? പുലയനാർക്കോട്ട ? [ꫝ?????] 54

പുലയനാർക്കോട്ട

Pulayanaarkotta | Author : Ajeesh


അപ്പൊ ശെരി തുടങ്ങാം…!!

 

സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ. ഇന്നലെ വരെ പിന്നാലെ നടന്ന, ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിട്ടിട്ട് പോവില്ലെടാ പട്ടീന്നും പറഞ്ഞ് ഉടുമ്പ് പിടിക്കുമ്മാതിരി പിടിച്ചിരുന്ന ഒരു സൈക്കോ. എന്നാ ഇന്നവളെന്റെ ഭാര്യയാണ്. എന്നെ കൊല്ലനായിട്ട്…!!

 

ആളെ പറ്റി പറയുവാണേൽ കാണാനൊക്കെ ഒരു വകതിരിവുണ്ട്. പിന്നെ എന്നെ പറ്റിയാണേൽ

 

“ഇതുപോലെ കഴുപ്പണം പിടിച്ചൊരു ചെറുക്കനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. നാട്ടുകാരെ കൊണ്ട് പറയിക്കാൻ., മുട്ടേന്ന് വിരിഞ്ഞിട്ടില്ല അവൻ പെണ്ണും കെട്ടി വന്നേക്കുന്നു. ഓഹ് ഇതിനെയാണല്ലോ ഞാൻ പന്ത്രണ്ട് മാസം ചുമന്നത്….!!”

 

“പത്തല്ലേ മാതാജി….?”

 

“അതിനിവിടെ പ്രസക്തി ഇല്ല…!!”

 

എന്നെ പറ്റി ഇതിലും കേമമായി വിവരിക്കാൻ വേറൊരാളില്ല. അവലക്ഷണം പിടിച്ചത് കണ്ണൊക്കെ നിറച്ച് എന്നോടൊപ്പം തന്നുണ്ട്.

 

“അമ്മച്ചി ഞാനൊന്ന് പറഞ്ഞോട്ടെ….”

 

എന്തോ പറയാനായി തന്നെ മുതിർന്നതാ, പക്ഷെ….. വലത് കാലെടുത്ത് ഉമ്മറപ്പടിയിൽ വച്ചത് മാത്രേ എനിക്കോർമ്മയുള്ളൂ. എന്തോ തലക്ക് നേരെ തെറിച്ച് വരുന്നുണ്ട്. ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ വിളക്ക് ആണെന്ന് മനസ്സിലായി. എന്തോ ഭാഗ്യം കൊണ്ട് തലനാഴിഴക്ക് രക്ഷപ്പെട്ടു….!!

 

“ഇറങ്ങി പൊക്കോണം എങ്ങോട്ടാന്ന് വച്ചാ., എന്ത് ധൈര്യത്തിലാടാ ഇവളേം കൊണ്ട് ഇങ്ങോട്ട് എഴുന്നള്ളിയേ…?”

 

“പിന്നെ ഞാനെങ്ങോട്ട് പോവാനാ…?”

 

“എന്താടാ പട്ടി പിറുപിറുക്കണേ…?”

 

“പിറുപിറുത്തതല്ലാ, കാര്യം പറഞ്ഞതാ. ഇങ്ങോട്ട് അല്ലാതെ ഞാൻ വേറെങ്ങോട്ടാ പോണ്ടേ….?”

 

“എവിടെയോ പോ, ഇനിയെനിക്ക് ഇങ്ങനൊരു അനിയനുമില്ല, അമ്മക്ക് ഇങ്ങനൊരു മോനുമില്ല….!”

 

“അത് നീ തീരുമാനിച്ചാൽ മതിയോ…?”

 

“ഇനി ഞാൻ തീരുമാനിച്ചാലും മതി. കടക്ക് പുറത്ത്…!”

 

ആഹാ അത്രക്കായോ, വേണ്ട വേണ്ടാന്ന് വക്കുമ്പോ….

 

“ഇനിയെന്ത് കാണാൻ നിക്കാടി, വാ ഇങ്ങോട്ട്…!”

