ഒരു വേശ്യയുടെ കഥ – 20 4035

പാവം അനിലേട്ടനെ ഇന്നു പരസ്പരം പിരിഞ്ഞാൽ പിന്നെയൊരിക്കലും തമ്മിൽ കാണില്ലെന്നും …..
ഇതുപോലെ ഇടപഴകുവാനും …….
സംസാരിക്കുവാനും …..
ഇണങ്ങാനും പിണങ്ങാനും …
കഴിയില്ലെന്നോർക്കുമ്പോൾ നെഞ്ചു പൊടിയുന്ന വേദനയുണ്ട്.

പക്ഷേ …..
മൂന്നു വർഷത്തോളമായി വരണ്ടു കിടന്നിരുന്ന തന്റെ ജീവിതമെന്ന മരുഭൂമിക്കു രണ്ടുദിവസം മാത്രം അനുഭവിക്കാൻ ഭാഗ്യമുണ്ടായ ഒരു നനുത്ത മഴയായിരുന്നു അയാളെന്നു അവൾക്കു തോന്നി …..!
സ്നേഹിക്കുവാനും….
മനസ്സിലാക്കുവാനും ……
ഉൾക്കൊള്ളുവാനും ……
തഴുകുവാനും ….
തലോടുവാനും….
കഴിവുള്ള നനുനനുത്ത മഴ …..!

ആ മഴയിൽ മനസ്സിനുള്ളിൽ പൊട്ടിമുളച്ചു തുടങ്ങിയ സന്തോഷത്തിന്റെ പുൽനാമ്പുകൾ ഒരുപക്ഷേ കരിഞ്ഞുപോകുമായിരിക്കും….!

വിലക്കുകൾ ലംഘിച്ചുകൊണ്ടു മനസ്സിനുള്ളിൽ മൊട്ടിട്ടു തുടങ്ങിയ സ്വപ്നങ്ങളുടെ പൂമൊട്ടുകളെല്ലാം വാടി കൊഴിയുമായിരിക്കും …..!

തന്റെ ദയനീയതയും നിസ്സഹായതയും ഓർത്തു് കരഞ്ഞപ്പോൾ സാന്ത്വനിപ്പിക്കാനാനായെത്തിയ അയാളുടെ ചുണ്ടുകളുടെയും വിരലുകളുടെയും മാന്ത്രിക സ്പർശനമേറ്റിടത്തൊക്കെ എവിടെയൊക്കെയോ നിന്നും ഉറവപൊട്ടുവാൻ വെമ്പിനിന്നിരുന്ന നീർച്ചാലുകളൊക്കെ വീണ്ടും വരണ്ടുണങ്ങി പോയേക്കാം…….

എങ്കിലും സാരമില്ല ആർക്കോ സ്വന്തമാക്കുവാൻ അർഹതയുള്ള……
ആരുടെയോ സ്വന്തമാകുവാനുള്ള മഴയെ മരുഭൂമി സ്വന്തമാക്കുവാൻ മോഹിക്കരുത് ……
കൂടെ കൂട്ടുവാനും കൊതിക്കരുത് …..!

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.