“എനിക്ക് ഒരു അനുജന്‍ ഉണ്ടായിരുന്നു..എന്റെ ബാലു. അവന്‍.. അവന്‍ ഞങ്ങളെ കഴിഞ്ഞ വര്‍ഷമാണ് വിട്ടുപിരിഞ്ഞു പോയത്.. ഒരു ബൈക്ക് അപകടം എന്റെ ഏക സഹോദരന്റെ ജീവന്‍ അപഹരിച്ചു. ഞാന്‍ പ്രാണന് തുല്യം സ്നേഹിച്ചിരുന്ന എന്റെ അനുജന്റെ മുഖച്ഛായയുള്ള താങ്കളെ ഇവള്‍ കുറെ നാളുകളായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നും എന്നോട് അവള്‍ അതെക്കുറിച്ച് പറയുന്നുമുണ്ടായിരുന്നു. പക്ഷെ ഇന്നാണ് അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഒപ്പം വന്നത്. കാരണം ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികമാണ്. എനിക്ക് വിവാഹ സമ്മാനമായി എന്റെ അനുജനെ നല്‍കാം എന്ന് നിര്‍ബന്ധിച്ചു പറഞ്ഞ് എന്നെ കൊണ്ടുവന്നതാണ് അവള്‍..”
അത് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിന്നും നീര്‍ച്ചാലുകള്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു. അനുജനോട് അതിരുകളില്ലാത്ത സ്നേഹമുള്ള ഒരു ജ്യേഷ്ഠന്റെ സ്നേഹാര്‍ദ്രമായ മുഖം അയാളില്‍ താന്‍ കണ്ടു. ഒരു ജ്യേഷ്ഠന്‍ ഇല്ലാത്ത തനിക്ക് ആ കൈകളുടെ സ്പര്‍ശനം വല്ലാത്തൊരു അനുഭൂതി പ്രദാനം ചെയ്യുന്നതും താനറിഞ്ഞു. മുന്‍പൊരിക്കലും മനസിന് ലഭിച്ചിട്ടില്ലാത്ത ഒരു പുത്തന്‍ അനുഭൂതി.
“ഞാന്‍….ഞാന്‍ താങ്കളെ ബാലു എന്ന് വിളിച്ചോട്ടെ..”
ഇടറിയ കണ്ഠത്തോടെ അയാള്‍ അത് ചോദിച്ചപ്പോള്‍ തന്റെ കണ്ണുകളും നിറഞ്ഞുപോയി. കണ്ണുനീര്‍ നിറഞ്ഞു കാഴ്ച മങ്ങിയ താന്‍ മെല്ലെ തലയാട്ടി. ഒരു തേങ്ങലോടെ അയാള്‍ തന്നെ ആശ്ലേഷിച്ചു.
“എന്റെ ബാലു..”
അയാളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നത് താന്‍ കേട്ടു. അയാളുടെ കരവലയത്തില്‍ നിന്നുകൊണ്ട് നിറകണ്ണുകളോടെ അവളുടെ കണ്ണുകളിലേക്ക് താന്‍ നോക്കി. തന്റെ മനസ് നിശബ്ദമായി മന്ത്രിക്കുന്നത് അവള്‍ കേട്ടുവോ എന്തോ!
“അതെ ശ്രീലക്ഷ്മി…ഞാന്‍ ബാലു തന്നെയാണ്. മറ്റൊരു ദുരന്തനായകന്‍…”
പോടാ മൈരെ!!
Z aaki