സംശയങ്ങൾ.എന്തായാലും ഒരാളല്ല ഒന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നിരിക്കണം .അത്രയ്ക്ക് ക്രൂരതയല്ലെ കാണിച്ചിരിക്കുന്നത്..ബോഡി പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയി.ആശയുടെ അച്ഛനോട് ആരെയെങ്കിലും സംശയമുണ്ടോന്ന് പോലീസ് ചോദിച്ചു..? അറിയില്ലയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഒരു നടുക്കത്തോടെ ആണ് ആ വാർത്ത കോളേജിലെത്തിയത്. ആശയുടെ കൂട്ടുകാരികൾക്ക് ആശയുടെ മരണം ഉൽക്കൊള്ളാനായില്ല. അവർക്കുറപ്പുണ്ടായിരുന്നു ഈ നീചപ്രവർത്തി ചെയ്തത് ഗൗതമും കൂട്ടുകാരുമായിരിക്കുമെന്ന്. പക്ഷേ ആരും പുറത്തു പറഞ്ഞില്ല .പറഞ്ഞാൽ തങ്ങളുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കമെന്നവർക്ക് നന്നായി അറിയാം. ഉന്നതരുടെ മക്കളായതിനാൽ നിയമം പോലും അവർക്കനുകൂലമാരും. അധികാരവും പണവും ഉണ്ടെങ്കിൽ നമ്മുടെ നാട്ടിൽ എന്ത് നീതി ?എന്ത് നിയമം?.ആരെങ്കിലും പറഞ്ഞാൽ തന്നെ അവർക്കെതിരെ ചെറുവിരലു പോലും അനക്കില്ല പോലീസ്.അത്രക്ക് സ്വാധീനമായിരുന്നു അവർക്ക്. തെളിയാതെ കിടക്കുന്ന കേസുകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടി. എല്ലാം ഒരു പ്രഹസനമാക്കി തീർത്തു പോലീസും.
ഇതേ സമയം മഹേഷ് പണിക്കരുടെ ഒഴിവുകാല വസതിയിൽ ആഘോഷിക്കുകയായിരുന്നു ഗൗതമും കൂട്ടുകാരും. മദ്യത്തിന്റെ കുപ്പികൾ കാലിയായി കൊണ്ടിരുന്നു. ഗ്ലാസ്സ് ചുണ്ടോട് ചേർക്കുന്നതിനിടയിൽ ഫ്രഡിയുടെ കമന്റ് ആ പെണ്ണിനെ ഇത്ര പെട്ടെന്ന് കൊല്ലണ്ടായിരുന്നു.ഇടയ്ക്കിടെ നമുക്ക് ഒത്തുകൂടിയിരുന്നു അന്നത്തെ പോലെ. ശരിയാ എന്തായിരുന്നു ആ പെണ്ണിന്റെ ഒരു ഫിഗർ ഹോ ഓർക്കാൻ കൂടിവയ്യ .ഞാൻ അനുഭവിച്ചിട്ടുള്ളതിൽ ഇതുപോലെ ഒരെണ്ണം ആദ്യാ ഗൗതം പറഞ്ഞു. എന്റെ കൈയിൽ നിന്ന് വഴുതി പൊയ്ക്കൊണ്ടിരുന്നതാ അവൾ. എത്ര നാളായി ഞാൻ അവളെ മോഹിക്കാൻ തുടങ്ങിയിട്ട്.. ഈ ജോൺസണിന്റെ ആക്രാന്തം കാരണമാണ് ആ പെണ്ണ് ചത്തത്. അതെങ്ങനെയാ പെണ്ണെന്ന് കേട്ടാൽ മതിയല്ലോ .പിന്നെ പട്ടിണി കിടന്നിട്ട് ആഹാരം കിട്ടിയവന്റെ രീതിയല്ലേ കാണിക്കുന്നത്. അവരുടെ കലാപരിപാടികൾ രാത്രി വൈകിയും തുടർന്നു കൊണ്ടിരുന്നു. ആ രാത്രിയിൽ അവിടെ നടന്ന സംഭാഷങ്ങൾ കേട്ട് ഇരുട്ടിൽ രണ്ട് കണ്ണുകൾ വന്യമായി തിളങ്ങിക്കൊണ്ടിരുന്നു.
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. മകൾ മരണപ്പെട്ട ദുഃഖത്തിൽ കഴിയുന്ന ആ കുടുംബത്തെ എല്ലാരും മറുന്നു തുടങ്ങിയിരുന്നു. കേസ് അവസാനിപ്പിച്ച പോലെ ആയിരുന്നു പോലീസിന്റെ നിലപാട്.
വീണ്ടും നാൽവർ സംഘം വിണ്ടും ഒത്ത് കൂടി.ഇതിനി നടയിൽ പുറത്ത് പോയ ജോൺസൺ ഏറേ നേരം കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. ഇവനിതെവിടെ പോയി കിടക്കുന്നു ഒരാവശ്യത്തിന് പറഞ്ഞ് വിട്ടാൽ ഇങ്ങനെയാണ് ഗൗതം പറഞ്ഞു. വഴിയിൽ വല്ല പെണ്ണിനെയും കണ്ട് കാണും. ടാ അനീഷേ നീയൊന്ന് പോയി തിരക്കിയിട്ട് വാ. ആ രാത്രിയിൽ ജോൺസണിനെ തേടി സിറ്റി മുഴുവൻ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. നേരം വെളുക്കട്ടെ ഇനിയീ രാത്രി എവിടെ പോയി തിരക്കാൻ. നേരം വെളുത്തിട്ടും അവനെ കുറിച്ച് ഒരു വിവരവും ഇല്ല രാത്രിയായി മൂന്നു പേരും ഗൗതമിന്റെ വീട്ടിൽ എത്തി .ഇവനെ എവിടെ പോയി
നല്ല ഒരു റിവെഞ്ച് ത്രില്ലർ. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.