 

ദേഷ്യം മൊത്തം എന്റെ പൊണ്ടാട്ടിയോട് മാസ്സ് കാണിച്ച് തീർക്കുമ്പോഴും അറിയില്ലായിരുന്നു എവിടെ പോവൂന്ന്…!

 

“എങ്ങോട്ടാ….?”

 

കൈയേൽ മുറുകെ പിടിക്കുമ്പോഴും ഒഴുകി ഇറങ്ങിയ കണ്ണുനീര് തുടക്കാൻ അവൾ മറന്നില്ല.

 

“മ്മ്, നിനക്കല്ലായിരുന്നോ ഒരേ നിർബന്ധം എന്റെ വീട്ടിൽ തന്നെ മണ്ടമറിയാൻ ചെന്ന് കേറണമെന്ന്…! ഇപ്പയെന്തായി…?”

 

“ഞാൻ…., ഇ… ങ്ങനൊന്നും ആവൂന്ന് വിചാരിച്ചില്ലാ…! ന്നോട്.., ദേഷ്യാ നിനക്ക്….!”

 

“ഏയ്‌ ഒരു ദേഷ്യവുമില്ല, സ്നേഹം കൂടിട്ടെയുള്ളൂ. അത്രത്തോളം കാര്യങ്ങളല്ലേ എന്റെ ലൈഫിൽ ദേ ഇന്ന് വരെ നടന്നേ. ഒരു കുഴപ്പവും ഇല്ലാതെ നാല് നേരം തിന്ന്, ഉറങ്ങി, എല്ലാ ആവശ്യങ്ങളും നല്ല സ്മൂത്ത്‌ ആയിട്ട് നടന്നോണ്ടിരുന്നതാ. അമ്മേം ചേച്ചിയും ഒരു കുറവും അറിയിച്ചില്ല. ഇനിയെനിക്ക് ആരുണ്ടേ….? എല്ലാത്തിനും കാരണക്കാരിയായവൾ ഇപ്പൊ ചോയ്ക്കുവാ ദേഷ്യമുണ്ടോന്ന്…!”

 

ഓഹ് എന്റെ കൈയിൽ s മോഡൽ കത്തി ഇല്ലാതായി പോയി.

 

“സീരിയൽ നടിമാർക്കും നിങ്ങള് പെണ്ണുങ്ങൾക്കും എവിടുന്നാ ഇങ്ങനെ കണ്ണീര് വരുന്നെന്നാ. അല്ല രണ്ടും ഒരു ജാതിയാണല്ലോ…! ഇനി കരയുന്നേനും അരമണിക്കൂർ മുന്നേ വല്ല ഗുളികയും അകത്താക്കുവോ ടി ഏഹ്…? നീ ഫാർമസിയിൽ നിൽക്കുന്നോണ്ട് ചോയ്ച്ചതാണേ…!”

 

എന്ത് കാര്യത്തിനോ, അതും പറഞ്ഞ് ഞാൻ ചിരിയായിരുന്നു…! അവളുടെ കണ്ണുനീരിന്റെ ആക്കം കൂടിയതറിയാതെ.

 

“ആൾക്കാരൊക്കെ ശ്രദ്ധിക്കുവാണ്. നീയെനിക്ക് അടി വാങ്ങി താരോടി. ഇനിയതൂടെ ബാക്കിയുള്ളൂ…!”

 

