ഒരു വേശ്യയുടെ കഥ – 34 4000

വീണ്ടും കരിമഷിയെഴുതിയ ആരെയും ക്ഷണിക്കുന്ന മാസ്മരികകതയുള്ള നീണ്ടകണ്ണുകൾ……!
നേരത്തെ കണ്ടതിലും ഭംഗിയുള്ള ചുവന്ന സാരിയും അതിനൊത്ത ഭംഗിയിൽ തയ്ച്ചിരിക്കുന്ന ബ്ലൗസും…..!
പരിമിതികളുടെ വരണ്ട ചുണ്ടുകൾക്ക് പകരം ആർക്കും തേൻ നുകരുവാൻ തോന്നുന്ന സന്തോഷത്തിന്റെ തേനൂറുന്ന ചുണ്ടുകൾ……!

അഞ്ചുമിനിറ്റ് മുന്നേ ഞാൻ കണ്ടിരുന്ന മായമ്മ തന്നെയാണോ ഇവൾ……!
ഇവൾ തന്നെയല്ലെ അവൾ……!
ചിലരോടൊക്കെ പറഞ്ഞു കേട്ടിട്ടുള്ള അഭിസാരിക…..!
മാദകത്ത്വം തുള്ളിതുളുമ്പുന്ന അഭിസാരിക…..!

പക്ഷേ…….
ഇവളുടെ കണ്ണുകളിൽ കത്തുന്ന കാമത്തിനു പകരം ആർക്കോവേണ്ടി ഒളിച്ചുവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിരിക്കുന്ന പ്രണയവും സ്നേഹവുമാണല്ലോ……
മുഖത്തുനിറയെ കാരുണ്യമാണല്ലോ…….!

“എന്താണിങ്ങനെ നോക്കുന്നത് …….
ഇങ്ങനെ നോക്കിയാൽ എനിക്കു പേടിയാകും…..’

വാതിൽ ചാരിയശേഷം അവളെത്തന്നെ അത്ഭുതത്തോടെ സൂക്ഷിച്ചു നോക്കുന്നതിനിടയിൽ അമ്പരപ്പും പേടിയും നാണവുമൊക്കെ കളർന്നുള്ള അവളുടെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

“ങ്ഹും……ഒന്നുമില്ല……
ഈ കോലത്തിൽ മായമ്മയെ കാണുമ്പോൾ നല്ല രസമുണ്ട്…….
ഞാനൊരു സെല്ഫിയെടുക്കട്ടെ……”

പെട്ടെന്നു അങ്ങനെയാണ് ചോദിക്കുവാൻ തുടങ്ങിയത്.

“ഞാൻ ശരിക്കും ഉടുത്തശേഷം മുടിയൊക്കെ ചീകികെട്ടിയിട്ടു പോരെ അനിലേട്ടാ…..”

അൽപ്പം മടിയോടൊയാണ് അവളുടെ ചോദ്യം.

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.