Pravasiyude Pettiyude Mattam by Sheriff Ibrahim
‘അടുത്താഴ്ച്ച ഞാൻ നാട്ടിൽ വരുന്നുണ്ട്. എന്താണ് ഉമ്മാക്ക് കൊണ്ട് വരേണ്ടത്?’ ബഹ്റൈനിൽ നിന്നും ശുക്കൂർ മോന്റെ ഫോണിലൂടെയുള്ള ചോദ്യം.
‘വേണ്ട മോനെ ഉമ്മാക്ക് ഒന്നും വേണ്ട. മോൻ ഇങ്ങ് വന്നാൽ മതി. പിന്നെ സുലുവിന് ഒരു മോതിരം വേണമെന്ന് പറഞ്ഞു. അത് കൊണ്ടരാൻ മറക്കണ്ട’.
അവന്റെ ഭാര്യ സുലൂ ആവശ്യപ്പെട്ടത് പറഞ്ഞപ്പോൾ സമാധാനമായി. അവനെ കാണാൻ കൊതിയോടെ കാത്തിരുന്നു. എന്റെ ഏറ്റവും ഇളയ മകനാണവൻ. അവന്ന് മൂത്തവരായി മൂന്ന് പെണ്‍ മക്കളും. അവന് രണ്ട് വയസായപ്പോൾ അവന്റെ ഉപ്പ മരിച്ചു. ഗൾഫിൽ പോയതിന് ശേഷമാണ് അവന്റെ മൂന്നു സഹോദരിമാരെ അവൻ വിവാഹം ചെയ്തു കൊടുത്തത്.
ദിവസങ്ങൾക്ക് ശേഷം മോൻ വന്നെത്തി. സന്തോഷം കൊണ്ട് മോനെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു.
‘മോനെ, മോൻ വല്ലാതെ ക്ഷീണിച്ചല്ലോ?’
‘ഇല്ലുമ്മ, ഉമ്മാക്ക് എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തോന്നുന്നതാ’ അതായിരുന്നു അവന്റെ മറുപടി.
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് ഞാൻ ചെന്നെടുത്തു. രണ്ടാമത്തെ മകൾ സുലുവായിരുന്നു. ഷുക്കൂർ എത്തിയോ എന്നും എത്തിയാൽ അവൾ വന്നിട്ടേ പെട്ടി തുറക്കാവൂ എന്നാണവൾ പറഞ്ഞത്. വിവരം ഷുക്കൂറിനോട് പറഞ്ഞു. പ്രശ്നം ഒന്നും ഉണ്ടാവാതിരിക്കാൻ അവൻ അപ്രകാരം ചെയ്യാമെന്ന് സമ്മതിച്ചു.
അവന്റെ ഏകമകൻ സലിം സ്കൂളിൽ പോയിരിക്കുകയാണ്. ഉച്ചക്ക് മൂന്ന് പെണ്‍ മക്കളും എത്തി. എല്ലാവരും കൂടി പെട്ടി തുറക്കൽ ആരംഭിച്ചു. അവർക്കിഷ്ടമുള്ളത് ഓരോരുത്തരായി എടുത്തു. അപ്പോഴാണ് ഇളയ മകളുടെ കണ്ണിൽ മോതിരം പെട്ടത്. ‘എന്റെ ഇക്കാടെ നല്ല മനസ്സ്. ഇങ്ങിനെ മോതിരം ഇക്കാട് കൊണ്ട് വരണമെന്ന് പറയാൻ ഞാൻ ആലോചിച്ചതാ. ഇക്കാ സന്തോഷമായി’.
‘മോളെ, അത് മാത്രം നീ എടുക്കരുത്. അത് സുലുവിന് വേണ്ടി കൊണ്ട് വന്നതാ’. ഞാനവളോട് പറഞ്ഞു.
‘ഉമ്മ ഇത് സുലുവിന് വേണമെന്നില്ല’ എന്ന് അവൾ എന്നോട് പറഞ്ഞിട്ട് സുലുവിനോട് ചോദിച്ചു ‘സുലുവിന് ഇത് വേണ്ടല്ലോ. ഞാനെടുത്തോട്ടെ?’ സമ്മതഭാവത്തിൽ സുലു തലയാട്ടി.
പ്രവാസിയുടെ വേദന ആരും കാണില്യടോ