Ottayan Part 3 by Mujeeb Kollam
Previous Part
ഗൗതമിന് വിശ്വസിക്കാനായില്ല
ഫ്രെഡിയുടെ മരണം. .പോലീസിന്റെ സുരക്ഷ വലയം ഭേദിച്ച് എങ്ങനെ ..? ആലോചിച്ചിട്ടാണെങ്കിൽ ഭയം തോന്നുന്നു. എന്തിനാ .ഒറ്റയാൻ നമ്മുടെ പിറക്കെ വരുന്നത്. എത്ര ചിന്തിച്ചിട്ടും അതിനു മാത്രം ഉത്തരം കിട്ടുന്നില്ലല്ലോ..
പോസ്റ്റ്മോർട്ടം കഴിഞ്ഞു ഫ്രെഡിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അടക്കം ചെയ്തു. . വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
എന്നാലും ഇതെങ്ങനെ സംഭവിച്ചു…? അനീഷേ.. ഇനി ഞാനും നീയും മാത്രമാണ് ജീവനോടെ ഉള്ളത് .ആരായിരിക്കും അവന്റെ അടുത്ത ഇര .
അനീഷാണെങ്കിൽ പേടിച്ച് മിണ്ടുന്നില്ല.
പോലീസ് ഫ്രെഡിയുടെ വീട് അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല.
അടുത്തടുത്ത് രണ്ട് മരണങ്ങളാണ് നടന്നത്.
അതും കൊലപാതകങ്ങൾ ആയിരുന്നു. ഒറ്റയാനെ കേന്ദ്രീകരിച്ച് നടത്തിയ ഒരന്വേഷണവും വിജയിച്ചില്ല. അപ്പോഴാണ് പോലീസിന് ഒരു സംശയമുണ്ടായത്. ഫ്രെഡിയുടെ വീടിനടുത്ത് ആ രാത്രിയിൽ ഉണ്ടായ അപകടം. അതിന് ഈ മരണവുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ?
പക്ഷേ… ലോറിയുടെ ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞിരുന്നു.
തമിഴ്നാട് രജിസ്ടേഷൻ വണ്ടി ആയിരുന്നു അത്.
ആ വഴിക്ക് അന്വേഷണം നടന്നു.
ലോറിയുടെ ഉടമസ്ഥനായിരുന്നു അത് ഓടിച്ചിരുന്നത്.. അയാൾ മരിക്കുകയും ചെയ്തു.. ഡ്രൈവിംഗിനിടയിൽ ഉറങ്ങിയതാകാം അപകടമുണ്ടാകാൻ കാരണമെന്ന് അവർ തീരുമാനിച്ചു..
ഇതിനിടയിൽ ഗൗതമും അനീഷും ഒറ്റയാതെ തിരയാൻ തുടങ്ങി. ആരാ. … എന്താന്നൊന്നും അറിയാതെ എവിടെ ചെന്നന്വേഷിക്കാനാ.? വിളിച്ച നമ്പരിൽ വിളിച്ചാൽ കിട്ടുന്നതുമില്ല .
അവസാനം വിളിച്ച നമ്പരിന്റെ അഡ്രസ് ഒരു പെൺകുട്ടിയുടെതായിരുന്നു. തിരക്കിയപ്പോൾ അത് മോഷണം പോയ ഫോണിലെ സിമ്മാണെന്ന് അറിയാൻ കഴിഞ്ഞു.
സൂപ്പർ നല്ല ത്രില്ലർ മൂവി കണ്ട പോലെ അടുത്ത ഭാഗം വരട്ടെ