ഒരു വേശ്യയുടെ കഥ – 20 4035

മുറിയിൽനിന്നും പുറത്തിറങ്ങുന്നതിനു മുന്നേ രാത്രിയിൽ ഒരു അന്യപുരുഷന്റെ കൂടെ ആദ്യമായി സുരക്ഷിതയായി കിടന്നുറങ്ങിയ കട്ടിലിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിക്കൊണ്ട് അവൾ തന്നോടുതന്നെ ചോദിച്ചു ……!

അനിലേട്ടന്റെ ചൂടുള്ള നിശ്വാസം മുഖത്തും തട്ടിയപ്പോൾതന്നെ താനും ഒരുനിമിഷം ദുർബലയായി പോയിരുന്നില്ലേ…….!

എന്തിനുവേണ്ടിയും തന്റെ മനസും ശരീരവും താനറിയാതെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ലെ…. ..!

പുറമേ എന്തൊക്കെയോ ന്യായീകരണങ്ങൾ പറഞ്ഞാലും ഉറക്കമില്ലാതെ കഴിഞ്ഞ രാത്രിയിൽ അയാളുടെ കാൽ പെരുമാറ്റവും അനക്കവും പ്രതീക്ഷിച്ചുകൊണ്ട് ശ്വാസമടക്കി പിടിച്ചു കിടന്നിരുന്നത് ഭയാശങ്കകൾ കൊണ്ടുമാത്രമാണോ…..

സത്യത്തിൽ രാത്രിയുടെ ഏതോ യാമത്തിലെ ഏതോ ഒരു നിമിഷത്തിൽ ഒരിക്കലെങ്കിലും അനിലേട്ടന്റെ ചൂടുള്ള നിശ്വാസം അറിയുവാനും ചുടുചുംബനങ്ങളേൽക്കുവാനും കരലാളനകൾ ഏറ്റുവാങ്ങുവാനും തനിക്കുള്ളിലെ സാധാരണ സ്ത്രീയുടെ മനസ്സും ശരീരവും ആഗ്രഹിച്ചിരുന്നില്ലേ…….!

മൂന്നുവർഷത്തിനുശേഷം ആദ്യമായി തഴുകിയും തലോടിയും കൊഞ്ചിച്ചും തൻറെയുള്ളിലെ സ്ത്രീയെ ഉണർത്തിയിരുന്ന അയാളുടെ സാന്നിധ്യം ഒരിക്കൽക്കൂടി ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചിരുന്നു എന്നതല്ലേ സത്യം…..!

അതോർത്തപ്പോൾ പെട്ടെന്നവൾ ചുണ്ടിൽ ഊറിക്കൂടിയ ചിരിയോടെ തലകുടഞ്ഞു.

വാതിലടച്ചു പുറത്തിറങ്ങുവാൻ ഒരുങ്ങുമ്പോഴാണ് ആവശ്യമില്ലാത്തതിനാൽ കളയുവാൻ നിർദ്ദേശിച്ചുകൊണ്ട് അയാൾ കട്ടിലിൽ മാറ്റിയിട്ടിരിക്കുന്ന അയാളുടെ മുഷിഞ്ഞ ടീഷർട്ട് അവളുടെ ശ്രദ്ധയിൽപ്പെട്ടത് .

എന്തോ അതവിടെ ഉപേക്ഷിച്ചു പോകുവാൻ മനസ് അനുവദിച്ചില്ല ….!

വേഗം മടങ്ങിപ്പോയി ടീഷർട്ടെടുത്തു മണത്തുനോക്കി …..!

അയാൾ ഉപയോഗിക്കുന്ന ഏതോ വിലകൂടിയ പെർഫ്യൂമിന്റെയും മുന്തിരിച്ചാറിന്റേതുപോലുള്ള അയാളുടെ വിയർപ്പിന്റെയും ഗന്ധം …..!

സംശയത്തോടർ അവൾ മാറിൽ നിന്നും സാരിയുടെ തുമ്പു വലിച്ചെടുത്തു മണത്തുനോക്കി ……!

ഒരു നിമിഷം അയാളുടെ നെഞ്ചോടു ചേർന്നു സ്വയം മറന്നു ഒട്ടിനിന്നുപോയതുകൊണ്ടാവണം അവിടെയും അയാളുടെ ഗന്ധമാണെന്നു അവൾക്കു തോന്നി …..!

അവൾ വേഗം അയാളുടെ മുഷിഞ്ഞ ടീഷർട്ടു ഭംഗിയായി മടക്കിയ ശേഷം നിധിപോലെ ബാഗിനുള്ളിലേക്ക് തിരുകികൊണ്ടു ധൃതിയിൽ മുറിയിൽ നിന്നും പുറത്തിറങ്ങി വാതിലടക്കുമ്പോൾ എന്തിനാണെന്നറിയില്ല ഒരിക്കൽ കൂടി അവളുടെ കണ്ണുകൾ നിറഞ്ഞു……!

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.