തന്റെ നെഞ്ചകം പിളർന്നു പോകുന്നതുപോലെയാണ് ആ കാഴ്ച കണ്ടപ്പോൾ അയാൾക്ക് തോന്നിയത്…..!
ഡോക്ടർമാരും ജീവനക്കാരും രോഗികളും വരുകയും പോവുകയും രാവിലെയുള്ള തിരക്കിനിടയിൽ അയാൾ വണ്ടി വേഗത്തിൽ മുന്നോട്ടെടുത്തു അവളുടെ അടുത്തെത്തി ഗ്ലാസ് താഴ്ത്തിയശേഷം രണ്ടുമൂന്നുതവണ ഹോണടിച്ചെങ്കിലും അവൾ കരച്ചിൽ നിർത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല …….!
പകരം മതിലിന്റെ തിരിഞ്ഞുനിന്നുകൊണ്ട് ഒന്നുകൂടി മതിലിനോട് ചേർന്നുനിന്നു കരച്ചിൽ തുടരുകയാണ് ചെയ്തത്…..!
ഹോസ്പിറ്റലിലെ ഇടുങ്ങിയ ഗേറ്റിനുമുന്നിലായതുകൊണ്ടു വണ്ടിയിൽനിന്നും ഇറങ്ങുവാനോ അവളെ പിടിച്ചുകൊണ്ടു വരുവാനോ സാധിക്കില്ല ….!
വഴി ബ്ലോക്കാകുന്നതുകാരണം പിറകിൽ നിന്നും സെക്യൂരിറ്റിക്കാരൻ ചെവിയടച്ചു പോകുന്ന രീതിയിൽ ഇടതടവില്ലാതെ വിസിലടിച്ചു കൊണ്ടിരിക്കുകയാണ് …..!
അവളെ വിളിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ കരച്ചിൽ കണ്ടതിലുള്ള സങ്കടം കൊണ്ടു തൊണ്ട അടഞ്ഞുപോയതു കാരണം ശബ്ദവും പുറത്തേക്ക് വരുന്നില്ലെന്നു തോന്നി…..!
“മായേ…..
അങ്ങോട്ടേക്ക് വരൂ…..
ഞാനിവിടെയുണ്ട് ……”
കാറിലിരുന്നുകൊണ്ടു ഒരു വിധമാണ് വിളിച്ചുപറഞ്ഞത്.
പക്ഷെ …..
പുറത്തുനിന്നും കേൾക്കുന്നവർക്ക് അതൊരു കൂവലും അലർച്ചയുമായിരുന്നൊന്നും …..! ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും…..! അയാൾ അറിഞ്ഞില്ല …..!
കാരണം അവിടെ കണ്ണിലും മനസ്സിലും അപ്പോൾ അവളും അവളുടെ സങ്കടവും മാത്രമായിരുന്നു…..!
പ്രപഞ്ചത്തിലെ ഏതോ കോണിൽ നിന്നുമെന്നപോലെയാണ് അയാളുടെ ശബ്ദം അവളുടെ കാതുകളിലേക്ക് ഇരമ്പിയെത്തിയത്….!
മുഖത്തുനിന്നും സാരിത്തുമ്പു മാറ്റിക്കൊണ്ടു ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയപ്പോൾ കാറിനുള്ളിലിരിക്കുന്ന അയാളെ കണ്ടതും …..
താൻ ആരാണെന്നും ……
എന്താണെന്നും …..
പരിസരം ഏതാണെന്നും …..
മറന്നുകൊണ്ടു ഒരു തള്ളപ്പശുവിനെ കണ്ടുകിട്ടിയിരിക്കുന്ന കിടാവിനെപോലെ അയാളുടെ അടുത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു….!
??
?????????
ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???
Pls post the next.part
ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……
Entha ethra thamasam
Adutha bhakathinu enthey ethra thamasam,,?
എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്
pidichiruthi kalanju..bakki pettennidane bro
Sooper …ninga poliyanu bhai