ഗൗതം ആശയോട് ചോദിച്ചു.. നിന്റെ സഹായം ആവശ്യം വരുമ്പോൾ ഞാൻ പറയാം ഇപ്പോൾ നീ പോട… അവൾ മറുപടി പറഞ്ഞിട്ട് അവിടെ നിന്നും പോയി .
ശ്യാം ഒരു കടയിൽ ജോലിക്ക് പോയി തുടങ്ങി .ഇടക്കൊക്കെ ആശയുമായി കാണും .ഒരു ദിവസം കോളേജിൽ നിന്നിറങ്ങാൻ വൈകിയ ആശ പേടിയോടെ ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.. നേരം വൈകിയിരുന്നു അവളുടെ മനസിൽ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്ന പോലൊരു തോന്നൽ പെട്ടെന്ന് ഒരു വണ്ടി അവളുടെ അരികിൽ കൊണ്ട് നിർത്തി ഒരാൾ കയറുന്നോ വീട്ടിൽ കൊണ്ട് വിടാം.. അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അതാ അയാൾ ഒരിക്കൽ അവളെ ആക്രമിക്കാൻ ശ്രമിച്ചവൻ. ഈശ്വരാ രക്ഷിക്കണേ ദൈവത്തിനെ വിളിച്ച് പക്ഷേ ശബ്ദം പുറത്ത് വന്നില്ല. ഈ സമയം ധാരാളമായിരുന്നു അവന് അവളെ പിടിച്ച് വലിച്ച് വണ്ടിയിൽ കയറ്റി കൊണ്ട് പോയി.
ഈ സമയം അവളെ കാണാഞ്ഞ് വീട്ടുകാർ വിഷമത്തിലായി കോളേജ് വിട്ട് വരുന്ന സമയം കഴിഞ്ഞിട്ടും ആശ വീട്ടിലെത്തിയില്ല. എന്റെ മോൾക്ക് എന്ത് പറ്റി ഇതുവരെ വന്നില്ലല്ലോ..? നേരം ഇരുട്ടിയല്ലോ എവിടെ പോയി തിരക്കും .അച്ഛന് പരിഭ്രമമായി .കവലവരെ വയ്യെങ്കിലും അവളെ തിരക്കിയിറങ്ങി പക്ഷേ അവൾ എങ്ങുമില്ലായിരുന്നു. അവളെ കാണാനില്ലെന്ന വാർത്ത നാടെങ്ങും പരന്നു. ചിലർ കളിയാക്കി വല്ലവന്റെയും കൂടെ ഒളിച്ചോടിയതായിരിക്കും .ഇവിടെ നിന്നിട്ട് കാര്യമില്ല പോലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുക്ക്. ഇതൊക്കെ കേട്ട് ആ വൃദ്ധമനസ് വേദനിച്ചു. ഒരാൾ സഹതാപത്തോടെ പറഞ്ഞു ഇനിയീ രാത്രി ഇവിടെ നിന്നിട്ട് എന്തിനാ നേരം വെളുക്കട്ടെ നമുക്ക് തിരിക്കാം കൂട്ടുകാരുടെ ആരുടെയെങ്കിലും വീട്ടിൽ പോയതായിരിക്കും. ചേട്ടൻ തിരികെ പോകൂ.. നാളെയാകട്ടെ..
പിറ്റേ ദിവസം നേരം പുലർന്നതു നടക്കുന്ന ആ വാർത്തയുമായിട്ടായിരുന്നു.. ഒരു പെൺകുട്ടിയുടെ മൃതദേഹം ആ പാലത്തിനടിയിൽ. ആ വാർത്ത കാട്ട് തീ പോലെ നാടെങ്ങും പരന്നു. ആളുകൾ അങ്ങോട്ടേക്ക് ഓടി.പെട്ടെന്ന് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു ആ കുട്ടിയുടെ മുഖം. അല്പമാത്രമായിരുന്ന വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ക്രൂരമായി മാനഭംഗത്തിനിരയായതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആളുകൾക്ക് മനസ്സിലായിരുന്നു. അത്രക്ക് ക്രൂരമായിരുന്നു ആ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ .ആരോ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി.കൂടി നിന്നവരെ വിരട്ടി .ആരാടാ ഇത് ആദ്യം കണ്ടത്. ആരും ഒന്നും മിണ്ടിയില്ല. എന്താടാ നിന്റെയൊക്കെ നാവിറങ്ങിപ്പോയോ..?എന്താ ഒന്നും മിണ്ടാത്തത്..? അതേ സമയം മോളേ….. എന്നൊരു അലർച്ചയോടെ ആശയുടെ അച്ഛൻ ബോധമില്ലാതെ വീണു. ആരൊക്കെയോ ചേർന്ന് ആ പാവത്തിനെ എടുത്ത് കൊണ്ട് പോയി. അതോടെ ആശയാണതെന്ന് ആളുകൾക്ക് മനസിലായി. ആളുകൾ ഓരോന്നും അടക്കം പറയാൻ തുടങ്ങി. ആരായിരിക്കും ഈ കൊച്ചിനോട് ഇങ്ങനെ കാണിച്ചത്..? ഇതിനോട് ആർക്കെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ..? അതോ ആരെങ്കിലും സ്നേഹിച്ച് ചതിച്ചതോ.? ഇങ്ങനെ പോയി ആളുകളുടെ
നല്ല ഒരു റിവെഞ്ച് ത്രില്ലർ. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.