ഒറ്റയാൻ – 1 42

Ottayan Part 1 by Mujeeb Kollam

കോരിച്ചൊരിയുന്ന മഴ കാരണം കോളേജിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിൽക്കുക ആയിരുന്നു ശ്യാം.കോളേജിലെ സമർത്ഥനായ വിദ്യാർത്ഥി ആണ് ശ്യാം. കലാകായിക വിനോദങ്ങളിലെല്ലാം എന്നും ഒന്നാമനായിരുന്നു.എപ്പോഴും കൂട്ടുകാരിൽ നിന്നും ഒരകലം പാലിച്ചിരുന്നു. സാഹചര്യമാണ് അവനെ അതിന് പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും കുഞ്ഞിലെ മരിച്ചു. അകന്ന ബന്ധത്തിലുള്ള ഒരാളിന്റെ കൂടെ ആയിരുന്നു ശ്യാം വളർന്നത്. പഠിച്ച് ജോലി നേടുക എന്നതാണ് ലക്ഷ്യം . ഹൊ ഈ മഴ ഒന്ന് തോർന്നിരുന്നെങ്കിൽ അവൻ ആശിച്ചു. അപ്പോഴാണ് ശ്യാമിന്റെ കൂടെ പഠിക്കുന്ന ആശയും കൂട്ടുകാരികളും അതിലെ വന്നത്. അവൾ കൈയ്യിലിരുന്ന കുട അവന് നേരെ നീട്ടികൊണ്ട് പറഞ്ഞു, മഴ തോരുന്ന ലക്ഷണമൊന്നും കാണുന്നില്ല ഈ കുട കൊണ്ട് പോയ്ക്കോ നാളെ തിരിച്ച് തന്നാൽ മതി. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നെ കുട വാങ്ങി അവൾക്ക് നന്ദി പറഞ്ഞ് അവൻ പോയി.കോളേജിലെ സുന്ദരിയാണ് ആശ . വീട്ടിൽ അച്ഛനും അമ്മയും ഒരനിയനും മാത്രം. ആശക്ക് ശ്യാമിനെ വളരെ ഇഷ്ടമാണ് .പക്ഷേ അവനോട് പറയാൻ പേടിയാണ്. അവന്റെ സ്വഭാവത്തിന് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ലല്ലോ .അവളുടെ കണ്ണുകൾ എപ്പോഴും ശ്യാമിന്റെ പിറകെ ആയിരുന്നു. ആ കോളേജിലെ നാൽവർ സംഘം അതിൽ പ്രധാനി ഗൗതം ആയിരുന്നു. നിരവധി ബിനസ്സ് സ്ഥാപനങ്ങളുള്ള മഹേഷ് പണിക്കരുടെ മകനായിരുന്നു ഗൗതം. വിദേശത്തായിരുന്നു അനീഷിന്റെ അച്ഛൻ. ജോൺസണിന്റെ അച്ഛൻ അഡ്വക്കേറ്റും, S.P യുടെ മകനാണ് ഫ്രെഡി.കോളേജിന്റെ പേടി സ്വപ്നമായിരുന്നു നാൽവർ സംഘം.പണത്തിന്റെയും കൈക്കരുത്തിന്റെയും ഗർവ്വ് എപ്പോഴുമുണ്ടായിരുന്നു അവർക്ക്. എന്ത് ചെയ്താലും ആരും അവരെ ഒന്നും ചെയ്യില്ല എന്നറിയാവുന്നതുകൊണ്ട്തന്നിഷ്ടക്കാരായി വളരുക ആയിരുന്നു. പാവങ്ങൾക്കാണല്ലോ നിയമത്തെ പേടി .പണക്കാർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിയമങ്ങൾ മാറ്റാല്ലോ.എന്ത് അക്രമങ്ങൾക്കും മുന്നിലായിരുന്നു നാൽവർ സംഘം. കോളേജിലെ സുന്ദരി ആയ ആശയെ ഗൗതം ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി.പക്ഷേ ആശക്കാണെങ്കിൽ അവനെ കാണുന്നതേ ഇഷ്ടമല്ല.ഗൗതം ആശിച്ചിട്ട് കിട്ടാത്തത് ആശയെ മാത്രമായിരുന്നു. ഒരു ദിവസത്തേക്കെങ്കിലും അവളെ സ്വന്തമാക്കണമെന്നത് അവന്റെ വാശിയായിരുന്നു.അതിനുള്ള അവസരത്തിനായി കാത്തിരുന്നു കൂടെ അവന്റെ കൂട്ടുകാരും. ആശയാണെങ്കിൽ ശ്വാമിനെ മനസിൽ കൊണ്ട് നടക്കുക ആയിരുന്നു. ശ്യാമിന് ആശയെ ഇഷ്ടമായിരുന്നു എങ്കിലും പുറമേ കാണിച്ചിരുന്നില്ല. ശ്യാം എപ്പോഴും പഠിത്തത്തിന് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അതിനാൽ പ്രണയത്തിന് സ്ഥാനമുണ്ടായിരുന്നില്ല. ആശ ശ്യാമിനോട് സ്നേഹം കാണിക്കുന്നതിൽ ഗൗതമിനും കൂട്ടുകാർക്കും ഈർഷ്യയുണ്ടായിരുന്നു. ഒരു ദിവസം ശ്യാമുമായി അവർ മനപൂർവ്വം ഉടക്കി .ഒറ്റക്ക് ശ്യാമിനോട് ഏറ്റുമുട്ടാൻ കഴിയില്ല എന്നവർക്ക് അറിയാം .ശ്യാമിന്റെ കരുത്ത് ഒരിക്കൽ അറിഞ്ഞതായിരുന്നു ഗൗതം. അന്ന് കൂട്ടുകാർ വന്ന് രണ്ട് പേരേയും പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ഓർക്കാനേ കഴിയില്ല എന്തും സംഭവിക്കുമായിരുന്നു. അന്നത്തെ ആ സംഭവം ഗൗതമിന്റെ മനസിൽ ശ്വാമിനോടുള്ള വൈരാഗ്യം കൂട്ടിയതേ ഉള്ളൂ. ദിവസങ്ങൾ കടന്നു പോയി കോളേജിൽ സ്പോർട്സ് ഡേ ആയിരുന്നു .ആശയും കൂട്ടുകാരികളും

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല ഒരു റിവെഞ്ച് ത്രില്ലർ. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

Comments are closed.