ചെടികള്‍ പൂത്തു നില്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയാ അല്ലേ..”
വല്യ് കമ്പനിയുടെ മാനേജര്‍ ആയിരുന്ന് ആള്‍ ഇപ്പോള്‍ നാട്ടുമ്പുറത്തെ ഒരു സാധാരണ കൃഷിക്കാരനായിരിക്കുന്നു. തോളില്‍ ഒരു മേല്‍മുണ്ട് കാലില്‍ നീളത്തിലുള്ള ചെരുപ്പ്. മുകുന്ദന്‍ മേനോന്‍ റെ ഗാര്‍ഡനിങ്ങ് വികസിക്കുന്നതോടൊപ്പം സുമതിയുടെ മാതള പ്രേമവും ഒപ്പം മറ്റ് നിരവധി ചെടികളും സസ്യങ്ങളും വീടിന്‍ റെ ചുറ്റുവട്ടം മുഴുവന്‍ നിറയാന്‍ തുടങ്ങി. എന്നും ചെടികളെ സ്നേഹിച്ചിരുന്നു പുരുഷോത്തമന്‍ നായര്‍ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഒന്നിനും സമയമില്ലാതായി. പിന്നെ ഓഫീസ് ജോലിയുടെ ഒരു കൃത്യത. അതു കൊണ്ട് തന്നെ പുരുഷോത്തമന്‍ നായര്‍ “മോന്‍ നല്ല പ്രകൃതിയുടെ തണുപ്പ് ഉറങ്ങുകയെങ്കിലും ചെയ്യാലോ” എന്ന് മനസ്സില്‍ പറയുകയും ചെയ്തു.
അങ്ങിനെ പൂത്ത് തളിര്‍ക്കാന്‍ പിന്നെ അധികനേരമൊന്നും വേണ്ടി വന്നില്ല. മുകുന്ദന്‍ മേനോന്‍ ഇടയ്ക്കിടെ ഓരോ ചെടികളുമായി വന്ന് പൂന്തോട്ടങ്ങളുടേയും പച്ചക്കറികളുടെയും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും അതിന്‍ വളമിടുന്നതിന്‍ റെയും ഇലകളിള്‍ പുഴു ശല്യമില്ലാതിരിക്കാന്‍ മരുന്നടിക്കുന്നതിന്‍ റെയും ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
സുമതിക്ക് ഇപ്പോള്‍ പഴയതു പോലെ തീരെ സമയം കിട്ടുന്നേയില്ല. പറമ്പ് എന്ന് പറയാന്‍ അധികമൊന്നുമില്ലെങ്കിലും ഉള്ള പതിനഞ്ച് സെന്റില്‍ ഇപ്പോള്‍ മുറ്റത്തുവരെ പലതരം ചെടികള്‍ ഇടം പിടിച്ച് കൊണ്ടിരിന്നു. സമയം പോകുമല്ലോ ഒപ്പം വിരസത മാറിക്കിട്ടുകയും ചെയ്യും എന്നതു കൊണ്ട് തന്നെ പുരുഷോത്തമന്‍ നായര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പരാതികളൊന്നും ഉണ്ടായിരുന്നില്ല.
മോന്‍ സ്കൂളില്‍ നിന്ന് വന്ന ഉടുപ്പ് മാറുമ്പോഴാണ്‍ ബെഡ് റൂമില്‍ ഒരു കോണില്‍ പുതപ്പിന്‍ അടിയിലായി ഒരു പഴുതാര ശ്രദ്ധയില്‍ പെട്ടത്. പാറ്റ, പല്ലി , പഴുതാര ഇവയൊക്കെ കണ്ടാല്‍ മോന്‍ നിലവിളിക്കുക സ്വാഭാവികമായതു കൊണ്ട് തന്നെ
“ ഓ ഒരു പഴുതാരയെ കണ്ടതിനാണൊ നീ ഇങ്ങനെ നിലവിളിക്കുന്നത്”