ഒരു വേലക്കും പോവാതെ മറ്റുള്ളവരെ പരതി ജീവിക്കുന്ന അമ്മാവന്മാര് എന്റെ നാട്ടിലും ശാപമായി തുടരുന്നു…, അതിലൊരു മുതുക്ക് മണിയൻ ഞങ്ങളെ നോക്കി, അല്ല., എന്നെ മാത്രം നോക്കി ചിറയുന്നു. അത് അവളും കണ്ടതിനാലാവം ദാവണി തുമ്പിനാൽ മുഖം മൊത്തത്തിൽ ഒന്നൊപ്പിയവൾ. അതൊന്ന് ഒപ്പാൻ വേണ്ടിട്ട് മാത്രം എന്റെ കൈയും മോചിപ്പിച്ചു. അത് കഴിഞ്ഞ് വീണ്ടും പഴേ പടി കൈവിരലുകളാൽ എന്റെ കൈയിൽ കോർത്ത് മുറുക്കി. വിട്ടിട്ട് പോവില്ലടാ പട്ടീന്ന് ആണോ ആ മനസ്സിൽ…? ഈശ്വരാ ഇതെന്ത് പരീക്ഷണം ആണോ…! കഴിഞ്ഞ ജന്മത്തിൽ ഇനി ഞാൻ വല്ല അട്ടയേയും കൊന്ന് കാണോ…? അതായിരിക്കാം, ഈ ജന്മം മൂർക്കൻ പാമ്പ് കഴുത്തിൽ ചുറ്റിയെ…!

 

“അമ്മയ്ക്കും ചേച്ചിക്കുമൊന്നും പകരമാവാൻ കഴിയില്ലെങ്കിൽ പോലും പൊന്ന് പോലെ നോക്കിക്കോളാടാ ഞാൻ…! എവിടേക്കെങ്കിലും പോയി ജീവിക്കാടാ…!”

 

അപേക്ഷ സ്വരമാണേൽ പോലും എനിക്കന്നേരം ചിരിയാണ് വന്നത്. സാധാരണ ആൺകുട്ടികൾ അല്ലെ ഈ ഡയലോഗ് പറേണെ…! ഇനിയിവൾക്ക് രൂപം മാത്രേ ഉള്ളോ…? മുഴുവൻ കൺഫ്യൂഷൻ ആയല്ലോ…!

 

“തമ്പുരാട്ടി അടിയന്റെ കൈയൊന്ന് വിടുവിച്ചായിരുന്നേൽ വല്യ ഉപകാരായേനെ…!”

 

ഒരുപക്ഷെ അവൾ അപേക്ഷിച്ചതിനേക്കാൾ ഇരട്ടിക്കിരട്ടി ഞാനന്നേരം അപേക്ഷിച്ച് കാണാം. എന്നാ പാവമീ അടിയന്റെ അപേക്ഷയൊക്കെ ആര് കേക്കാനാ…! മുറുക്കം കൂടിയതല്ലാതെ ഒരല്പം പോലും കുറഞ്ഞില്ല. എന്റെ വിധി…!

 

……….

 

“പുലയനാർക്കോട്ടാ”

 

രണ്ട് മാസം മുന്നേ ഇതേ കോട്ടയിൽ നിന്നും കൂടെ കൂടിയതാണീ വമ്പയർ. അന്ന് അറിയില്ലായിരുന്നു, ഇതിനെ ഞാനെന്റെ ഭാര്യ ആക്കേണ്ടി വരൂന്ന്…!

 

തലയൊന്ന് ഇടത് വശത്തേക്ക് തിരിച്ചു. ഓഹ് ഭവതി തോളിൽ ചാരി മയങ്ങുവാ, എന്ത് ഓമനത്വം. എന്ത് നിഷ്കളങ്കതാ. പയ്യേ അങ്ങ് വലിഞ്ഞാലോ എന്ന് തോന്നിപ്പോയി. എന്നലാ തോന്നല് സത്യമാക്കും മുന്നേ തന്നെ അവളും കണ്ണ് തുറന്നു. ഇനി ഞാൻ ചിന്തിച്ചത് എങ്ങാനും അവളറിഞ്ഞ് കാണോ…?

 

“തിരിച്ച് ഇവിടേക്ക് തന്നെ വന്നൂലേ…?”

 

ചുറ്റും നോക്കിയവൾ ചെറു ചിരിയോടെ പറയുമ്പോ എനിക്കങ്ങോട്ട് വിറഞ്ഞു കേറി.

 

“അല്ലാ, നിന്നേം കൊണ്ടിനി ഊട്ടിക്ക് പോവാം…! അത്രക്കാണല്ലോ തേമ്പി തന്നത്.”

 

“എന്തിനാടാ എന്നോട് ഇങ്ങനൊക്കെ…? ഇഷ്ട്ടം അല്ലായിരുന്നേൽ പിന്നെ എന്തിനായിരുന്നു…?”

