ഒരു വേശ്യയുടെ കഥ – 34 4000

“അനിലേട്ടാ എങ്ങോട്ടും പോകരുത് കേട്ടോ….. സാരിയുടുത്തയുടനെ …….
കൂട്ടിയാൽ അഞ്ചുമിനിറ്റിനുള്ളിൽ ഞാൻ വാതിൽ തുറക്കും ……
എനിക്കിതിനുള്ളിൽ ഒറ്റയ്ക്കിരിക്കാൻ പേടിയാണ് അതുകൊണ്ടാണ് പറയുന്നത്…….”

വാതിൽ അടയ്ക്കുന്നതിനു മുന്നേ അകത്തുനിന്നും തല വെളിയിലിട്ടുകൊണ്ടു തൻറെ മുഖത്തേക്കു ദയനീയമായി നോക്കികൊണ്ടുള്ള അപേക്ഷ കേട്ടപ്പോൾ തൻറെ ഹൃദയം നുറുങ്ങി പോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്.

” എങ്ങോട്ടും പോകരുതേ…….”

വാതിൽ അടക്കുന്നതിനു മുന്നേ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നത് കേട്ടപ്പോഴേക്കും അയാളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞിരുന്നു…..!

പോക്കറ്റിൽനിന്നും മൊബൈലെടുത്തു ലോക്ക്‌ മാറ്റുമ്പോഴേക്കും വീണ്ടും വാതിൽ തുറക്കുന്ന ശബ്ദത്തോടൊപ്പം അവളുടെ സ്വരവും കേട്ടത്…..!

” അനിലേട്ടാ……
ഞാൻ വാതിൽ തുറക്കുതിനുള്ളിൽ വാതിലിൽ മുട്ടിയേക്കരുത് കെട്ടോ……
അന്നത്തെപ്പോലെ പോലീസാണെന്നു കരുതി പേടിച്ചു കൊണ്ടു ഞാൻ അറ്റാക്കായി മരിച്ചുപോകും……”

കരയുന്ന ശബ്ദത്തിലുള്ള അവളുടെ മുന്നറിയിപ്പു കേട്ടപ്പോഴാണ് ആദ്യത്തെ ദിവസത്തെ ദുരനുഭവത്തിൽനിന്നും അവൾ എത്രമാത്രം പേടിച്ചിട്ടുണ്ടെന്നു അയാൾക്ക് ശരിക്കും ബോധ്യമായത്.

പറഞ്ഞതുപോലെയല്ല പത്തുമിനിനിറ്റോളം കഴിഞ്ഞപ്പോഴാണ് അകത്തുനിന്നും കുറ്റിയെടുക്കുന്ന ശബ്ദം കേട്ടയുടനെ അക്ഷമയോടെ പുറത്തുനിൽക്കുകയായിരുന്ന അകത്തേക്ക് നോക്കിയപ്പോൾ മുടിക്കുകുടുക്കുവാനുള്ള ക്ലിപ്പും കടിച്ചുപിടിച്ചു ഇടതുകൈകൊണ്ടു വാതിൽപാളിതുറക്കുന്നതിനിടയിൽ ഇടതുകൈകൊണ്ടു അഴിച്ചിട്ട നീണ്ടു ഇടത്തൂർന്ന തലമൂടി ധൃതിയിൽ ചീകിക്കൊണ്ടിരിക്കുന്ന അവളെ അയാൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കി…..!

അഴിച്ചിട്ട വിദർത്തിയിട്ടിരിക്കുന്ന നീണ്ട കാർകൂന്തൽ……!
നെറ്റിയിൽ നേരത്തെ കണ്ടതിലും വലിയ വട്ടപ്പൊട്ട്…..!

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.