ഒരു വേശ്യയുടെ കഥ – 20 4035

Oru Veshyayude Kadha Part 20 by Chathoth Pradeep Vengara Kannur

Previous Parts

അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനുശേഷം രണ്ടു നിമിഷം കൂടെ അവൾ അവിടെത്തന്നെ തരിച്ചിരുന്നു…..!

അപ്രതീക്ഷിതമായി നെറ്റിയിൽ പതിഞ്ഞിരുന്ന അയാളുടെ ചുണ്ടുകളേൽപ്പിച്ച തരിപ്പിലായിരുന്നു അവൾ .

ആശുപത്രി മുറിയിലെത്തിയ ശേഷം പലതവണ പല സാഹചര്യങ്ങളിൽ അയാളുടെ ചുണ്ടുകൾ തന്റെ നെറ്റിത്തടത്തേയും മൂർധാവിനെയും തേടിയെത്തിയിരുന്നെങ്കിലും അതൊക്കെ ചുട്ടുപൊള്ളുന്ന തന്റെ മനസ്സിനെ തണുപ്പിക്കുവാനുള്ള യാദൃശ്ചികവും പതുപതുത്തതുമായ മഞ്ഞുകട്ടകൾ പോലെ തണുപ്പുള്ള ചുംബനങ്ങളായിരുന്നു.

പക്ഷേ ……
ഇന്നു നെറ്റിയിൽ അമർന്നിരിക്കുന്ന ചുണ്ടുകൾക്ക് വല്ലാത്തൊരു ചൂടായിരുന്നു…..! ചുണ്ടിൽ നിന്നും സിരകളിലേക്കു പടരുന്ന ചൂട്….!
അയാൾ ഒന്നുകൂടി ആഞ്ഞുപുൽകിയിരുന്നെങ്കിൽ …..
ഒരുപക്ഷേ താനും അനിലേട്ടനെ…..!

“പാവം…..അനിലേട്ടൻ തന്റെ കാര്യങ്ങൾ ക്കുവേണ്ടി ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട്……

സ്നേഹവും അനുകമ്പയും സഹാനുഭൂതിയും ഒക്കെയുള്ള നല്ലൊരു മനുഷ്യൻ……”

അവൾ മനസ്സിൽ മന്ത്രിച്ചു.

ആ മനസ്സിന്റെ നന്മയേയും സത്യസന്ധതയെയും ആത്മാർത്ഥതയെയും കുറിച്ചു മനസ്സിലാക്കുവാൻ ഇന്നലെ കഴിഞ്ഞുപോയ ഒരൊറ്റ രാത്രി മാത്രം മതി……!

തന്നോടു ഒരുപാടൊരുപാട് ഇഷ്ടവും അതിനേക്കാൾ കൂടുതൽ അഭിനിവേശവും ഉണ്ടായിരുന്നിട്ടും എത്ര ആത്മസംയമനത്തോടെയാണ് തൊട്ടടുത്തുണ്ടായിട്ടും ഇന്നലെ രാത്രിയിൽ പിടിച്ചുനിന്നത് ……!

അതൊരു പക്ഷേ തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാകാം ……!
അവൾ മനസ്സിലോർത്തു.

രാത്രിയുടെ ഏതോ യാമത്തിലെപ്പോഴോ മനസിന്റെ നിയന്ത്രണം നഷ്ടമായ ഏതോ നിമിഷത്തിലായിരിക്കണം തന്റെ അടുത്തു വന്നതും ചുംബിക്കുവാനാഞ്ഞതും അവസാനം എന്തോ ഓർത്തുകൊണ്ടു വേണ്ടെന്നുവെച്ചു പുതപ്പിച്ചു മടങ്ങിയതും….!

ആത്മനിയന്ത്രണം നഷ്ടപ്പെട്ട ആ ഒരു നിമിഷത്തിൽ അയാൾ വേറെ എന്തിനെങ്കിലും മുതിർന്നിരുന്നെങ്കിൽ താൻ അയാളെ എതിർക്കുമായിരുന്നോ…….?

10 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ആ കാല് തൊട്ടൊന്ന് നമസ്ക്കാരിച്ചോട്ടേ ???

  2. Pls post the next.part

  3. ദിവസം എത്ര പ്രാവശ്യം ഞങ്ങൾ വന്നു check ചെയ്യും ഭായ്…. ഇങ്ങനെ കാത്തിരിപ്പിക്കരുത്.. next part…വേഗം പോരട്ടേ……

  4. Entha ethra thamasam

  5. Adutha bhakathinu enthey ethra thamasam,,?

  6. ലക്ഷ്മി എന്ന ലച്ചു

    എത്ര ദിവസം ആയീന്ന്റിയോ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട്

  7. pidichiruthi kalanju..bakki pettennidane bro

  8. Sooper …ninga poliyanu bhai

Comments are closed.