ഒരു വേശ്യയുടെ കഥ – 34 4000

അയാൽ മനസ്സിനുള്ളിൽ തേങ്ങി.

” പിന്നെ ആ മേശയുടെ മുകളിലുള്ളത് എന്റെ ലാപ്ടോപ്പിന്റെ ബാഗാണ് കെട്ടോ…..
അതിനുള്ളിൽ മറ്റുസാധനങ്ങളൊന്നും കുത്തിത്തിരുകി വയ്ക്കരുത് പറഞ്ഞേക്കാം…..”

ഷേവ് ചെയ്യുവാനായി കുളിമുറിയിലേക്ക് കയറി വാതിൽ അടയ്ക്കുന്നതിനു മുന്നേയാണ് അയാൾ ഓർമ്മപ്പെടുത്തിയത് .

“ഒന്നു പോയേ……!
അതൊക്കെ എനിക്കറിയാം ……
ഞാനത്ര വലിയ പൊട്ടത്തിയൊന്നുമല്ല……”

കുനിഞ്ഞുനിന്നു മേശയിൽ നിന്നും സാധനങ്ങൾ വലിക്കുന്നതിനിടയിൽ നിവർന്നുനിന്നുകൊണ്ട് എളിയിൽ കൈകുത്തിയുള്ള ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയെത്തിയപ്പോൾ മനസമാധാനത്തോടെ അയാൾ വാതിലടച്ചു

മേശക്കുള്ളിൽ അയാൾ പറഞ്ഞതുപോലെ തന്നെ അധികം സാധനങ്ങളോന്നും ഉണ്ടായിരുന്നില്ല .
അങ്ങിങ്ങായി വാരിവലിച്ചിട്ടിരിക്കുന്ന മൂന്നാം നാലോ ജോഡി വസ്ത്രങ്ങൾ …..
പിന്നെ ഒരു ലാപ്ടോപ്പ് …..
ഒരു ഫയലും കുറെ ബില്ലുകളും….
അയാൾ ഉപയോഗിക്കുന്നു സൗന്ദര്യവർദ്ധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും …..
കാലിയായതും പകുതി തീർത്തതുമായ അഞ്ചാറു മദ്യക്കുപ്പികൾ …….!

പക്ഷേ…..
മേശയുടെ അടിഭാഗം തുറന്നയുടനെ ആദ്യം അവളുടെ കണ്ണിൽപെട്ടത് കയ്യിൽതടഞ്ഞതും അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന സുഗന്ധദ്രവ്യങ്ങൾ തന്നെയായിരുന്നു …..!

ഒരു കൗതുകത്തിനുവേണ്ടി അതിൽ നിന്നും ഒരു കുപ്പിയെടുത്തു മൂടിതുറന്നു മണത്തു നോക്കിയശേഷം ശരീരത്തിലേക്ക് ചെയ്തപ്പോൾ കോരിത്തരിക്കുന്നതായി അവൾക്ക് തോന്നി ……!
അയാളുടെ അതേ ഗന്ധം ……!

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.