അച്ഛാ,ചിന്നൂട്ടിയോട് പിണക്കാണോ?പണിക്കരുടെ കാലുകൾ മണ്ണിലുറച്ച പോലെ നിശ്ചലമായി.
ഒരു നിമിഷം അയാൾ തിരിഞ്ഞു നോക്കി.ദേവന്റെ നടയിൽ നിന്ന് തന്നെ നോക്കി ചിരിക്കുന്ന ആ കുരുന്നിന്റെ മുഖം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.
നല്ല പ്രായത്തിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ തനിക്ക് ഇതേ പ്രായത്തിൽ ഒരു മകൾ ഉണ്ടാവുമായിരുന്നു.
ന്റെ പരദേവതേ,ഇതെന്ത് പരീക്ഷണം, പണിക്കരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അയാൾ ആ കുഞ്ഞിന് മുൻപിൽ മുട്ട് കുത്തിയിരുന്ന് അവളെ വാരിപ്പുണർന്നു.
ആരോരുമില്ലാത്ത തനിക്ക് പരദേവത നൽകിയ വര പ്രസാദമാണ് ആ കുഞ്ഞെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.
പടിക്കകത്ത് ക്ഷേത്രത്തിന്റെ പടിപ്പുര താണ്ടുമ്പോൾ രാമൻ പണിക്കരുടെ കൈയ്യിൽ തൂങ്ങി ആ മൂന്ന് വയസ്സുകാരിയുമുണ്ടായിരുന്നു.
പണിക്കരെ,തോളിൽ ഒരു കൈ അമർന്നതും രാമൻ പണിക്കർ ഞെട്ടി കണ്ണ് തുറന്നു.
വാസു മൂത്താരെ കണ്ടതും അയാളുടെ സങ്കടം വീണ്ടും അണ പൊട്ടിയൊഴുകി.ഒരു പിഞ്ച് കുഞ്ഞിനെപ്പോലെ രാമൻ പണിക്കർ പൊട്ടിക്കരഞ്ഞു.
എന്ത് ചെയ്യണമെന്ന് മൂത്താർക്കും വ്യക്തമായില്ല.അയാളുടെ കണ്ണുകളും നിറഞ്ഞു തുടങ്ങി.
***********
ശ്രീക്കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പഠിക്കുന്ന തിരക്കിലായിരുന്നു സി.ഐ. ജീവൻ.
സിഐക്ക് എതിർ വശത്ത് എസ്.ഐ ജോൺ വർഗ്ഗീസ് അക്ഷമനായി കാത്തിരുന്നു.
പെട്ടന്ന് മേശപ്പുറത്തിരുന്ന ജീവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.ഹലോ. സിഐ ജീവൻ.ആരാണ് സംസാരിക്കുന്നത്.
മറുവശത്ത് നിന്നും കേട്ട വാക്കുകൾ സിഐക്ക് പ്രതീക്ഷ ഉളവാക്കുന്നവയായിരുന്നു.ജീവന്റെ മുഖത്ത് സന്തോഷ ഭാവങ്ങൾ മിന്നി മാഞ്ഞു.
Ok.ഞാനുടനെ എത്താം.അത്രയും പറഞ്ഞ് ജീവൻ കാൾ കട്ട് ചെയ്തു. ജോൺ നമുക്ക് ഉടനെ തന്നെ ഒരിടം വരെയും പോകണം.
നാം അവർക്കരികിൽ എത്തിക്കഴിഞ്ഞു.വളരെ സുപ്രധാനമായ ഒരു വിവരമാണ് ഇപ്പോൾ കിട്ടിയത്.
സിഐ വളരെയധികം സന്തോഷവാനായി.അപ്പോൾ എലി കുടുങ്ങും ല്ലേ സർ.ജോൺ വർഗ്ഗീസും സന്തോഷം മറച്ച് വച്ചില്ല.
Yes,പക്ഷെ അറിഞ്ഞത് വച്ച് ഇത് എലി അല്ല ഒരു പുലിയാണ്. മ്മ്,സാരമില്ല കടുവയെ പിടിക്കുന്ന കിടുവ അല്ലേ നമ്മൾ.