ഇന്ന് എന്റെ മകനെ കൊണ്ട് വരുമെന്ന് കേട്ടു. ക്ഷമ കിട്ടാൻ ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. മയ്യത്തെത്തി. എന്നെ കാണിക്കാനായി എഴുനെൽപ്പിച്ചു. ഞാനാ മുഖം ഒന്നേ നോക്കിയുള്ളൂ. പൊട്ടിക്കരയുന്നത് ഇസ്ലാമിൽ തെറ്റാണെന്ന് അറിയാവുന്നത് കൊണ്ട് കുറെയൊക്കെ നിയന്ത്രിച്ചു.
മയ്യത്ത് മറവ് ചെയ്തു കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു. എല്ലാവരും പോയി. ഇനി പെണ്‍ മക്കൾ മാത്രമേ ബാക്കിയുള്ളൂ. അവരും പോകുകയാണെന്ന് പറഞ്ഞു. കുട്ടികളുടെ പഠിപ്പ്, ഭർത്താക്കന്മാരുടെ ജോലി – അതൊക്കെയാണ് അവരുടെ പ്രശ്നം. മൂന്ന് പെണ്‍ മക്കളും യാത്ര പറയാൻ എന്റെ അടുത്ത് വന്നു.
അപ്പോൾ ഷുക്കൂറിന്റെ മകൻ വന്ന് അവരോടു പറഞ്ഞു ‘അമ്മായിമാരേ, എന്റെ ഉപ്പ വരുമ്പോഴെല്ലാം ഉപ്പ കൊണ്ട് വന്ന സാധനങ്ങളും പെട്ടിയും നിങ്ങൾ കൊണ്ടു പോകാറുണ്ടല്ലോ? എന്റെ ഉപ്പാനെ കൊണ്ടുവന്ന പെട്ടി ദാ പുറത്ത് കിടക്കുന്നുണ്ട്. നിങ്ങൾ അത് കൊണ്ട് പൊയ്ക്കോ’ ഇതും പറഞ്ഞ് അവൻ കരയാൻ തുടങ്ങി.
വെറും പതിനൊന്ന് വയസ്സ് മാത്രമുള്ള അവന്റെ വാക്ക് കേട്ട് പെണ്‍ മക്കളടക്കം ഞങ്ങളെല്ലാം സ്തബ്ദരായി നിന്നു.
പ്രവാസിയുടെ വേദന ആരും കാണില്യടോ