ഏറ്റവും അടുത്ത മുഹൂർത്തത്തിൽ കല്യാണം നടത്തി. എല്ലാവരേയും വിളിച്ച് വളരേ ഗംഭീരമായ ഒരു വിവാഹമായിരുന്നു അത്.
അന്ന് വൈകിട്ട് നടന്ന റിസപ്ഷന് ആരും പ്രതീക്ഷിക്കാത്ത ഒരു അഥിതി കൂടി ഉണ്ടായിരുന്നു അവിടെ പ്യൂൺ ശങ്കരൻ. അയാൾ വർഷയുടെ അച്ഛന്റെ കൂടെ എന്നതാണ്.
അയാളേ കണ്ടപ്പോൾ കിഷോറിന് കണ്ണ് നിറയാൻ തുടങ്ങി. ഒരു നിമിഷം അയാൾ ഉണ്ണിമായയേ ഓർത്തു. ആ ഓർമ്മ അയാളേ വല്ലാതെ വേദനിപ്പിച്ചു. അയാൾ അങ്കിൾ എന്ന് പറഞ്ഞു കൈകൊടുത്തു. എന്നിട്ട് അയാളുടെ കാല് തൊട്ട് വന്ദിച്ചു അയാൾ അവരേ രണ്ടാളേം അനുഗ്രഹിച്ചു.
അപ്രതീക്ഷിതമായി ആണ് ശങ്കരൻ ഡോക്ടർ പുരുഷോത്തമന്റെ റീഹാബിലേറ്റേഷൻ സെന്ററിൽ എത്തുന്നത്. അയാൾ വല്ലാത്ത ഒരു അവസ്ഥയിലാണ് അവിടെ എത്തിയത്. ആരാണന്നോ എവിടുന്ന് വന്നു എന്നോ അറിയാത്ത അവസ്ഥ.അവിടുന്ന് വളരേ കഷ്ടപെട്ടാണ് അയാളേ സ്വബോധത്തിലേക്ക് കൊണ്ടു വന്നത്. അന്ന് മുതൽ അയാൾ ഡോക്ടറുടെ കൂടെയാണ്. കിഷോറാണ് വർഷയേ കല്യാണം ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞ് വന്നതാണ്. അയാൾക്ക് വലിയ സന്തോഷമായി.
എല്ലാവരും പിരിഞ്ഞു പോയി വീട്ടിൽ രാധേച്ചിയും വളരേ കുറച്ച് ആൾക്കാരും മാത്രമായി. അവൾ പൂജാമുറിയിലേ കൃഷണ വിഗ്രഹത്തിനു മുൻപിലേ വിളക്കിൽ തിരി തെളിയിച്ചു. അവൾ കൈകൂപ്പി പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ കിഷോറും അങ്ങോട്ട് വന്നു അയാൾ അവളേ ഒരു നിമിഷം നോക്കി നിന്നു എന്നിട്ട് മെല്ലെ കണ്ണ് അടച്ചു പ്രാർത്ഥിച്ചു എന്റെ കൃഷ്ണ അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണേ. എല്ലാ ആപത്തിലും തുണയായി. പ്രാർത്ഥന കഴിഞ്ഞ് അവർ പൂജാമുറിയിൽ നിന്ന് പുറത്തേക്ക് പുറത്തേക്ക് വന്നു ഒരു പുതിയ ജീവിതത്തിന്റെ തുടക്കം പോലെ.
ശുഭം.
********************