പറയാൻ ബാക്കിവെച്ചത്
Parayan Bakkivechathu | Author : Shana
നിറഞ്ഞ സദസ്സിനുമുന്നിൽ എന്നെ ചേർത്തുപിടിച്ചു എന്റെ അച്ഛനാണ് എന്റെ വിജയത്തിന് മുന്നിലെന്ന് മകൻ പറഞ്ഞ നിമിഷം ആ മിഴികൾ ആകാശത്തിലേക്കു ചെന്നു നിന്നു .
കണ്ടോ മൃദു നമ്മുടെ മകനെ നീ ആഗ്രഹിച്ചപോലെ ഞാൻ വളർത്തി വലുതാക്കി.. സ്വന്തം സ്വപ്നങ്ങൾക്കൊപ്പം മറ്റുള്ളവർക്ക് താങ്ങു നൽകുന്നൊരു തണൽ വൃക്ഷമായി മാറിയവൻ… നിനക്കറിയുമോ ഇന്ന് മൃദുലം എന്ന തണൽ മരത്തിൽ എത്ര അന്തേവാസികളാണെന്നുള്ളത്, ആരോരുമില്ലാത്ത പലരുടെയും തണൽ മരമായി അവനിന്നു മാറി. ആർക്കും വേണ്ടാത്ത ജീവനുകൾക്ക് നാഥനായി ഇന്ന് നമ്മുടെ മോനുണ്ട് അഡ്വക്കേറ്റ് ആദിത്യൻ……
ചെറിയ പ്രായത്തിൽ തന്നെ അവഗണിക്കപ്പെട്ടവർക്കൊരു ചെറു കൂര ഒരുക്കി കൊടുത്ത് ജീവിക്കാൻ ജീവിതമാർഗമൊരുക്കികൊടുത്ത് മറ്റുള്ളവർക്കൊരു മാതൃകയായ നമ്മുടെ മകനെ മുഖ്യമന്ത്രി ആദരിക്കുന്ന ചടങ്ങാണിത്… അവൻ പറഞ്ഞത് നീയും കേട്ടതല്ലേ മൃദു അവന്റെ വിജയങ്ങൾക് പിറകിൽ ഞാനാണെന്ന്. ഒരിക്കലുമല്ല നീ, നീ മാത്രമാണ് അതിനവകാശി…..
തോളിലൊരു കരസ്പർശമേറ്റപ്പോളാണ് അയാൾ സ്വബോധത്തിലേക് വന്നത്. ആ കൈകൾ നെഞ്ചോട് ചേർത്തു അയാൾ ആ സദസ്സിനു നടുവിലൂടെ കാറിനടുത്തേക്കുനടന്നു….ഏതോ ലോകത്തെത്തപെട്ട അവസ്ഥയിൽ ആയിരുന്നയാൾ . തന്റെ മാത്രം ലോകത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
“എഴുന്നേൽക്കച്ഛാ നമുക്ക് അകത്തേക്ക് പോകാം”
എന്ന അവന്റെ ശബ്ദം കേട്ടപ്പോളാണ് വീടെത്തിയത്തന്നെ അറിഞ്ഞത്. പതുക്കെ ആ കൈകൾ കൂട്ടിപിടിച്ചു ഉള്ളിലേക്ക് നടന്നു.
ചുറ്റിലും അവളുടെ ഗന്ധം നിറഞ്ഞു നില്കുന്നപോലെ തോന്നി. കണ്ണുകൾ എന്തിനെയോ തേടി നടന്നു. ഒരിക്കലും കിട്ടില്ലന്നറിയാമെങ്കിലും ഈ തിരച്ചിൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു, ഇന്നും അത് തുടർന്നുകൊണ്ടേയിരുന്നു….
നഷ്ടമായതിൽ പിന്നെയാണ് എനിക്കവൾ എന്തായിരുന്നുന്ന് തിരിച്ചറിയാൻ സാധിച്ചത് അല്ലേലും അങ്ങനാണല്ലോ നഷ്ടമാകുമ്പോൾ മാത്രമല്ലേ പലതിന്റെയും വില തിരിച്ചറിയാനാകു…….
