“എടാ അരുണേ.. പണ്ട് നിനക്ക് പറ്റിയിട്ടുള്ള അബദ്ധങ്ങള്‍ ആവര്‍ത്തിക്കാന്‍ ആണോ നീ അന്നത്തെപ്പോലെ തന്നെ ഇപ്പോഴും പെരുമാറുന്നത്? എടാ ഒരു പെണ്ണ് നോക്കി പുഞ്ചിരിച്ചാലെങ്കിലും നിനക്ക് അവളോടൊന്ന് സംസാരിച്ചു കൂടെ? അതോ ഇവളെയും വേറെ ആരെങ്കിലും സ്വന്തമാക്കുന്നതുവരെ നീ ഇങ്ങനെ ഒന്നും മിണ്ടാതെ അവളെ സ്വപ്നവും കണ്ടു നടക്കുമോ? നോക്ക്..നിനക്ക് അവളെ വേണമെന്നുണ്ടെങ്കില്‍, നാളെത്തന്നെ അവളോട് സംസാരിക്കുക…”
കുറെ ദിവസങ്ങളായി മനസ്സ് തനിക്കുതന്നെ നല്‍കിക്കൊണ്ടിരുന്ന ശക്തമായ ഉപദേശമായിരുന്നു അത്. അവള്‍ നോക്കുകയും പുഞ്ചിരിക്കുകയും ഒക്കെ ചെയ്തിട്ടും അവളോട് സംസാരിക്കാനുള്ള തന്റെ ധൈര്യക്കുറവ് കണ്ടു മനസ് കയറി ഇടപെട്ടതാണ്. തന്റെ ഈ കുഴപ്പം തന്നെയാണ് നാളിതുവരെ മോഹിച്ച സകല പെണ്‍കുട്ടികളും നഷ്ടമാകാനുള്ള ഒരു പ്രധാന കാരണവും. അവര്‍ക്കൊക്കെ തന്നെ ഇഷ്ടപ്പെടുമോ എന്ന ശങ്ക ആയിരുന്നു അന്നൊക്കെ സംസാരിക്കാന്‍ ശ്രമിക്കാഞ്ഞതിന്റെ കാരണം. തിരസ്കരിക്കപ്പെടുന്നത് നേരിടാനുള്ള ശക്തിയില്ലായ്മ. എന്നാല്‍ ഇപ്പോള്‍ ഈ പെണ്‍കുട്ടി തന്നെ ഇഷ്ടമാണ് എന്ന് പ്രകടമായി അറിയിച്ചിരിക്കുന്നു. എന്നിട്ടും താന്‍ അവളോട് സംസാരിക്കാന്‍ ധൈര്യം കാണിക്കുന്നില്ല. പാടില്ല. അവളോട് സംസാരിച്ചേ പറ്റൂ. എന്ത് സംഭവിച്ചാലും ശരി നാളെ അവളെ താന്‍ കാണും; സംസാരിക്കും. ഉറപ്പാണ്. അങ്ങനെ ശക്തമായി തീരുമാനം എടുക്കുമ്പോഴും മനസ്സില്‍ ചെറിയ ഒരു ശങ്ക ഒളിഞ്ഞിരിക്കുന്നത് തന്നെ വീര്‍പ്പുമുട്ടിക്കുന്നു; തന്നെ അത് പിന്നിലേക്ക് വലിക്കുന്നു. ഇല്ല..ഇത്തവണ താന്‍ തോല്‍ക്കില്ല; ഉറപ്പ്.
ശക്തമായ മാനസിക തയാറെടുപ്പോടെ തന്നെയാണ് താന്‍ അന്ന് പോയത്. ബസിനുള്ളില്‍ കയറിയപ്പോള്‍ ആദ്യം തേടിയതും അവളെത്തന്നെയാണ്. അവളെ കണ്ടപ്പോള്‍, ആ കണ്ണുകളുമായി കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ ശരീരത്തിനൊരു ബലക്കുറവ്! സംഭരിച്ചുകൊണ്ടുവന്ന ധൈര്യമൊക്കെ ചോരാന്‍ തുടങ്ങിയതുപോലെ. ഇല്ല. പാടില്ല. വീണ്ടും മനസിനെ ധൈര്യപ്പെടുത്തി അവളെത്തന്നെ നോക്കി. സ്ഥിരം ചുരിദാര്‍ ധരിച്ചു വരുന്ന അവള്‍ ഇന്ന് ഒരു കസവ് സാരിയാണ് ഉടുത്തിരിക്കുന്നത്. ആദ്യമായി അവളുടെ പുഞ്ചിരിക്ക് പകരം താനൊരു പുഞ്ചിരി സമ്മാനിച്ചു. ആ സാരിയും ചുവപ്പ് നിറമുള്ള ബ്ലൌസും അവളുടെ അഴക് പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചത് പോലെ. അവള്‍ക്ക് ചുറ്റും ഒരു പ്രകാശവലയം പരന്നിരിക്കുന്നതുപോലെ പോലെ തനിക്ക് തോന്നുകയാണ്. ഇന്ന്, താന്‍ അവള്‍ ഇറങ്ങുന്നിടത്ത് ഒപ്പം ഇറങ്ങും. അവളോട് സംസാരിക്കും. അവളുടെ പേര്, നാട്, വീട് എല്ലാം തനിക്കറിയണം. ബസ് മുന്‍പോട്ടു നീങ്ങുമ്പോള്‍ ഉള്ളിലെ ധൈര്യം കെടാതെ സൂക്ഷിച്ചുപിടിച്ച് അരുണ്‍ ഇരുന്നു.
പോടാ മൈരെ!!
Z aaki