പ്രണയം 35

അവനിറങ്ങേണ്ട ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ അവള്‍ പിന്നിലേക്ക് നോക്കുന്നതും എഴുന്നേല്‍ക്കുന്നതും കണ്ടപ്പോള്‍ അവനൊന്നു ഞെട്ടി. ങേ? ഇവള്‍ ഇവിടെ ഇറങ്ങാന്‍ പോകുകയാണോ? ഇതെന്ത് മറിമായം? അവളിറങ്ങുന്നിടത്ത് ഇറങ്ങാന്‍ താന്‍ തീരുമാനിച്ച അതെ ദിവസം തന്നെ അവള്‍ തന്റെ സ്റ്റോപ്പില്‍ ഇറങ്ങുന്നു! വേഗം തന്നെ സീറ്റില്‍ നിന്നും എഴുന്നേറ്റ് തിടുക്കത്തോടെ അവന്‍ താഴെ ഇറങ്ങുമ്പോഴേക്കും അവള്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. അവളുടെ തൊട്ടുപിന്നാലെ സുമുഖനായ ഒരു യുവാവും ബസില്‍ നിന്നും ഇറങ്ങുന്നത് കണ്ടപ്പോള്‍ ഉള്ളിലെവിടെയോ ഒരു വെള്ളിടി വെട്ടിയതുപോലെ!  രണ്ടുപേരും കൂടി നേരെ തന്റെ അടുക്കലേക്ക് തന്നെ വരുന്നത് കണ്ടപ്പോള്‍ മനസ്സില്‍ സ്വരുക്കൂട്ടിയിരുന്ന ധൈര്യം ഓട്ട വീണ കലത്തിലെ വെള്ളം പോലെ ചോര്‍ന്നു പോകുന്നത് അരുണ്‍ അറിഞ്ഞു.

“ഇതാണ് ചേട്ടാ ഞാന്‍ പറഞ്ഞ ആള്‍..നോക്ക്…ഞാന്‍ പറഞ്ഞപ്പോള്‍ ഒന്നും ചേട്ടന് വിശ്വസാമായിരുന്നില്ലല്ലോ….”

തന്നെ ചൂണ്ടി പാല്‍പ്പുഞ്ചിരിയോടെ അവള്‍ മൊഴിയുന്നു. അവളുടെ മധുമൊഴി ആദ്യമായി താന്‍ കേള്‍ക്കുകയാണ്. കൂടെയുള്ള ഈ സുമുഖന്‍ അവളുടെ ഏട്ടന്‍ ആണോ? സംശയത്തോടെ അയാളുടെ കണ്ണിലേക്ക് താന്‍ നോക്കുമ്പോള്‍, ആ കണ്ണുകളിലെ നനവ് അത്ഭുതത്തോടെ താന്‍ കണ്ടു. പകച്ചു നിന്ന തന്റെ അടുത്തേക്ക് അയാള്‍ എത്തി. ആ കണ്ണുകളില്‍ താന്‍ കണ്ടത് വിവേചിക്കനാകാത്ത ഒരു വികാരമായിരുന്നു. സ്നേഹവും അത്ഭുതവും കനിവും എല്ലാം കൂടിക്കലര്‍ന്ന ഒരു ഭാവം.

“സോറി ബ്രദര്‍…സോറി..എന്റെ പേര് ആനന്ദ്..ഇത് എന്റെ ഭാര്യ ശ്രീലക്ഷ്മി…താങ്കളെക്കുറിച്ച് ഇവളെന്നോട് പലപ്പോഴും പറഞ്ഞിട്ടും ഞാന്‍ അതത്ര ഗൌരവമായി കണ്ടിരുന്നില്ല. പക്ഷെ നേരില്‍ കണ്ടപ്പോള്‍ അവള്‍ പറഞ്ഞത് പൂര്‍ണ്ണ സത്യമാണ് എന്നെനിക്ക് ബോധ്യമായി”

അയാളുടെ കൈകള്‍ തന്റെ തോളുകളില്‍ ആയിരുന്നു; ആ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണീര്‍ താഴേക്ക് വീണു ചിന്നി ചിതറുന്നതും താന്‍ കണ്ടു.

“എനിക്ക്..എനിക്കൊന്നും മനസിലാകുന്നില്ല….”

വീണ്ടുമൊരു പ്രണയത്തകര്‍ച്ച അനിവാര്യമായി സംഭവിച്ചിട്ടും, അയാളുടെ മുഖഭാവം തന്റെ മനസ്സലിയിച്ചു.

“പറയാം..” ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ തന്നെ നോക്കി.

2 Comments

  1. പോടാ മൈരെ!!

Comments are closed.