കുറച്ചു ദിവസങ്ങൾ ക്കു ശേഷം വീണ്ടു അത് നടക്കുന്നില്ല.. വൈകിട്ട് വരുമ്പോൾ ഒരുപാട് ഇരുട്ടായതു കൊണ്ട് ഓടിക്കാൻ സാധിക്കുന്നില്ല.. നാളെ മുതൽ ബസ്സിൽ തന്നെ പോകാം എന്ന്…
ഉം ശെരി ഇയാളുടെ ഇഷ്ട്ടം.. ഞാൻ പറഞ്ഞു.
അതെന്താ അങ്ങനെ… ദേഷ്യം ആയിട്ടാണോ രാഹുലേട്ടാ …?
Hy അല്ല.. കെട്ടോ നീ ജോലി കഴിഞ്ഞു ആകെ ക്ഷീണിച്ചു വരുമ്പോൾ സ്വസ്ഥമായി കുറച്ചു നേരം ഇരിക്കുന്നത് ബസ്സിൽ അല്ലെ.. ശെരിക്കും എനിക്ക് നീ ബസ്സിൽ വരുന്നതാണ് ഇഷ്ട്ടം കെട്ടോ.. .
പിന്നെ ജോലിസ്ഥലത്തെ tentionഉം റോഡിലെ tention വലിയ ബുദ്ധിമുട്ടാണ്… നാളെ മുതൽ ബസ്സിൽ പൊയ്ക്കോളൂ…
കുറച്ചു ദിവസങ്ങൾ അങ്ങനെ പോയി.. പിന്നെ എനിക്കൊന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ടാകും. സമൂഹം ഇങ്ങനെ ആണെല്ലോ.. സഹിക്കാൻ തയ്യാറായി കരുതിയിട്ടാകും എന്നോട് പറയാതെ ആയി..
ഒരു ദിവസം രാവിലെ അവളുടെ cal.. നാട്ടിൽ നിന്നും bus കയറിയതാണ്.. മൂന്നു നാലു തവണ cash വെച്ച് നീട്ടി.. കണ്ടക്ടർ കാണാത്ത മാതിരി പോകുകയാണ്.. അടുത്തുള്ള ആളുകൾ എല്ലാം നോക്കുകയാണ്.. എന്തൊരു കഷ്ടം ആണ് നോക്കണേ…. ഞാൻ എന്താ ചെയ്യാ..?
നീ എവിടെ എത്തി..?
3 stop കൂടി കഴിഞ്ഞാൽ ഇറങ്ങണം..
നീ എന്താ ചെയ്യാൻ പോകുന്നത്.. (എന്റെ സ്വരം മാറി കാലിന്റെ അടിയിൽ നിന്നും തരിച്ചു കയറാൻ തുടങ്ങി.. ദേഷ്യം പിടിക്കാൻ തുടങ്ങി )
അവർക്ക് ക്യാഷ് വേണ്ടാഞ്ഞിട്ടല്ലേ… ഞാൻ ഇറങ്ങി പോകും… പിന്നെ ആ ബസ്സിൽ കയറില്ല… അവളുടെ മറുപടി..
അവളോട് ഞാൻ പറഞ്ഞു cashകൊടുത്തിട്ടു നീ ഇറങ്ങിയാൽ മതി.. അതിന് അവൻ ഇങ്ങോട്ട് വരുന്നേ ഇല്ലാ രാഹുലേട്ടാ …. അവിടെ തന്നെ നിൽക്കുകയാണ്… അവളുടെ മറുപടി…
ഞാൻ പറഞ്ഞെല്ലോ… ഇങ്ങോട്ട് വന്നില്ല എങ്കിൽ അങ്ങോട്ട് പോയി അവന്റെ മുഖത്തേക്ക് 50രൂപ എറിഞ്ഞു ഇട്ടിട്ടു ഇറങ്ങി പൊന്നോ.. നിന്റെ കൂടെയേ ആളുകൾ നില്ക്കു… ഞാൻ പറയുന്നത് കേൾക്കു..
അയ്യോ എനിക്ക് പേടിയാ.. എന്നെ ചീത്ത വിളിക്കുമോ..
എന്തെങ്കിലും ചെയ്താലോ.. അവളുടെ പേടി..
ഞാൻ.. ദാ കിടക്കുകയായിരുന്നു… ഇപ്പോൾ എണീറ്റു ഷർട്ട് ഇട്ടു…. പല്ലുപോലും തേച്ചിട്ടില്ല.. ഇപ്പോൾ ഇറങ്ങും.. ഞാൻ നേരെ ടൗണിലേക്കാണ് വരുന്നത്… ഇന്ന് നീ ഇത് ചെയ്തില്ലെങ്കിൽ….
ഞാൻ അവിടെ ഹോസ്പിറ്റലിൽ വന്നു നിന്റെ ചെകിടത്തടിക്കും..
അവൻ ഒന്നും ചെയ്യില്ല…നീ പറയുന്നത് കേൾക്കു…
ഇത് നീ ചെയ്തിട്ട് എന്തെങ്കിലും അവൻ പറഞ്ഞാൽ എന്നെ വിളിച്ച് പറഞ്ഞോ… bus എനിക്കറിയാം തിരിച് വരുമ്പോൾ ഞാൻ വഴിയിൽ തടയും…
ഞാൻ ദാ ഇറങ്ങി… ഫോൺ cut ആക്കി…
വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം anand
???
ഷൈജു നന്നായിട്ടുണ്ട്
കുറച്ചു കൂടി പേജുകൾ കൂട്ടി എഴിയാൽ നന്നായിരിക്കും – പെട്ടെന്ന് പറഞ്ഞു തീർന്നു പോയതുപോലെ തോന്നി – ചിലപ്പോൾ വായനയുടെ രസത്തിൽ ആയതു കൊണ്ടാകാം
മുന്നോട്ടുള്ള മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും
സ്വന്തം ഡ്രാഗൺ
ഡ്രാഗൺ.. വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം… താമരമോതിരം ഞാൻ വായിക്കാറുണ്ട് കെട്ടോ…