നിറഞ്ഞ മിഴികളുമായി മുറിയിലെ കട്ടിലിൽ ചെന്നിരുന്നു. തന്റെ പരാതികളും പരിഭവങ്ങളും ഏറ്റു പറയുന്നിടം. പെട്ടന്ന് എന്തോ ഓർത്തപോലെ ആ മിഴികൾ മേശ വലിപ്പിലേക് പാഞ്ഞു… പഴയൊരു ഡയറിയിൽ ദൃഷ്ടി പതിഞ്ഞതും ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെ അയാൾ അത് നെഞ്ചോട് ചേർത്തു. പലകുറി വായിച്ചു വായിച്ചു തഴമ്പിച്ച വരികൾ ഇന്നും ഒരു ഞെട്ടലോടെ അല്ലാതെ അത് വായിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോ ദിനചര്യപോലെ വീണ്ടും വായിക്കുന്നു. തനിക്ക് സ്വയം നല്കാനാവുന്ന ഏറ്റവും വലിയ ശിക്ഷ.. പതിയെ ആ ഡയറിയുടെ അവസാന താളുകളിലൂടെ വീണ്ടുമയാൾ മിഴികൾ പായിച്ചു…
കണ്ണേട്ടാ എന്റെ ജീവനും ജീവിതവും നിങ്ങളാണ്.. ഇനി എത്രനാൾ എനിക്കയുസ്സുണ്ടന്ന് അറിയില്ല എന്റെ വാക്കുകൾ കേൾക്കാൻ ഇനി ഏട്ടനെ കിട്ടില്ലന്നറിയാം
ഇന്ന് എന്തിനായിരുന്നു എന്നോടിത്രയും ദേഷ്യപ്പെട്ടത് ഞാൻ പറഞ്ഞതല്ലേ എനിക്ക് പലതും ഓർക്കാൻ കഴിയില്ലെന്ന് ഞാൻ പറയുമ്പോളെല്ലാം ഞാൻ രക്ഷക്കുവേണ്ടി പറയുവാണെന്ന് കരുതിയല്ലേ… എങ്കിലും അവസാനം പറഞ്ഞ ആ വാക്കുണ്ടല്ലോ “ഒന്നുപോയി ചത്തൂടെന്ന് ” അതെന്റെ ഹൃദയത്തെ കീറി മുറിക്കുവാണ് അപ്പോളും ഒരാഗ്രഹം മാത്രമേയുള്ളൂ എന്റെ കണ്ണുനീർ ഒരിക്കൽപോലും ഏട്ടനെ പൊള്ളിക്കരുതെന്ന്..
നന്നായിട്ടുണ്ട്.കൂടെയുള്ളപ്പോൾ പലപ്പോഴും നമ്മൾ പലരെയും മനസ്സിലാക്കാതെ പോകുന്നു. അവതരണത്തിലെ ചില പാളിച്ചകൾ ഒഴിവാക്കിയിരുന്നെങ്കിൽ ഇതിലും മികച്ച സൃഷ്‌ടി ആയേനെ.. ആശംസകൾ മുത്തേ?
ഓ വായിച്ചല്ലേ… കൊച്ചുഗള്ളൻ..
നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ??
ആദ്യമേ ഭീഷണിപ്പെടുത്തിയാൽ മതിയായിരുന്നു ??
??????????
ഒന്നും പറയാനില്ല….
♥️♥️♥️♥️
ഇല്ലെങ്കിൽ ഇന്ദുവിന്റെ സ്റ്റോറി വായിക്കാൻ പറ്റില്ല ??
സ്നേഹം ??
❣️❣️❣️❣️❣️
സ്നേഹം ❤️❤️
സ്നേഹം ❣️❣️
നന്നായിട്ടുണ്ട് shana
Nannayittund shana… ❤️
സ്നേഹം ??
❤❤
സ്നേഹം ??
എല്ലാവർക്കും ജീവിതത്തിൽ തെറ്റുകൾ പറ്റും, ചിലത് തിരുത്താം, ചിലത് ഒരിക്കലും തിരുത്താൻ സാധിക്കാതെയായി മാറിയിട്ടുണ്ടാവും…ആ കുറ്റബോധം പേറി ജീവിക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്…
ഇഷ്ടപ്പെട്ടു???
വളരെ ശെരിയാണ്.. പലർക്കും തെറ്റുതിരുത്താനുള്ള അവസരം കിട്ടിയെന്ന് വരില്ല… അപ്പോഴേക്കും നികത്താനാവാത്ത നഷ്ടം സംഭവിച്ചിരിക്കും… അഭിപ്രായങ്ങൾക്ക് സ്നേഹം ??
