് കുത്തിയ ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് കുതിര വണ്ടി കുതിച്ചു.

പണിക്കർ പിന്നിലേക്ക് ചാരി കണ്ണടച്ചു.ദേവരായൻ നായർ എന്ന പേര് പലകുറി പണിക്കരുടെ ചിന്തയിലേക്ക് പാഞ്ഞെത്തി.

അയാൾ തന്റെ തഴമ്പിച്ച കൈകളിലേക്ക് നോക്കി.അനവധി യുദ്ധങ്ങളിൽ വാൾ പിടിച്ചു തഴക്കം വന്ന കൈകളിൽ ഇന്ന് വരെയും ഒരു നിരപരാധിയുടെ ചോര പുരണ്ടിട്ടില്ല.

കൊന്ന് തള്ളിയതൊക്കെയും നാടിനും നാട്ടാർക്കും ഭീഷണി ആയവരെ മാത്രം.

3 Comments

  1. Machaaney nthaa nirthiyath thudaranam brooo

    Waiting.

  2. Machaaney nthaa nirthiyath thudaranam brooo

    1. Thaankalude kadhakal ellaam thanne gambheeram aanu ketto

Comments are closed.