ഒരു വേശ്യയുടെ കഥ – 34 4000

കട്ടിലിൽ നിവർത്തിയിട്ടിരുന്ന പുതിയ മുണ്ടെടുത്തു കുടഞ്ഞതിനുശേഷം അയാളുടെ നേരെ നീട്ടുന്ന അതിനിടയിൽ വീണ്ടും ഉപദേശിച്ചപ്പോൾ എത്ര നിയന്ത്രിച്ചിട്ടും അവളുടെ വാക്കുകൾ ഇടറുകയും……!
നീണ്ട കണ്ണുകൾ നിറയുകയും ചെയ്തിരുന്നു…..!

മദ്യത്തിൻറെ കാര്യത്തിൽ പറഞ്ഞതുപോലെ അങ്ങനെ തോന്ന്യാസം ചെയ്യണമെന്നു തോന്നുമ്പോൾ മായമ്മയെ ഓർത്താൽ മതിയെന്നു അവൾ പറഞ്ഞിരുന്നെങ്കിൽ …..!
എങ്കിൽ ……!
ഒരു അവസാനശ്രമമെന്ന നിലയിൽ ഒരുവട്ടംകൂടി അവളോട് ചോദിക്കാമായിരുന്നു ……!

അവൾ ചോദിച്ചതിനു മറുപടി പറയാതെ പുകയുന്ന മനസ്സോടെയും എരിയുന്ന കണ്ണുകളോടെയും അയാൾ വെറുതെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു.
അനിലേട്ടാ……
നോക്കിയേ മുണ്ടും ഹാഫ് കൈ ഷർട്ടും നിങ്ങൾക്കും നല്ലോണം ചേരുന്നുണ്ട് കെട്ടോ……
അതുകൊണ്ടു ഇനിയെപ്പോഴും മുണ്ടും ഷർട്ടും ധരിച്ചാൽ മതി ……
അതാണ് കൂടുതൽ ഭംഗി……
കണ്ണാടിയിൽ നോക്കിനോക്കൂ……
ഇപ്പോൾ ശരിക്കും മമ്മൂട്ടിയെ പോലെ തന്നെയുണ്ട് ………”

കുറച്ചു മാറി നിന്നു താണും ചെരിഞ്ഞും നോക്കികൊണ്ടുള്ള ആഹ്ലാദസ്വരത്തിലുള്ള അവളുടെ അഭിപ്രായപ്രകടനം കേട്ടപ്പോഴാണ് ചിന്തയിൽനിന്നും അയാൾ ഞെട്ടിയുണർന്നത്.

തന്നെ സുഖിപ്പിക്കാനോ അല്ലെങ്കിൽ വേറെയെന്തെങ്കിലും കാര്യസാധ്യത്തിനോ വേണ്ടിയുള്ളതല്ല അവളുടെ അഭിപ്രായപ്രകടനവും സന്തോഷവുമെന്നും പകരം അവളുടെ ഹൃദയത്തിൽ നിന്നു വരുന്നതാണെന്നും അടക്കിനിർത്താനാകാത്ത ആഹ്ലാദത്താലുണ്ടായ അവളുടെ ശബ്ദത്തിലെ വിറയലിൽ നിന്നുതന്നെ കേൾക്കുനവർക്കു മനസ്സിലാകുമെന്നു അയാൾക്ക് തോന്നി.

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.