സൂപ്പർ…
സ്നേഹം ??
ഷാന…
കുറ്റപ്പെടുത്തുന്നതല്ല… അതിനുള്ള യോഗ്യതയും ഇല്ല… എങ്കിലും മനസിൽ തോന്നിയ ഒന്ന് രണ്ട് കാര്യങ്ങൾ പറയാതെ പോകാൻ വയ്യാ…
ഒന്ന് പ്രവാസി പറഞ്ഞത് പോലെ ഇമോഷണൽ സീനുകൾ വരുന്ന ഭാഗങ്ങൾ പാരഗ്രാഫ് തിരിച്ചു ചിഹ്നങ്ങൾ ഉൾപ്പെടുത്തി എഴുതിയാൽ കുറച്ചുകൂടി ഫീൽ നൽകുമായിരുന്നു. ഇപ്പോൾ ഇല്ലെന്നല്ല…
പിന്നെ ഡയറിയിലെ എഴുത്തിന്റെ തുടക്കത്തിൽ മൃദുല കണ്ണേട്ടാ എന്ന് വിളിച്ചു തുടങ്ങുന്നുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് ‘നീ’… ‘നിന്നോട്’ എന്നൊക്കെ ആയിപോയി. അതുകൊണ്ട് തന്നെ പേർസണലി എനിക്ക് വായിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നി.എല്ലാവർക്കും അങ്ങനെ ആണോന്ന് അറിയില്ല.’നീ’ എന്ന് പറയുന്നിടത്തെല്ലാം ‘ഏട്ടാ’എന്ന് ചേർത്തിരുന്നെങ്കിൽ ഒന്നുകൂടെ ഫീൽ ആകുമായിരുന്നു.
പിന്നെ ചെറിയൊരു സംശയം എന്തെന്ന് വച്ചാൽ മനസിൽ അത്രയും വിഷമം ഉള്ളപ്പോൾ സാഹിത്യപരമായി എഴുതാൻ കഴിയുമോ…???
പാരഗ്രാഫ് തിരിച്ചുള്ള എഴുത്ത് അത് ശ്രദ്ധിച്ചില്ലായിരുന്നുള്ളതാണ് ശെരി… നോട്ട് പാഡിൽ ഇങ്ങനെ അല്ല വരികൾ വരുന്നത് അതുകൊണ്ട് ശ്രദ്ധയിൽ പോയില്ല… കവിത എഴുതിത്തുടങ്ങിയ ഞാൻ കഥയിലേക്ക് ചുവടുമാറ്റിയപ്പോൾ ആദ്യമാദ്യം എഴുതുന്ന കഥകളിൽ വരികൾ അതുപോലെ തന്നെ വന്നു… ഞാൻ അത് തിരിച്ചറിഞ്ഞുമില്ല.. പൊടിതട്ടി ഇവിടെ കൊണ്ടുവന്നു പോസ്റ്റ് ചെയ്തു…. ഏട്ടാ എന്നുള്ളടുത്ത നീ എന്ന് സ്വാഭാവികമായി കടന്നുവന്നു അതും ശ്രദ്ധിച്ചില്ല…
തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ??
കണ്ണില്ലാത്ത അവസ്ഥ വരുമ്പോൾ ആണ് നമ്മൾ കണ്ണിൻ്റെ വില മനസ്സിലാക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാണ്.
പ്രിയപ്പെട്ടവർ ഒപ്പം ഉള്ളപ്പോ കാണിക്കാത്ത സ്നേഹം അവർ മരിച്ചതിന് ശേഷം കാണിച്ചാൽ കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നത് പോലെ ഇരിക്കും.സത്യം പറഞ്ഞാ ആ മനുഷ്യൻ ഇപ്പോ ചിന്തിക്കുന്നത് പോലെ മൃദുവിനോട് ഒരു നിമിഷം സംസാരിച്ചാൽ അവളിന്നും ഒപ്പം ഉണ്ടായെനെ
ഭാര്യയോട് കാണിക്കാൻ പറ്റാത്ത സ്നേഹം മകനെ സ്നേഹിച്ച് തീർക്കുന്ന അച്ഛനും അമ്മയുടെ നന്മ പകർന്നു കിട്ടിയത് കൊണ്ട് അനേകായിരം മനുഷ്യരുടെ കണ്ണീർ ഒപ്പുന്ന മകനും
ചെറിയ കഥ ആയിരുന്നു എങ്കിലും നല്ല ഫീൽ ഉണ്ടായിരുന്നു ?
