ഒരു വേശ്യയുടെ കഥ – 20 4035

“എന്താ പറഞ്ഞത് ……”

വ്യക്തമായി കേൾക്കാത്തതു കൊണ്ടാണ് അവർ ചോദിച്ചത് .

“സാധാരണ അങ്ങനെയാണല്ലോ പതിവ് എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവും കരച്ചിൽ….
അതാണ് പറഞ്ഞത്……”

മറുപടി കൊടുത്തു.

“ഓ……അങ്ങനെ …..”

അയാളുടെ മറുപടി കേട്ടപ്പോൾ ഒഴുക്കൻമട്ടിൽ പറഞ്ഞുകൊണ്ട് അവളും ചിരിച്ചു.

“മായേ….ഞാൻ ഒരു സംശയം ചോദിക്കട്ടെ….”

എന്തോ കാര്യമായി ചോദിക്കാനുള്ളതുപോലെ ഒരു നിമിഷം നിന്നതിനു ശേഷം തന്നോടു ചേർന്നു മുട്ടിയുരുമ്മി നടന്നു കൊണ്ടുള്ള അയാളുടെ ചോദ്യം കേട്ടപ്പോൾ എന്താണെന്ന ജിജ്ഞാസയിടെ അവൾ തലയുയർത്തി മുഖത്തേക്കു നോക്കി.

“നല്ല ആരോഗ്യമൊക്കെയുണ്ടല്ലോ വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെയെന്ന് ഞാൻ ചോദിച്ചപ്പോഴല്ലേ അന്നു മായ മുറിയിൽ വന്നപ്പോൾ ആദ്യമായി കരഞ്ഞത്…..”

” ഒന്നുപോയേ ……!
വേറെയൊന്നും ചോദിക്കാനില്ലേ…..! എനിക്കറിയില്ല ….!.”

ചോദ്യം വേറെയേതോ കുസൃതി യിലേക്കാണ് വഴിതിരിഞ്ഞു പോകുന്നതെന്ന് മനസ്സിലായപ്പോൾ മുട്ടിയുരുമ്മി നടക്കുകയായിരുന്ന അയാളെ തള്ളിമാറ്റിക്കൊണ്ട് ഇടനാഴിയിലെ ഭിത്തിയിലേക്കു നോക്കിയാണ് അവൾ മറുപടി കൊടുത്തത് .

“മുറിയിലെ ലൈറ്റണച്ചപ്പോഴാണ് രണ്ടാമതും കരഞ്ഞത് ……
അതെന്തിനായിരുന്നു……!

മൂക്കത്തകെവിരൽചേർത്തുകൊണ്ടു് എന്തോ ഗൗരവമായി ആലോചിക്കുന്നതുപോലെ ആലോചിച്ചുകൊണ്ടാണ് ചേർന്നുനടക്കുന്നതിനിടയിൽ കുസൃതി കണ്ണുകളോടെ അവളെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞത് .

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.