ഒരു വേശ്യയുടെ കഥ – 34 4000

“ഇതുമുഴുവൻ അനിലേട്ടൻ ഒറ്റയ്ക്ക് കുടിച്ചുതീർത്തതാണോ……!”

കിടക്കയിൽ നിന്നെടുത്ത ഷർട്ട് അയാൾക്കു നേരെ നീട്ടുന്നതിനിടയിലാണ് മേശമേൽ വച്ചിരുന്ന മദ്യക്കുപ്പികൾ കാണിച്ചുകൊണ്ട് അതിശയത്തോടെ അവൾ ചോദിച്ചത്.

“ഇതൊക്കെ ഒരു ദിവസകൊണ്ടു കുടിച്ചുതീർത്തതൊന്നുമില്ല ……
അതുമാത്രമല്ല ഞാൻ ഒറ്റയ്ക്ക് കുടിച്ചതുമല്ല ചിലപ്പോഴൊക്കെ എൻറെ കൂടെയുള്ള പെണ്ണുങ്ങളും എന്നെക്കാൾ കുടിച്ചിട്ടുണ്ടാവും…..”

പുതിയ ഷർട്ട് ധരിക്കുവാനായി പഴയ ഷർട്ട് അഴിച്ചുമാറ്റുന്നതിനിടയിൽ ജാള്യതയോടെ തലചൊറിഞ്ഞു കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.

“എൻറെ അനിയേട്ടനും കുടിക്കാറുണ്ടായിരുന്നു പക്ഷേ ഇങ്ങനെയൊന്നും കുടിക്കില്ല ……
ഇനി ഇങ്ങനെയധികം കുടിക്കരുത് കെട്ടോ….. ഇങ്ങനെ കുടിച്ചാൽ എന്തൊക്കെയോ അസുഖങ്ങൾ വരും……
മഞ്ഞപ്പിത്തം ഉണ്ടായിട്ടും പിന്നെയും കുടിച്ചതുകൊണ്ടാണ് എൻറെ അനിയേട്ടൻ പെട്ടെന്നുതന്നെ മരിക്കാനുള്ള കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞരുന്നത് …….!
ഇനിയും ഇങ്ങനെയധികം കുടിക്കണമെന്നു തോന്നുമ്പോൾ മായമ്മയെ ഓർത്താൽ മതി കെട്ടോ……”

അവൾ നീട്ടിയ ഷർട്ടുവാങ്ങി ധരിക്കുന്നതിനിടയിൽ ഷർട്ടിന്റെ കോളർപിടിച്ചു നേരെയാക്കികൊടുത്തുകൊണ്ടുള്ള അവളുടെ ഉപദേശം കേട്ടപ്പോൾ തന്റെ തൊണ്ടയിൽ പെട്ടെന്നെന്തോ തടഞ്ഞതുപോലെയും കണ്ണുകൾ പുകയുന്നതുപോലെയും അയാൾക്കുതോന്നി.

” ഇനിയെന്നെങ്കിലും ഞാൻ മദ്യം കഴിക്കുന്നുണ്ടെങ്കിൽ അത് നിന്നെക്കുറിച്ചു ഓർത്തതുകൊണ്ടുള്ള നഷ്ടബോധം കൊണ്ടായിരിക്കുമെന്നും…..
” നീയാണ് ഇപ്പോഴെന്റെ ലഹരി……
അതിനപ്പുറം എനിക്കു ലഹരിയിളെന്നും….
നീ എൻറെ കൂടെയുണ്ടെങ്കിൽ എനിക്കു വേറൊരു ലഹരി വേണ്ടിവരില്ലായിരുന്നെന്നും…..”

അവളോടു തിരിച്ചു പറയണമെന്നു തോന്നിയിരുന്നെങ്കിലും ……
പക്ഷേ ……
മുന്നറിയിപ്പുപോലെ അവൾ അനിയേട്ടൻ കാര്യം ആവർത്തിച്ചു പറഞ്ഞതോർത്തപ്പോൾ അയാൾ വേണ്ടെന്നുവെച്ചു …..!

“പിന്നെ മേശയിലുണ്ടായിരുന്ന ഒരു സാധനം ഞാനെടുത്തു മുറിച്ചു കഷണം കഷണമാക്കി വേസ്റ്റ് ബാസ്ക്കറ്റിൽ കളഞ്ഞിട്ടുണ്ട് കേട്ടോ….. ഇനി അതുപോലുള്ള തോന്ന്യാസത്തിനൊന്നും പോകാതെ രേഷ്മയെ വിവാഹം ചെയ്തു നല്ല കുട്ടിയായി ജീവിക്കണം കെട്ടോ……”

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.