പതിവുപോലെ ശ്യാമിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. സമയം പോയതറിഞ്ഞില്ല. കൂട്ടുകാരികൾ ആശയോട് വീട്ടിൽ പോകാമെന്ന് പറഞ്ഞു. അവരോട് പോകാൻ പറഞ്ഞു .ശ്യാമിനോടൊപ്പം വരാമെന്ന് പറഞ്ഞു ആശ അവിടെ ഇരുന്നു.ഇതിനിടയിൽ നേരം വൈകുന്നതറിഞ്ഞ് ആശ പോകാൻ ഇറങ്ങി .പക്ഷേ വെളിയിൽ ഇറങ്ങിയ ആശ നേരം ഇരുട്ടിയതറിഞ്ഞ് അവിടെ ഇരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു.നേരം നന്നേ ഇരുട്ടിയിരുന്നു. വേറേ ആരുമില്ല അവളുടെ ഉള്ളിൽ ഭയം അരിച്ചിറങ്ങാൻ തുടങ്ങി. ഈശ്വരാ ബസ്‌റ്റോപ്പ് വരെ എങ്ങനെ പോകും ഈ രാത്രിയിൽ .അവൾ പതിയെ നടക്കാൻ തുടങ്ങി അതിനിടയിൽ നാലു ചുറ്റും കണ്ണോടിക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആരെയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് മനസിൽ പ്രാർത്ഥിച്ചു കൊണ്ട് വേഗത്തിൽ നടന്നു. ആ രാത്രിയിൽ അവളറിയാതെ ഒരാൾ അവളെ പിൻതുടരുന്നുണ്ടായിരുന്നു. അവൾ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല. ആരാ…. ആരാന്ന്….. ചോദിച്ചത് കേട്ടില്ലേ…? അവളെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. മറുപടി കിട്ടാതായപ്പോൾ അവളുടെ ഭയം കൂടി. എനിക്ക് തോന്നിയതാകുമോ ,അതോ ആരെങ്കിലും എന്റെ പിറകെ വരുന്നുണ്ടോ.. അവളുടെ ശക്തിയെല്ലാം ചോർന്നു പോകുന്ന തവളറിഞ്ഞു. നടക്കുന്നതിനിടയിൽ ഏറെ വിജനമായ ഒരിടത്തെത്തിയപ്പോൾ പെട്ടെന്ന് അവൾ നിന്നു. തിരിഞ്ഞു നോക്കിയതും പെട്ടെന്ന് ബലിഷ്ഠമായ രണ്ട് കരങ്ങൾ അവളെ പിടിച്ചു മുറുക്കി.പ്രതീക്ഷിക്കാതെ നടന്ന ആക്രമണമായതുകൊണ്ട് അവൾ ഭയന്ന് നിലവിളിച്ചു .പക്ഷേ ശബ്ദം തൊണ്ടയിൽ കുരുങ്ങി പുറത്തേക്ക് വന്നില്ല. സർവ്വ ശക്തിയുമെടുത്ത് അവൾ കുതറി മാറാൻ ശ്രമിച്ചു. പക്ഷേ അയാൾ പിടിമുറുക്കുക ആണുണ്ടായത്. അവൾ അലറി വിളിച്ചു രക്ഷിക്കണേ…അവളുടെ വിളി അവിടെ മുഴങ്ങി കേട്ടു. പെട്ടെന്നാണ് അത് സംഭവിച്ചത് അവളെ പിടിച്ചിരുന്ന ആൾ ദൂരേക്ക് തെറിച്ചു വീണു.എന്താ സംഭവിക്കുന്നതെന്ന് മനസിലാകും മുൻപേ അയാളുടെ അലറിയുള്ള കരച്ചിലും കൂടെ അസ്ഥികൾ പൊടിയുന്ന ശബ്ദവും. ആ ഇരുട്ടിലും തന്റെ രക്ഷകനെ ആശ തിരിച്ചറിഞ്ഞു. ശ്യാം ആയിരുന്നു അത്.ആശ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു,. അപ്പോഴും അവൾ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു. അവളെ ആശ്വസിപ്പിച്ചിട്ട് ശ്യാം വഴക്കു പറഞ്ഞു ഇത്രയും നേരം അവിടെ ഇരുന്നതിന്. ഞാനിപ്പോൾ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു എന്താ സംഭവിക്കുന്നതെന്ന്. നാളെ പത്രത്തിൽ ഒരു ന്യൂസ് ക്രൂരമായ പീഡനത്തിനിരയായി ഒരു കോളേജ് വിദ്യാർത്ഥിനി മരിച്ചു എന്ന്. കുറച്ച് ദിവസത്തേക്ക് അതിന്റെ വാർത്തകൾ പത്രങ്ങൾ ആഘോഷിക്കും അത് കഴിഞ്ഞാൽ എല്ലാരും ഇതൊക്കെ മറക്കും. അവൾ ശ്യാമിനോട് നന്ദി പറഞ്ഞു. അവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് ശ്യാം തിരിച്ചുപോയി.അതിനു ശേഷം ശ്യാമുമായി അവൾ കൂടുതൽ അടുത്തു. പക്ഷേ ഇതൊന്നും ഇഷ്ടപ്പെടാതെ ഗൗതമും കൂട്ടുകാരും ഒരവസരത്തിനായി കാത്തിരുന്നു. ശ്യാം അവിടെ ഉണ്ടെങ്കിൽ അവർ വിചാരിച്ച കാര്യങ്ങൾ നടക്കില്ല. ആശയെ ഒന്ന് തൊടാൻ പോലും കഴിയില്ല. ശ്യാമിനെ കുടുക്കാനുള്ള അവസരത്തിനായി അവർ നാല് പേരും കാത്തിരുന്നു.
ആ സമയത്താണ് കോളേജിൽ പുതിയതായി ഒരു കുട്ടി വന്നത് . സ്നേഹ അതായിരുന്നു അവളുടെ പേര്. അവൾ ശ്യാമിനോട് പെട്ടെന്ന് കൂട്ടായി .
നല്ല ഒരു റിവെഞ്ച് ത്രില്ലർ. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.