പ്രകാശം പരത്തുന്ന പെൺകുട്ടി – 1 17

അയാൾ നല്ലതു പോലെ മദ്യപിച്ചിരുന്നു. വന്നതേ എല്ലാവരേയും അഭിസംബോധന ചെയ്തു ആഹാ എല്ലാവരും ഉണ്ടല്ലോ? എല്ലാവരും അർമ്മാദിക്ക്. എന്റെ ജീവിതം തകർത്തവരും എല്ലാവരും. എന്നിട്ട് ഒന്ന് വേഗം പോയി താ. എനിക്കൊന്ന് കിടക്കണം എന്ന് പറഞ്ഞ് അയാൾ അവിടെ കിടന്ന ഒരു സോഫയിലേക്ക് വീണു.

വിരുന്നുകാരുടെ മുഖം അപമാനത്താൽ കുനിഞ്ഞു. അവർ ഓരോരുത്തരായി അവിടം കാലിയാക്കി. അവസാനം ഭക്ഷണം വിളമ്പുന്നവരും വർഷയും പ്രഫസറും മാത്രമായി. വർഷ ഒരു വിധത്തിൽ അയാളേ റൂമിൽ കൊണ്ടുപോയി ആക്കി.

പിറ്റേന്ന് വർഷ മാഡത്തിന്റെ അടുത്ത് ചെല്ലുമ്പോൾ അവർ ശ്വാസം എടുക്കാൻ വിമ്മിട്ട പെടുന്നതാണ് കണ്ടത്. അവൾ വേഗം ആംബുലൻസ് വിളിച്ച് അവരേ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ അതുവരേ അവരുടെ പ്രാണൻ നിന്നില്ല. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അവർ മരിച്ചിരുന്നു.
തുടരും……..

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇതിന്റെ തുടർച്ചക്കായി കാത്തിരിക്കും.

Comments are closed.