ഒരു വേശ്യയുടെ കഥ – 34 4000

കണ്ണിൽനിന്നും മറഞ്ഞാലും മനസ്സിൽനിന്നും മായാതെ തന്നിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന ഗന്ധം….!

ഒരുനിമിഷം എന്തോ ആലോചിച്ചുകൊണ്ടു അയാൾ ഉപയോഗിച്ചു പകുതിയായ രണ്ടു കുപ്പിയിലുള്ള സ്പ്രേകൾ അയാളുടെ ബാഗിനുള്ളിൽ വയ്ക്കാതെ മേശയിലേക്ക് മാറ്റിവച്ചശേഷം മേശക്കുള്ളിൽ നിരത്തി വെച്ചിരുന്ന മദ്യക്കുപ്പികളെടുത്തു അതിനടുത്തായി നിരത്തുകയും ചെയ്തു.

അലങ്കോലമായി കിടന്നിരുന്ന അയാളുടെ വസ്ത്രങ്ങൾ വലിച്ചെടുത്തു ഭംഗിയിൽ ബാഗിനുള്ളിൽ അടുക്കിമടക്കി വയ്ക്കുന്നതിനുവേണ്ടി കട്ടിലിലേക്കു വാരിയിടുന്നനിടയിൽ അതിനുള്ളിൽ നിന്നും എന്തോക്കെയോ തറയിലേക്ക് ഊർന്നുവീഴുന്ന കണ്ടപ്പോൾ വേവലാതിയോടെയാണ് തറയിലേക്ക് കുനിഞ്ഞുനോക്കിയപ്പോൾ തറയിൽ വീണു കിടക്കുന്ന സാധനങ്ങൾ കണ്ടതും അവൾക്കു ചിരിയോടൊപ്പം വല്ലാതെ ലജ്ജയും നാണവും തോന്നി…..!

വസ്ത്രങ്ങൾക്കിടയിൽ തിരുകി അയാൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഗർഭനിരോധന ഉറകളായിരുന്നു അതൊക്കെ……!

അതൊക്കെ എന്തുചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ചതിനു ശേഷമാണ് അയാൾ കുളിമുറിയിൽ നിന്നും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ട് ധൃതിയിൽ എല്ലാം പൊറുക്കിയെടുത്ത് കിടക്കയ്ക്കടിയിലേക്ക് തിരുകിയത്.

സാധനങ്ങളൊക്കെ ബാഗിനുള്ളിൽ അടുക്കിവച്ചതിനുശേഷം ലാപ്ടോപ്പടുത്ത് മേശമേലുള്ള ലാപ്ടോപ്പിന്റെ ബാഗിനുള്ളിലേക്കു തിരുകിക്കയറ്റി ……

ഒന്നും ബാക്കിയായിപോയില്ലെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടി വീണ്ടും മേശയുടെ അടിയിൽ തിരഞ്ഞപ്പോൾ് അയാൾ മീശ വെട്ടാൻ ഉപയോഗിക്കുന്ന ചെറിയ കത്രിക ശ്രദ്ധയിൽപ്പെട്ടതോടെ അവളുടെ മുഖം ഒന്നുകൂടെ തെളിഞ്ഞു…….

പിന്നെ ഒട്ടും സമയം പാഴാക്കിയില്ല അയാൾ പുറത്തിറങ്ങുന്നുണ്ടോയെന്നു ഒരിക്കൽ കൂടി നോക്കിയശേഷം കിടക്കയ്ക്കടിയിൽ നേരത്തെ സൂക്ഷിച്ചിരുന്ന ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റുകളെടുത്ത് ചെറിയൊരു ചിരിയോടെ പായ്ക്കറ്റുകളടക്കം ഓരോന്നായി തുണ്ടം തുണ്ടമാക്കി വേസ്റ്റ് ബക്കറ്റിനുള്ളിൽ കളഞ്ഞതിനുശേഷമാണ് അവൾക്ക് സ്വസ്ഥത കിട്ടിയത് …..!

ഷേവിങ് കഴിഞ്ഞ് അയാൾ തിരിച്ചിറങ്ങുമ്പോഴേക്കും രാവിലെ അവളുടെ കടയിൽനിന്നും വാങ്ങിയിരുന്ന ആകാശനീലിമ നിറത്തിലുള്ള ഷർട്ട് ധരിക്കുവാൻ പാകത്തിൽ ബട്ടൺസൊക്കെ വിടർത്തിക്കൊണ്ട് കട്ടിലിൽ നിവർത്തി വച്ചിട്ടുണ്ടായിരുന്നു ……!

അടുത്തുതന്നെ ഷർട്ടിന്റെ അതേ നിറത്തിലുള്ള തടിച്ച കരയോടു കൂടിയ പുതിയ മുണ്ടും സ്റ്റിക്കറൊക്കെ മാറ്റിയശേഷം നിവർത്തി വച്ചിട്ടുമുണ്ട് ……!

അവൾക്കുവേണ്ടി വാങ്ങിയിരുന്ന ചുവന്നസാരിയും അടിപ്പാവാടയും ബ്ലൗസും അതിനടുത്തുതന്നെ കിടക്കയിലെ ഷോപ്പിംഗ് ബാഗിനുമുകളിൽ മടക്കുനിവർത്താതെയും കിടപ്പുണ്ടായിരുന്നു ……!

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.