പ്രണയം 35

പ്രണയം

Pranayam by : സാംജി, മാന്നാര്‍

ആ കണ്ണുകളുടെ മാസ്മരികത..അതിന്റെ വശ്യത..! ഇത്ര അഴകുള്ള കണ്ണുകള്‍ ലോകത്ത് വേറൊരു പെണ്‍കുട്ടിക്കും കാണില്ല; ഉറപ്പാണ്. അവ ആ ബസിന്റെ ജനാലയിലൂടെ തന്നെ നോക്കിയ നോട്ടം! ആ ചെഞ്ചുണ്ടുകളില്‍ വിരിഞ്ഞ തൂമന്ദഹാസം! ഓര്‍ക്കുന്തോറും അരുണിന്റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. നാളിതുവരെ തന്നെ ഒരു പെണ്ണും പ്രേമിച്ചിട്ടില്ല. താന്‍ ഒരുപാടു പേരെ അങ്ങോട്ട്‌ മോഹിച്ചിട്ടുണ്ട് എങ്കിലും, അവര്‍ ആരും തന്നെ തിരിച്ച് ഒരു നോട്ടം പോലും പകരം തന്നിട്ടില്ല. പക്ഷെ ഇവിടെ താന്‍ അറിയാതെ തന്നെ ഒരു സുന്ദരി തന്നെ നോക്കിയിരിക്കുന്നു. അപ്രതീക്ഷിതമായി ബസിറങ്ങി വെറുതെ ഉള്ളിലേക്കൊന്നു നോക്കിയപ്പോഴാണ് ആ നീണ്ട കരിമിഴികള്‍ തന്റെ കണ്ണുകളുമായി ഇടഞ്ഞത്. ആദ്യം തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല; പക്ഷെ ആ ചുണ്ടുകളില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടതോടെ താന്‍ ഏഴാം സ്വര്‍ഗത്തിലേക്ക് ഒറ്റയടിക്ക് ഉയര്‍ന്നു. അങ്ങനെ അവസാനം ഒരു പെണ്‍കുട്ടി തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു! അതും അതിസുന്ദരിയായ ആരും മോഹിച്ചു പോകുന്ന സ്ത്രൈണ സൌന്ദര്യത്തിന്റെ മൂര്‍ത്തീഭാവമെന്നു വിളിക്കാവുന്ന ഒരു പെണ്ണ്.

എത്ര പേരെ, എത്ര പെണ്‍കുട്ടികളെ താന്‍ പ്രണയിച്ചിരിക്കുന്നു. പക്ഷെ ഒരാളും തന്നെ പ്രണയിച്ചിട്ടില്ല. പ്രണയം പോയിട്ട് നല്ലൊരു സൗഹൃദം പോലും തനിക്കാരും നല്‍കിയിട്ടില്ല. മരുഭൂമിയിലെ വേഴാമ്പല്‍ പോലെ തന്റെ മനസ് പ്രണയത്തിനായി  എന്നും ദാഹിക്കുന്നുണ്ടായിരുന്നു. ആരോടായിരുന്നു ആദ്യാനുരാഗം മനസ്സില്‍ മൊട്ടിട്ടത്? മനസ് പിന്നിലേക്ക് സഞ്ചരിക്കുന്നത് അരുണ്‍ അറിഞ്ഞു. അത് അങ്ങ് സ്കൂള്‍ കാലഘട്ടത്തിലെ ഒരു സുന്ദരിയുടെ തുടുത്ത് സുന്ദരമായ മുഖത്തെത്തി നിന്നു.

അതെ..സുഷമ! അതായിരുന്നു അവളുടെ പേര്. തന്റെയൊപ്പം ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന വെളുത്ത് മെലിഞ്ഞ ശാലീന സുന്ദരിയായ പെണ്‍കുട്ടി. നെറ്റിയില്‍ ഒരു ചന്ദനക്കുറിയും കുങ്കുമപ്പൊട്ടും തൊട്ട് ഈറന്‍ മുടിയില്‍ തുളസിക്കതിരും ചൂടി വരുന്ന സുഷമ തന്റെ സ്വപ്നറാണിയായി മാറിയത് നൊടിയിടയിലാണ്. ആ നിമിഷം മുതല്‍ അവളെ താന്‍ സ്വന്തം ജീവനേക്കാള്‍ അധികം പ്രണയിച്ചു. അവളുടെ ചിരിയും കളിയും സംസാരവും എല്ലാം എത്ര കണ്ടാലും തനിക്ക് മതിവരുമായിരുന്നില്ല. ചിരിക്കുമ്പോള്‍ അവളുടെ മുഖത്ത് വിരിയുന്ന ആ നുണക്കുഴികള്‍; ആ കണ്ണുകളിലെ നിഷ്കളങ്കത. സുഷമ, നീ എന്റെ സ്വന്തമാണ്. നിന്നെ ഞാന്‍ വിവാഹം ചെയ്യും എന്നിട്ട് നമ്മള്‍ ഒരുമിച്ചു ജീവിക്കും. മനസ്സില്‍ പലതവണ സ്വയം പറഞ്ഞ് അരക്കിട്ടുറപ്പിച്ചു നിര്‍ത്തിയിരുന്ന തന്റെയാ  തീരുമാനം പക്ഷെ താന്‍ മാത്രമല്ലാതെ അവളോ മറ്റാരെങ്കിലുമോ അറിഞ്ഞിരുന്നില്ല.

2 Comments

  1. പോടാ മൈരെ!!

Comments are closed.