ഒരു വേശ്യയുടെ കഥ – 34 4000

അനിലേട്ടൻ നല്ല മനസിനും സ്നേഹത്തിനും നേരവകാശി രേഷ്മതന്നെയാണ്…..
അവൾക്കു മാത്രമാണതിനു അര്ഹതയുള്ളത്…….!
അതുകൊണ്ട് മനസിലുള്ള മോഹങ്ങൾ മുഴുവൻ ഒഴിവാക്കിക്കൊണ്ടു വഴിയൊഴിഞ്ഞു കൊടുത്തേ പറ്റൂ…..!
ഇന്നത്തെ സംഭവങ്ങൾ തെളിയിക്കുന്നതും അതാണ്……!
തന്നോടു നേരിട്ടു പറഞ്ഞില്ലെങ്കിലും വിസ്മയ സാരീസ് അനിലേട്ടന്റേതാണെന്നു ഉറപ്പാണ്……
തനിക്ക് ഇടയ്ക്കിടെ അനിലേട്ടനെ കണ്ടാൽ മതി…..
വല്ലപ്പോഴും അവിടെ വരുമ്പോൾ കണ്ണൂനിറയെ കണ്ടുകൊണ്ടു തൃപ്തിയടയാം……
അതിനുള്ള യോഗ്യതയേ തനിക്കുള്ളൂ……!

തന്റെ അതിമോഹത്തിനുളള മുന്നറിപ്പാണ് ഇപ്പോൾ കിട്ടിയത്……
മതി അതുമതി……!

അനിലേട്ടൻ തന്റേതുമാത്രമായ ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടെയുണ്ട് അത്രയും നേരമെങ്കിലും ഒരുപാട് സ്നേഹിക്കണം എന്തുവിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും ഒരുപാട് സന്തോഷിപ്പിക്കണം….
അതുകൊണ്ട് ഇനിയുള്ള സമയങ്ങളിൽ സങ്കടം തടഞ്ഞു തൊണ്ടപൊട്ടിയാലും കണ്ണീരൊഴുകിയാലും തനിക്കു ചിരിക്കണം…..
ചിരിച്ചേ മതിയാകൂ….

അയാളെ എന്നെന്നും ഓർക്കുവാൻ അതുമാത്രം മതിയെനിക്ക്……

ഹോട്ടലിന്റെ വെളിച്ചം മങ്ങിയ ഇടനാഴിയിലൂടെ സ്വന്തം മുറി ലക്ഷ്യമാക്കി വേഗത്തിൽ നടക്കുകയായിരുന്ന അയാളുടെ പിറകെ
വളരെ പതുക്കെ നടക്കുന്നതിനിടയിൽ മനസിലെ തീരുമാനങ്ങൾ അവൾ അരക്കിട്ടു ഉറപ്പിച്ചു.

എതിർവശത്തുനിന്നും മുൻപരിചയമുള്ള രണ്ടു ഹോട്ടൽ ജീവനക്കാർ വരുന്നതുകണ്ടപ്പോൾ തലകുനിച്ചു ഒതുങ്ങി നടന്നുകൊണ്ടു വഴിയൊഴിഞ്ഞു കൊടുക്കുന്നതിനിടയിലാണ് തന്നെ തുറിച്ചുനോക്കിക്കൊണ്ടു അവർ അടക്കം പറയുന്നത് ശ്രദ്ധിച്ചത്.

“ഇവൾ ഫുൾടൈം ലൈനിലിറങ്ങിയോ…..'”

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.