 

“എന്തിനായിരുന്നുന്നോ…? പിന്നെ….? എന്റെ പേരും എഴുതി വച്ചിട്ട് നീ തൂങ്ങി ചാവൂന്ന് പറഞ്ഞാൽ…? എന്റെ ലൈഫില് ആദ്യായിട്ടാ എന്നെയൊരാള് ബ്ലാക്ക് മെയിൽ ചെയ്യണേ…! അതുമൊരു പീറ പെണ്ണ്…!”

 

“ഞാ…ൻ…..”

 

“മതി നിർത്ത്. എന്തിനാടി നീ എന്റെ ലൈഫിലേക്ക് ഇടിച്ച് കേറിയേ….? അന്നവിടെ വച്ച് നിന്റെ മാനത്തെ കാത്തതിനോ…? അതോ നിന്നോട് കഴപ്പ് തീർക്കാൻ വന്നാ സെക്യൂരിറ്റിയെ ചാമ്പിയതിനോ….? ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല…!”

 

സ്റ്റോപ്പിൽ ബസ് നിർത്തിയതും അവളെ കൂസാതെ ഞാനിറങ്ങി. ഇനിയെന്ത് എന്നുള്ള ചോദ്യം മനസ്സിൽ കിടന്ന് പിടിവലി നടത്തുമ്പോ തിരിഞ്ഞ് നോക്കി…!

 

ഹാവൂ ഇറങ്ങി വരുന്നുണ്ട്. മാസ്സ് കാണിച്ച് ഇറങ്ങി, ഇപ്പൊ പെട്ട് പോയേനെ…!

 

“വീട്ടിലേക്ക് പോകാം…?”

 

“ആർടെ അമ്മായീടെ…?”

 

കടത്തിണ്ണയിൽ കിടക്കേണ്ടി വരൂന്നാ കരുതിയെ. ഇതിപ്പോ സന്തോഷം ആയി എങ്കിലും എന്റെ alter ego ആ സന്തോഷത്തെ മറച്ചു വച്ചു.

 

“അല്ലെന്റെ വീട്…!”

 

”ഓഹ് വീടൊക്കെ ഉണ്ടല്ലേ…? സന്തോഷം…!”

 

തല കുനിച്ചു. കരയുവായിരിക്കോ…? ഏഹ്…!

 

“ഒന്ന് വരണുണ്ടോ…?”

 

ഒച്ച അല്പം അങ്ങ് പൊങ്ങിയപ്പോ ആളൊന്ന് ഞെട്ടി. ഒരു മനസുഖം…! കൈവിരലുകൾ കൈയേൽ വീണ്ടും മുറുകി. മഹാദേവാ, ഇതെന്ത് കഷ്ട്ടാണെന്ന് നോക്കിയേ.

 

“വല്ലതും കഴിക്കാം…?”

 

വിശന്ന് വയർ തലമുറ മൊത്തം ശപിച്ചു. അങ്ങോട്ട് എങ്ങനെ ചോദിക്കും…? അഞ്ചു മിനിറ്റ് നടന്നതും ആമീസ് ഹോട്ടൽ കണ്ടു. അപ്പൊ തന്നെ അവള് ഇങ്ങോട്ട് ചോദിച്ചു., ഞാൻ ധന്യനായി…!

 

“വാ ഇങ്ങോട്ട്., വയറും വാടകക്ക് എടുത്ത് വന്നോളും…!”

 

alter ego…! അതുമൊരു സുഖം….!

 

പൈസ അവളുടേത് ആണല്ലോ.., അതിനാൽ തന്നെ മുടിപ്പിക്കാൻ തീരുമാനിച്ച് കയറിയ ഞാൻ നല്ല വെടിപ്പാ മുടിപ്പിച്ചിട്ടുമുണ്ട്…!

 

“ഞാൻ കൊടുക്കാം…!”

