Punarjani Part 4 by Akhilesh Parameswar
Previous Part
ഗുരുക്കളെ,ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷി ഈ ശരീരത്തിന് ഉണ്ടോടോ?
പണിക്കരുടെ മുഖത്തെ തളർച്ച ഗുരുക്കളെ കൂടുതൽ അസ്വസ്ഥനാക്കി.
എവിടെയാടോ പിഴച്ചത്.നീതി യുക്തമല്ലാത്ത ഒന്നും ഞാൻ ചെയ്തിട്ടില്ല്യ.
ഒരു ദീർഘ നിശ്വാസത്തോടെ പണിക്കർ ചുവരിലെ പൂർണ്ണകായ ചിത്രത്തിലേക്ക് നോക്കി.
കാഴ്ച്ചയിൽ അതീവ സുന്ദരിയായ ഒരു സ്ത്രീരത്നം ചിരിച്ചു കൊണ്ട് നിൽക്കുന്നു.
പതിയെ ഗുരുക്കളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.ഇല്ലെടോ എനിക്ക് എവിടേയും തെറ്റിയിട്ടില്ല്യാ.
ചോരയുടെ മണമുള്ള പഴയകാലത്തിൻറെ കണക്ക് പുസ്തകത്തിൽ ആരും കാണാതെ പോയൊരു ചരിത്രം ബാക്കി നിൽക്കുന്നു.
ചന്ദ്രോത്ത് ശേഖരൻ നായരെന്ന നീചന്റെ ചരിത്രം.പിഴവ് പറ്റിയത് ആ ചെക്കന്റെ കാര്യത്തിലാണ്. ഗൗണാറിന്റെ ആഴങ്ങളിൽ അവനെ അന്നേ മൂടണമായിരുന്നു. പണിക്കർ കടപ്പല്ല് ഞെരിച്ചു.
പുറത്തൊരു പരുന്തിന്റെ ചിറകടി കേട്ടതും പണിക്കർ അങ്ങോട്ടേക്ക് കുതിച്ചു.
കിഴക്കേതിൽ തറവാടിന്റെ ആകാശത്ത് വട്ടമിട്ട് പറന്ന പക്ഷി ശ്രേഷ്ഠൻ പണിക്കരുടെ മുഖം കണ്ടതും താഴേക്ക് പറന്നിറങ്ങി.
പണിക്കരുടെ സമീപം നിലയുറപ്പിച്ച പരുന്തിൻ കാലിൽ ഒരു ചുരുൾ വച്ചിരിക്കുന്നത് ഗുരുക്കൾ ശ്രദ്ധിച്ചു.
വിജയാദ്രിയുടെ ചാരന്മാരിൽ പ്രധാനികൾ അയച്ച സന്ദേശം. അതീവ ഗുരുതര വിഷയങ്ങൾ പരുന്തിൻ കാലിൽ ഇണക്കി വിടുന്ന ബുദ്ധി.
പണിക്കർ കണ്ണ് കാണിച്ചതും ഗുരുക്കൾ ചുരുൾ കൈയ്യിലെടുത്തു.
പരുത്തിന്റെ തലയിൽ തലോടി പണിക്കർ അവനെ യാത്രയാക്കി.
എന്താണ് ഗുരുക്കളെ സന്ദേശം.പണിക്കർ നെറ്റി ചുളിച്ചു. കോലത്തിരി നാട്ടിൽ പുതിയൊരു പ്രമാണി വന്നിരിക്കുന്നു.
രാജാവ് തിരുമനസ്സ് കൊണ്ട് അഞ്ച് ഗ്രാമവും അയ്യായിരം പടയും അതിനൊത്ത ആയുധങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്.
പുതിയ നാടുവാഴിയുടെ പേര്….ഗുരുക്കൾ പറഞ്ഞത് പൂർത്തിയാക്കാതെ നിന്ന് വിയർത്തു.
വന്നത് ദേവരായൻ നായർ.എന്റെ കാലൻ,അല്ലേടോ?പണിക്കരുടെ മറുപടിക്ക് മറുവാക്കില്ലാതെ ഗുരുക്കൾ തല താഴ്ത്തി.
വൈകിയൊരു യാത്രയുണ്ട്.വണ്ടി തയ്യാറാക്കാൻ പറ.പണിക്കർ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഗുരുക്കളെ നോക്കി.
Machaaney nthaa nirthiyath thudaranam brooo
Waiting.
Machaaney nthaa nirthiyath thudaranam brooo
Thaankalude kadhakal ellaam thanne gambheeram aanu ketto