പ്രാണേശ്വരി 3 [പ്രൊഫസർ ബ്രോ] 434

ഭൂമി കോരി തരിക്കട്ടെ
അതിൽ നിന്നും ഉയരട്ടെ
വന്ദേ മാതരം “ശബ്ദം കേട്ടിട്ട് ഒരുപാട് പേര് ഉണ്ടെന്നു തോന്നുന്നു, കോളേജ് മുഴുവൻ മുഴങ്ങുന്ന രീതിയിലാണ് മുദ്രാവാക്യം വിളി

“നളന്ദ തക്ഷശ്ശിലകളിലെഴുതിയ
വിദ്യാമന്ത്ര ധ്വനികളിതേന്തി
യമുനാനദിയിൽ ഗോദാവരിയിൽ
സരയൂനദിയുടെ താഴ്വരയിൽ
പുളകം കൊണ്ടൊരു പ്രസ്ഥാനം
കുളമ്പടിച്ചു കുതിച്ചു വരുമ്പോൾ
ആരുതടുക്കാൻ ആരുചെറുക്കാൻ
ആരുണ്ടിവിടെ കാണട്ടെ “

ഈ പ്രാവശ്യം ഞങ്ങളുടെ ക്ലസ്സിനു മുന്നിൽനിന്നാണ് വിളി, ശബ്ദം കെട്ട് പ്രതീക്ഷിച്ച അത്ര ആളുകൾ ഒന്നും ഇല്ല പക്ഷെ ഉള്ള ആളുകൾ വച്ചു അവർ ഉണ്ടാക്കുന്ന ശബ്ദം കോളേജ് മുഴുവൻ മുഴങ്ങും

“സർ ഇന്ന് സ്ട്രൈക്ക് ആണ്, ഞങ്ങൾക്കൊന്നു ഇവരോട് സംസാരിക്കണം “

സ്ട്രൈക്ക് വിളിച്ചു വന്ന ആളുകളിൽ ഒരാൾ ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്ന സാറിനോട് പറഞ്ഞു, അത് കേട്ടതും ആള് ബുക്കും എടുത്തു വെളിയിലേക്കു പോയി

സ്ട്രൈക്കിനുള്ള കാരണം പറയുവാനായി ഒരാൾ അകത്തേക്ക് കയറാൻ തുടങ്ങിയതും, ഒരു കൈ അയാളെ തടഞ്ഞുനിർത്തി

“അത് വേണ്ടമോനെ മെക്കാനിക്കൽ ക്ലാസ്സിൽ ഞങ്ങൾ തന്നെ പറഞ്ഞോളാം,അതിനായി നീ ഉള്ളിൽ കേറണ്ട “

ആദ്യം ക്ലാസ്സിൽ കയറാൻ നോക്കിയ ആൾ ഇലക്ട്രോണിക്സ് ആണ്, തടഞ്ഞു നിർത്തിയ ആൾ മെക്കും. ആ ഒരു സംഭവത്തോടെ ഇവിടെ ബ്രാഞ്ച് സ്പിരിറ്റ്‌ എത്രത്തോളം ഉണ്ടെന്നു മനസ്സിലായി

തടഞ്ഞു നിർത്തിയ ആൾ തന്നെ ഉള്ളിൽ കയറി സംസാരിച്ചു തുടങ്ങി

“സുഹൃത്തുക്കളെ. നിങ്ങൾ ഇന്ന് പത്രത്തിൽ വായിച്ചുകാണും സമാധാനപരമായി റോഡ് ഉപരോധം നടത്തിക്കൊണ്ടിരുന്ന നമ്മുടെ കുറച്ചു പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ പോലീസ് പേപ്പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിച്ചതച്ചത്, അതിനു പ്രതിക്ഷേധ സൂചകമായി ABBP ഇന്ന് കേരളം മുഴുവൻ പഠിപ്പു മുടക്കുകയാണ്.എല്ലാവരും ഞങ്ങളോട് സഹകരിക്കണം “

അയാൾ പറഞ്ഞു നിർത്തിയതും അതുകേൾക്കാൻ കാത്തുനിന്ന ഞങ്ങൾ ചാടി എഴുന്നേറ്റു, കുറച്ചുപേർ മാത്രം എഴുന്നേൽക്കാതെ അവിടെ ഇരുന്നു

“ഞങ്ങൾ പോകില്ല ഞങ്ങൾ പഠിക്കാൻ വന്നതാ “
പോകാതെ ഇരുന്നതിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു

“നീ പോകണ്ട, അവിടെ തന്നെ ഇരുന്നോ ആര് നിന്നെയൊക്കെ പഠിപ്പിക്കും എന്ന് ഞങ്ങൾ ഒന്ന് നോക്കട്ടെ”

ആദ്യം ക്ലാസ്സിൽ കയറാൻ നോക്കി ചമ്മിപ്പോയ ആളാണ്

“ഡാ വിഷയമാക്കണ്ട, പുതിയ പിള്ളേരല്ലേ ഞാൻ ഡീൽ ചെയ്തോളാം,”

ക്ലാസ്സിൽ കയറി സ്ട്രൈക്ക് പറഞ്ഞ ചേട്ടൻ അവനെ സമാധാനിപ്പിച്ചു, എന്നിട്ട് എഴുന്നേൽക്കാതെ ഇരുന്ന പിള്ളേരുടെ അടുത്തേക്ക് ചെന്ന് ചെവിയിൽ എന്തോ പറഞ്ഞു, അത്രയും നേരം എഴുന്നേൽക്കാതെ ഇരുന്നവന്മാർ അത് കഴിഞ്ഞതും എഴുന്നേറ്റു. ഒരു അടി പ്രതീക്ഷിച്ചതു അങ്ങനെ ഒഴിവായിപ്പോയി

14 Comments

  1. Kothamangalam polytechnic annalle

  2. ഓരോരോ തുടർ കഥകൾ വായിക്കുമ്പോളാ നമ്മുടെ ജീവിതത്തിൽ ഒന്നും ഒരു 4 വരി എഴുതാനുള്ളതുപോലും ഇല്ലാലോ എന്ന് മനസിലാകുന്നത് ???

  3. ❤️❤️??

  4. ♨♨ അർജുനൻ പിള്ള ♨♨

    സഹോ എവിടേക്കൊത്തന്നെ കാണുമോ ???

  5. ❤️❤️❤️

  6. ❣️❣️❣️

  7. ༻™തമ്പുരാൻ™༺

    ???

Comments are closed.