 

കൈയൊക്കെ കഴുകി വെറുതെ bill അടക്കുന്നിടത്ത് പോയി നിന്നു. അപ്പൊ ധൃതിയിൽ അവൾ വന്നൂ. ചിരി വന്നുവെങ്കിലും അത് തടഞ്ഞ് വച്ച് ഞാൻ പുറത്തേക്കിറങ്ങി…!

 

ഇങ്ങനെ പോവുവാണേൽ അവളുടെ കൈ വെട്ടി കളയേണ്ടി വരും. എവിടുന്ന് തുടങ്ങിയ പിടുത്തമാ…! കൈയിലേ…!

 

“നല്ല food ആയിരുന്നു അല്ലേ…?”

 

നടക്കുന്നതിനിടയിൽ അവൾ വല്യ വായിൽ ചോദിച്ചു.

 

“അഹ് അത്രക്കൊന്നുമില്ല…!”

 

അവളുടെ ആ നല്ല ചോദ്യം എനിക്കങ്ങോട്ട് പിടിച്ചില്ല. അതുകൊണ്ട് തന്നെ ഒരു ലോഡ് പുച്ഛം വാരിവിതറി ഞാൻ…!

 

“ഒരുപാട് പോണോ…?”

 

കൈവിടുവിക്കാൻ പരമാവധി ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാ വീണ്ടും വീണ്ടും മുറുക്കുമവൾ കൂട്ടി കൊണ്ടേയിരുന്നു. അരിശം മൂത്താണ് ഞാനപ്പോ അത് ചോദിച്ചത്.

 

“ഇവിടുന്ന് നടക്കാവുന്ന ദൂരേയുള്ളൂ. ഒരഞ്ച് മിനിറ്റ്..”

 

എനിക്കത് പിടിച്ചില്ല…! മഹാദേവൻ എന്റെ കൂടെ തന്നെയാ. അതാണ് ആ സമയം തന്നെ ഒഴിഞ്ഞൊരോട്ടോയും വന്നത്. എന്താന്ന് അറിയില്ല കാലിനപ്പോ വല്ലാത്ത വേദനയായിരുന്നു. പിന്നെ അവൾ പറഞ്ഞാ അഞ്ച് മിനിറ്റ് അത് ഓട്ടോയിൽ ആക്കി. എന്നെ കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ…!

 

“ഇവിടെ നിർത്തിയാ മതി…! എത്രയായി ചേട്ടാ…?”

 

“നാല്പത്…!”

 

“ദാ….!”

 

നാല്പത് കുറച്ച് കൂടുതൽ ആണ്. അതിനും മാത്രം ഓടിട്ടുമില്ല. പൈസ കൊടുത്തത് ആണേൽ ഞാനുമല്ല. അപ്പൊ നാല്പത് നൂറായാലും ഒരു കുഴപ്പോം ഇല്ല., ഹ ഹ ഹ…!

 

“വാ ഇതാ വീട്…!”

 

“ആണോ ഞാൻ കരുതി ഹോസ്പിറ്റൽ ആയിരിക്കൂന്ന്…! കിന്നരിക്കാതെ പോടി…”

 

വിടൊക്കെ തരക്കേടില്ലാത്തതാ. എങ്കിലും എന്റെ alter ego…!

 

“വല്യ വീട്ടില്, ഒരുപാട് സൗകര്യങ്ങളില് കഴിഞ്ഞ ഞാനാണേ…!”

 

ഒരു തിരിഞ്ഞ് നോട്ടം…!

 

“അജുവേ….”

 

“എന്താമ്മാ…?”

 

“ആ ചരുവം ഇങ്ങെടുത്തോ അടുക്കള പൊട്ടി ചോരുവാ…!”

 

“ഇനി ചരുവം വേണേൽ അണ്ണാച്ചിടെ കടയിൽ പോയൊന്ന് വാങ്ങണം…! ഞാൻ തമ്പുരാൻ മാമന്റെ വീട്ടിൽ പോയാ വാർപ്പിങ്ങ് എടുത്തിട്ട് വരാം…!”

 

Past is past…! അമ്മ പറയുമ്പോലെ അതിനിവിടെ പ്രസക്തി ഇല്ലൈ…!

