ഒരു വേശ്യയുടെ കഥ – 34 4000

അല്പസമയത്തിനുശേഷം കുറച്ചു അസൂയയോടെയാണ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചത് .

“എൻറെ അനിയേട്ടൻ കുറിയുംതൊട്ടുനടക്കില്ലെന്നു മാത്രമല്ല…… അമ്പലത്തിലോ പള്ളിയിലോ് എവിടെയും പോവുകയുമില്ല ……
കമ്യൂണിസ്റ്റുകാരനായിരുന്നു …..
അതുകൊണ്ട് ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ തിരിച്ചെത്തുന്നതുവരെ എനിക്കു് ഭയങ്കര പേടിയായിരുന്നു .
കാരണം …..
എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നം കണ്ടാലുടനെ മുമ്പും പിമ്പും നോക്കാതെ അതിൽ കയറി ഇടപെട്ടു കളയും …..!
എൻറെ ഓർമ്മയിൽ അനിയേട്ടൻ ആകെ പൊട്ടുതൊട്ടു കണ്ടിട്ടുള്ളത് കല്യാണദിവസം കൂട്ടുകാർ നിർബന്ധിച്ചപ്പോൾ താലികെട്ടുമ്പോൾ മാത്രമായിരുന്നു……
താലികെട്ടു കഴിഞ്ഞയുടനെ എൻറെ സാരികൊണ്ട് അതുമായ്ച്ചു കളയുകയും ചെയ്തു ……!
പക്ഷേ എനിക്കതൊന്നും കൊണ്ടൊന്നുമല്ല കെട്ടോ …….
എന്തുകൊണ്ടോ അങ്ങനെയുള്ളവരെ പണ്ടേ എനിക്കിഷ്ടമല്ല ……!”

സ്വകാര്യം പറയുന്നതുപോലെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറയുന്നത് കേട്ടപ്പോഴാണ് തലേദിവസം…..
” നിങ്ങൾ കമ്മ്യൂണിസ്റ്റാണോയെന്ന് ….”
അവൾ ചോദിച്ചത്തിന്റെ പൊരുൾ അയാൾക്ക്് മനസ്സിലായത് .

“അനിയേട്ടനു നല്ല കട്ടിമീശയുണ്ടായിരുന്നു അല്ലേ….”

അയാൾ വീണ്ടും തിരക്കിയപ്പോൾ മേശമേൽ ചാരിനിന്നുകൊണ്ട് നേരത്തെ മാറ്റിവച്ചിരുന്ന അയാളുടെ പകുതിയായ സ്‌പ്രേയുടെബോട്ടിലുകളെടുത്തു തിരിച്ചും മറിച്ചുമൊക്കെ നോക്കികൊണ്ട്….
“അതേ….” എന്ന അർത്ഥത്തിലുള്ള കള്ളച്ചിരി മാത്രമായിരുന്നു മറുപടി .

“ബാക്കിയെല്ലാം ഞാൻ ബാഗിലെടുത്തുവച്ചിട്ടുണ്ട് ഈ സ്പ്രേയും പൗഡറും ഞാനെടുത്തോട്ടെ അനിലേട്ടാ ……..”

സ്‌പ്രേയുടെ കുപ്പികൾ മണത്തുനോക്കിക്കൊണ്ടാണ് കണ്ണാടിയിൽ തന്റെ മീശയുടെ പോരായ്മകൾ പരിശോധിച്ചു കൊണ്ടിരുന്ന അയാളോട് അൽപ്പം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചത് .

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.