ഒരു വേശ്യയുടെ കഥ – 36 3986

ഉള്ളിലേക്കു കയറുവാനുള്ള കവാടത്തിന്റെ ഇടതുവശത്തെ ഗ്ലാസിൽ വർണ്ണാക്ഷരങ്ങളിൽ വിസ്മയാസാരിസ് എന്നെഴുതിയിട്ടുണ്ട് ……
അതിനു പിറകിൽ അതിനു പിറകിൽ ഭംഗിയായി ഡിസ്പ്ലേ ചെയ്തുവച്ചിരിക്കുന്ന വിവിധ തരത്തിലും വർണങ്ങളിലുമുള്ള സാരികളും….. കുട്ടിയുടുപ്പുകളും…..
പെൺകുട്ടികൾ ഉപയോഗിക്കുന്ന വിവിധതരം റെഡിമെയ്ഡ് വസ്ത്രങ്ങളും……
ജീൻസുകളും……..!

കവാടത്തിന്റെ വലതുവശത്തായി വിവിധ പ്രായത്തിലുള്ളവരുടെ വസ്ത്രങ്ങൾ ധരിപ്പിച്ചുകൊണ്ട് മനോഹരമായി അടുക്കിവച്ചിരിക്കുന്ന വിവിധ പോസുകളിലുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ഡമ്മികൾ…….!

ചുവന്ന നിറത്തിലുള്ള സ്ലീവുലസ് ബ്ലൗസും സാരിയും ധരിപ്പിച്ചു നിർത്തിയിരിക്കുന്ന കനത്ത മാറിടവും കറുപ്പുനിറവുമുള്ള ഡമ്മിയിലേക്കു കണ്ണുകൾ പതിച്ചപ്പോൾ ലജ്ജയോടെ ആദ്യം അവളുടെ കണ്ണുകൾ വഴുതിപ്പോയത് അയാളുടെ മുഖത്തേക്കു തന്നെയായിരുന്നു…….
പിന്നെ കൈകൾ സ്വന്തം മാറിടത്തിലേക്കു നീങ്ങിയതും ഒരിക്കൽ കൂടെ സാരി വായിച്ചു നേരെയാക്കിയതും അവൾ പോലുമറിയതെയായിരുന്നു…….!

സ്വന്തം നാടിനു അടുത്താണെങ്കിലും വിസ്മയസാരീസെന്ന വിസ്‌മയം ഇത്രയുമടുത്തു നിന്നും കാണുന്നത് ആദ്യമായിട്ടായിരുന്നു …..!

അതിൻറെ അത്ഭുതത്തോടെ കണ്ണുകൾ വീണ്ടും ഷോറൂമിലേക്ക് പറിച്ചുനട്ടപ്പോൾ അത്രയും വലിയൊരു സ്ഥാപനത്തിൻറെ ഉടമസ്ഥനാണു തൻറെ ആരുമില്ലെങ്കിലും ആരൊക്കെയോയായികൊണ്ട് രണ്ടുദിവസമായി തൻറെ കൂടെയുള്ളതെന്നും……
ഒന്നിച്ചൊരു ജീവിതം വാഗ്ദാനം ചെയ്തുകൊണ്ട് ഇപ്പോഴും തൊട്ടടുത്തിരിക്കുന്നുണ്ടെന്നുമുള്ള അറിവിനെക്കാൾ അവൾക്ക് അഭിമാനം തോന്നിയത് നാളെമുതൽ ഞാനും ഇത്രയും വലിയൊരു സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് ഓർത്തപ്പോഴായിരുന്നു.

തുടരും……

(വായനക്കാർ ക്ഷമിക്കുക …….
അങ്ങനെ തുടങ്ങിയതുകൊണ്ടാകണം അവളുടെ കഥകൾ ഇതിനപ്പുറം ചുരുക്കിപറയുവാൻ എനിക്കു വയ്യ)

8 Comments

  1. ????????????

  2. ഇതിന്റെ അടുത്ത പാർട്ട്‌ എപ്പോഴാ ഇടുന്നത്, കാത്തിരിക്കാൻ വയ്യാത്തോണ്ടാ, ഇനിയും വൈകില്ലെന്നു പ്രതീക്ഷിക്കുന്നു

    1. part 37 and 38 published

  3. Tintu super kadha yanu

  4. Ith polea continue chytho.. ee katha vayikan mathram ann ee site nokunath daily oru 30 thavana eagilum story vanno enn nokum..athrak ishtam ayi story.. story enn parayan pattila oru life ollath polea..ath kond story nallath polea continue chyanam.. 100 part ondagilum vayikanum athin comment parayan ee njn kanum.. nalla oru ending veanam but ath pathiyea mathi ..story ottum short cheyaruth . ith oru request ann please

  5. Happy to see you the last word.. Thudarum…

Comments are closed.