ഒരു വേശ്യയുടെ കഥ – 34 4000

Oru Veshyayude Kadha Part 34 by Chathoth Pradeep Vengara Kannur

Previous Parts

താൻ കാരണം പാവം അനിലേട്ടനു നേരിടേണ്ടിവന്ന അപമാനത്തെയും തനിക്കുവേണ്ടി വഴക്കുണ്ടാക്കേണ്ടി വന്നതിനെയും കുറിച്ചോർത്തപ്പോൾ അവൾക്കു കുറ്റബോധത്തോടൊപ്പം സങ്കടവും തോന്നി……!

ഇവിടെപ്പോലും ഇങ്ങനെയാണ് അവസ്ഥയെങ്കിൽ
ഇക്കാര്യങ്ങൾ നാട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കുവാൻ പോലും വയ്യ……
ഇപ്പോൾത്തന്നെ പലരും ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്….
വഴിയിലും ഉത്സവപറമ്പുകളിലും കല്യാണവീടുകളിലും മറ്റും കാണുമ്പോൾ അക്കാര്യം ഒളിഞ്ഞും തെളിഞ്ഞും പലരും വ്യക്തമാക്കുകയും ചെയ്യാറുണ്ട്…….!

ഇതിനിടെ ഒരു വിവാഹവീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഇറച്ചി വിളമ്പുകാരൻ വിളമ്പുന്നതിനിടയിൽ…..
“നിന്റെ ഇറച്ചിയെപ്പോഴാണ് എനിക്കിതുപോലെ വിളമ്പിതരുന്നതെന്ന് …….”
അശ്‌ളീല ചിരിയോടെ ചോദിക്കുന്നതുകേട്ടപ്പോൾ തൊട്ടടുത്തിരുന്നു ഭക്ഷണം കഴിക്കുകായായിരുന്ന അമ്മ എച്ചിൽ കൈകൊണ്ടുതന്നെ അവന്റെ കരണക്കുറ്റിക്ക് പൊട്ടിച്ചിരുന്ന കാര്യം എന്തുകൊണ്ടോ പെട്ടന്നവൾ ഓർത്തുപോയി…..!

കറിവയ്ക്കുവാനാവശ്യമായ ഇഷ്ട്ടപ്പെട്ട പച്ചക്കറികൾ വാങ്ങുമ്പോൾ ദ്വയാർത്ഥ പ്രയോഗം നടത്തിയതിനാണ് അനിയേട്ടനുള്ളപ്പോൾ മുതൽ സാധനങ്ങൾ വാങ്ങിയിരുന്ന വീടിനടുത്തുള്ള പലചരക്കു കടക്കാരനെ ഒഴിവാക്കിക്കൊണ്ടു ടൗണിലുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങുവാൻ തുടങ്ങേണ്ടിവന്നത്……!
ആർക്കും എന്തും പറയാമല്ലോ……!
വിധവയല്ലേ വിധവ…..!
ആണിന്റെ ചൂടും ചൂരും തേടിനടക്കുന്ന ചോരത്തിളപ്പുള്ള വിധവ…..!
ആരും ചോദിക്കുവാനും പറയാനുമില്ലാത്ത വിധവ…..!

എന്നെങ്കിലും ഒരിക്കൽ ഇതൊക്കെ നാട്ടിലറിഞ്ഞാൽ തനിക്കു പുറത്തിറങ്ങി നടക്കുവാൻ പോലും പറ്റില്ലെന്നും ഏതെങ്കിലും ഒരു ദിവസം ആരെങ്കിലും ഒരാൾ തന്റെ വീടിന്റെ അടച്ചുറപ്പില്ലാത്ത വാതിൽ ചവിട്ടിത്തുറന്നുകൊണ്ടു അകത്തേക്ക് കടന്നുവരുമെന്നും ഉൾക്കിടിലത്തോടെ അവളോർത്തു.

13 Comments

  1. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  2. തരാം

  3. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  4. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  5. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  6. Waiting for the climax..

  7. Oru happy ending tarane

    1. തരാം

Comments are closed.