 

“വാടക വീടാണെന്നേയുള്ളൂ, സൗകര്യങ്ങൾ എല്ലാമുണ്ട്…!”

 

“അയ്യേ വാടക വീടോ…?”

 

കട തിണ്ണയിൽ കിടക്കേണ്ടി വരോയെന്ന് പേടിച്ച ഞാനാ ആ പറഞ്ഞതെന്ന് ആരേലും വിശ്വസിക്കോ…

 

മറുപടി പറയാതെ ഒരു ചെറു ചിരി നൽകിയവൾ വാതിൽ തുറന്നു.

 

“അതേ എനിക്കൊരു മുറി പ്രത്യേകം വേണം വിത്ത്‌ AC…!”

 

“ഇവിടാകെ രണ്ട് മുറിയേയുള്ളൂ. അതിലൊന്നിൽ എന്റെ സാധനങ്ങളും പിന്നെ കുറച്ച് ബുക്കുകളുമൊക്കെ ഇരിക്കുവാ…! പിന്നെ AC ഒന്നുമില്ല. ഫാനുണ്ട്., അതും പോരങ്ങീ ജനാലാ തുറന്നിട്ടാൽ നല്ല കാറ്റാ…!”

 

ഒരു റൂമിന്റെ വാതിൽ തുറന്നവൾ വാചാലയായി…!

 

“ഒരു മുറിയില് നമ്മള് രണ്ടാള്…? No…! No way..!”

 

“അയ്യോ ചൂടാവാതെ, ബെണ്ടില് നീ കിടന്നോ ഞാൻ നിലത്ത് കിടന്നേക്കാം…! പോരെ…?”

 

“മ്മ്…, ശെരീന്നാ…!”

 

ഒന്നാലോചിച്ച് ഞാൻ പറഞ്ഞു. നല്ല ക്ലീൻ റൂം., കട്ടില് കണ്ട പാടെ ഞാൻ കേറിയങ്ങ് വീണു. കൊറേ നാളായി ഒന്ന് സ്വസ്ഥമായി ഉറങ്ങിട്ട്…! ഇന്നെന്തയാലും കുറച്ച് നേരം ഉറങ്ങണം എല്ലാം മറന്ന്…!

 

……

 

“എന്തമ്മ വിളിച്ചാ…?”

 

“മക്കളേ അച്ഛനെ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ട് വന്നടാ….!”

 

“എപ്പോ…?”

 

“ആറ് മണിയാവും…!”

 

“മെഡിക്കലിൽ തന്നെയമ്മാ…?”

 

“അല്ലടാ., അവിടുന്ന് പുലയനാർക്കോട്ടയിലോട്ട് എഴുതി തന്ന്. ഞങ്ങളിപ്പോ അവിടാ…!”

 

“ആണോ…? എന്നിട്ട് ഡോക്ടറെ കണ്ടോ…?”

 

 

“കാണിച്ചടാ. കൊറേ ടെസ്റ്റിനൊക്കെ എഴുതി തന്നു. മിക്കവാറും അഡ്മിറ്റ് ആക്കും…!”

 

 

“ആണോ ഞാൻ വരണോ അമ്മ…?”

 

“വേണ്ടടാ, നീ രാവിലെ വന്ന് ചേച്ചിയെ വിളിച്ചിട്ട് പോയാ മതി…!”

 

“അഹ്. എന്തേലും ഉണ്ടേല് വിളിക്ക്…!”

 

“വിളിക്കാം വിളിക്കാം. നീ ഇറങ്ങിയോ…?”

 

“ഇല്ലമ്മ പത്ത് മണിയാവും…!”

 

“മ്മ് വീട് എത്തീട്ട് വിളി കേട്ടോ…!”

 

“അഹ്…!”

 

ഇവിടുന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം….!

 

ജല്ലജലാലൂ…..! ✨

 

 

 

 

 

 

 

3 Comments

Add a Comment
  1. നിധീഷ്

    കൊള്ളാം… ♥️♥️♥️

  2. I will give you feedback after next part. Little bit ok.

Leave a Reply to Mohanadas Cancel reply

Your email address will not be published. Required fields are marked *