ഒരു വേശ്യയുടെ കഥ – 20 4035

“കരയുന്നതിനിടയിൽ എന്നെ മാന്തുകയും പിച്ചുകയും കടിക്കുകയുമൊക്കെ ചെയ്തിരുന്നെന്നു തോന്നുന്നു…..
സാരിയുടെയോ മറ്റോ കാര്യമാണെന്നാണ് സംശയം……!

പറഞ്ഞു കഴിഞ്ഞതും ഇടതുകൈകൊണ്ട് അവളുടെ ഭാഗത്തുള്ള കണ്ണും മുഖവും മറച്ചു പിടിച്ചുകൊണ്ടു അന്നു രാത്രിയിൽ ചുവന്ന കോട്ടൺ സാരി കട്ടിലിൽ താഴേക്കു ഊർന്നു വീണതുപോലെ അയാൾ പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു ……!

അയാളുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖം ലജ്ജയാൽ ചുവന്നു തുടുത്തു പോയി…..!

“മനുഷ്യനായാൽ കുറച്ചെങ്കിലും നാണം വേണം……
ഒരു നല്ല വഴിക്ക് ഇറങ്ങുമ്പോൾപ്പോലും ഇതുമാത്രമാണ് ചിന്ത……”

അയാൾ പറയുന്നതു ആരെങ്കിലും കേട്ടിരിക്കുമോയെന്നു ജാള്യതയോടെയും ലജ്ജയോടെയും ആശങ്കയോടെയും ചുറ്റും നോക്കിയശേഷമാണ് അരിശത്തോടെ പല്ലുകൾ കടിച്ചും നാണംകൊണ്ടു മുഖമുയർത്താതെയും ചുമലിൽ കിടന്നിരുന്ന വാനിറ്റി ബാഗെടുത്തു അയാൾക്ക്‌ നേരേ നീട്ടുമ്പോഴേക്കും അപകടം മുൻകൂട്ടി കണ്ടിരുന്ന അയാൾ ദൂരേക്ക് ഒഴിഞ്ഞു മാറിയിരുന്നു.

അയാൾ പറഞ്ഞത് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നറിയുവാൻ അവൾ ഒരിക്കൽ കൂടി നാലുപാടും മിഴികളോടിച്ചു .

ഭാഗ്യം അടുത്തൊന്നും ആരുമില്ല….!

അയാളുടെ മുഖത്തേക്ക് അരിശത്തോടെ നോക്കിയപ്പോൾ അയാൾ കണ്ണും മുഖവും മൂടിക്കൊണ്ടു ആ രംഗം ഓർതോർത്തു ചിരിക്കുകയാണ്….!
അതുകണ്ടപ്പോൾ അവൾക്കു ചിരിയും കരച്ചിലും ഒരുമിച്ചു വരുന്നുണ്ടായിരുന്നു.

മറ്റൊരു വഴിയില്ലാത്തതുകൊണ്ടും ആശുപത്രിയായിപ്പോയതുകൊണ്ടും അയാളെ. നോക്കി കൊഞ്ഞനം കുത്തിയും മുഖംകൊണ്ടു പലവിധ ഗോഷ്ടികൾ കാട്ടിയും അവൾ അരിശം തീർത്തു്.

“ഞാൻ തമാശ പറഞ്ഞതാണ് പോട്ടെ കാര്യമാക്കേണ്ട കെട്ടോ …..
വാ….നമുക്കു പോകാം…..”

ചിരി അല്പമൊന്നാടങ്ങിയപ്പോഴാണ് അവളുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് അയാൾ അങ്ങനെ പറഞ്ഞത്

“വേണ്ട…..എന്നോടു മിണ്ടേണ്ട…..
എന്നെ തൊടുകയും വേണ്ട ഞാൻ ഒറ്റയ്ക്ക് വന്നോളും…..”

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.