ഡാ..ന്‍റെ കഥയൊന്നു വായിച്ചഭിപ്രായപ്പെട്…??
അത് വായിച്ചാൽ കിളി പോകും അതാണ് ചെക്കൻ മെനകെടാത്തത് ???
ജീവിച്ചിരിക്കുമ്പോൾ നമ്മൾ പലപ്പോഴും അറിയാതെ ചെയ്യുന്ന വലിയ തെറ്റാണ് നമ്മൾ നമ്മുടെ പാതിയെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്… തുറന്നുകാട്ടാത്ത സ്നേഹം വ്യര്ഥമാണ്… അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ??
Valare nannayittund….shana
നിറഞ്ഞ സ്നേഹം കൂട്ടെ ??
നന്നായിരിക്കുന്നു.. ഫീൽ ചെയ്ച്ച വരികൾ..
ചെറിയ പാർഗ്രാഫ് ആയി തിരിച്ചാൽ കുറച്ചുകൂടി നനയേനെ. ?
പോരായ്മകൾ വരും കഥകളിൽ തിരുത്താം.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ??
?
നിറഞ്ഞ സ്നേഹം ??
നമ്മുടെ പ്രീയപ്പെട്ടവർ നമ്മളിൽ നിന്ന് വിടപറഞ്ഞു കഴിയുമ്പോൾ ആണ് നമുക്ക് അവരുടെ വില മനസ്സിലാകുന്നത്.
നല്ല എഴുത്ത്, അച്ഛന്റെ മനസ്സിന്റെ വിങ്ങൽ വായനക്കാർക്ക് പകർന്നു. ആശംസകൾ…
അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ജ്വാല ???
ഷാന..,.,.
കൊള്ളാം..,.
നന്നായിരിക്കുന്നു.,.,..
അങ്ങനെ മൃദുവിന് നൽകാൻ പറ്റാത്ത സ്നേഹം എല്ലാം കൊടുത്ത് അയാൾ മകനെ നല്ല രീതിയിൽ സഹജീവികളോട് സ്നേഹവും കരുണയും ഉള്ള ഒരു മനുഷ്യനായി വാർത്തെടുത്തു.,. ഡയറിയിൽ എഴുതിയ വാക്കുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.,. അവളുടെ സങ്കടങ്ങൾ എല്ലാം വരച്ചുകാട്ടി.,., സ്നേഹം കാണിക്കേണ്ട സമയത്തു പുറത്ത് കാണിക്കണം…,അല്ലാതെ.,.എല്ലാം കഴിഞ്ഞിട്ട് ഇങ്ങനെ കരഞ്ഞിട്ട് കര്യമില്ല..,
പിന്നെ വേറെ ഒരു കാര്യം പറഞ്ഞോട്ടെ..,.
രണ്ടാമത്തെ പേജ് ഒക്കെ കാണുമ്പോൾ തന്നെ തല വേദനിക്കും.,.,കുറച്ചു പാരഗ്രാഫ് ഒക്കെ ആയി തിരിച്ചു എഴുതുക…
അത് വായിക്കുവാൻ തന്നെ ആളുകളിൽ ഒരു താൽപ്പര്യം ഉണ്ടാക്കും.,..(അഭിപ്രായങ്ങൾ മാത്രം ആണ്)
നല്ലെഴുത്ത്.,.,.,
നല്ല വരികൾ.,.,.
ഇഷ്ടപ്പെട്ടു.,.,.,
സ്നേഹം.,.,.,
??
ഞാനും അത് ശ്രദ്ധിച്ചില്ല… മുന്നേ എഴുതിവെച്ചിരുന്നത് അതേപോലെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തു… നോട്ട് പാഡിൽ വരികൾ ഇങ്ങനെ അല്ല കിടക്കുന്നത് അതുകൊണ്ട് ഇത്രയും ബോർ ആയത് അറിയാഞ്ഞത്…കഥ എഴുത്തിന്റെ തുടക്കത്തിലേ ആവേശത്തിൽ എഴുതിയ സ്റ്റോറി ആണ് അതിന്റെതായ പോരായ്മകൾ ഉണ്ട്… വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ??