ഒരു വേശ്യയുടെ കഥ – 20 4035

അതോർത്തപ്പോൾ തന്നെ അവൾക്ക് ഉൾക്കിടിലം തോന്നി .

വേണ്ട അനിലേട്ടനു നല്ലൊരു ജീവിതമുണ്ടാകട്ടെ…..
ഒരു നിസ്സാര കാര്യസാധ്യത്തിനുവേണ്ടി കണ്ടവരുടെ കൂടെയൊക്കെ കിടക്ക പങ്കിടുവാൻ തയ്യാറായ പിഴച്ചവളായ താനൊരിക്കലും അയാളുടെ നല്ല ഭാവിക്കും ജീവിതത്തിനും വിളങ്ങുതടിയാകരുത്……
ഒഴിഞ്ഞുമാറണം……

നാട്ടിൽ എത്തുന്നതിനുമുന്നേ അനിലേട്ടനെകൊണ്ടു വേറൊരു കല്യാണം കഴിക്കാനുള്ള തീരുമാനം എടുപ്പിക്കണം …..
നല്ല പോലെ സ്നേഹിക്കാൻ കഴിയുന്ന ഭാര്യയും നല്ലൊരു കുടുംബ ജീവിതവും ആ നല്ല മനുഷ്യനു ലഭിക്കട്ടെ …..
അല്ലാതെ തന്നെപ്പോലൊരു പിഴച്ച സ്ത്രീക്കു അയാൾക്കുമുന്നിൽ നിൽക്കുവാൻ പോലും യോഗ്യതയോ അർഹതയോയില്ല അവൾ മനസ്സിൽ ഉറപ്പിച്ചു .

“എത്രനേരമായി ഞാനിവിടെ കാത്തുനിൽക്കുന്നു മായേ…..
ഇത്രയും നേരം അവിടെ എന്തെടുക്കുകയായിരുന്നു ……”

അവൾ അടുത്തെത്തിയപ്പോൾ അവളുടെ കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിക്കു കൈനീട്ടികൊണ്ടാണ് അയാൾ ചോദിച്ചത് .

“ഞാൻ മുറിയിലാകെ ഒന്നുകൂടി നോക്കുകയായിരുന്നു അതാണ് ഇത്രയും വൈകിയത്……”

മനസ്സിലെ ചിന്തകൾ പുറത്തു കാണാതിരിക്കുവാൻ പ്രസന്നതയോടെ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും മനസിലെ അസ്വസ്ഥതകൾ കാരണം തന്റെ ചിരിപോലും വികൃതമായി പോയോയെന്ന് മറുപടി കേട്ടപ്പോൾ അയാൾ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നതു് കണ്ടപ്പോഴാണ് അവൾക്ക് സംശയം തോന്നിയത് .

“എല്ലാം മായ പിടിക്കേണ്ട ആ സഞ്ചിയിങ്ങു തന്നേക്കൂ ഞാൻ പിടിക്കാം…..”

അവളുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് അയാൾ വീണ്ടും പറഞ്ഞത്.

” ഇതു് ഞാൻ പിടിച്ചോളാം സഹായിക്കണമെന്നും നിർബന്ധമാണെങ്കിൽ ദ…… ഇതു തോളിൽ തൂക്കിക്കോളൂ……”

കുസൃതിചിരിയോടെ അങ്ങനെ പറഞ്ഞുകൊണ്ടവൾ തന്റെ തോളിലുള്ള വാനിറ്റിബാഗെടുത്തു് അയാൾക്ക് നേരെ നീട്ടി.

അപ്പോഴാണയാൽ അവളുടെ ബാഗ് ശ്രദ്ധിച്ചത് പഴകിയതുകൊണ്ടാകണം അവിടവിടെയായി തുന്നിച്ചേർത്തതു ഇളകിപോയിട്ടുണ്ട് ….!
ബാഗിന്റെ സൈഡിലുള്ള സിബ്ബ് ഇളകിപ്പോയതുകൊണ്ടാണെന്ന് തോന്നുന്നു സേഫ്റ്റിപിന്നുകൊണ്ടു അഡ്ജസ്റ്റ് ചെയ്തിറ്റുമുണ്ട്……!

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.