അത്തരക്കാർ എപ്പോഴും കൂടെ കരുതാറുള്ള വാനിറ്റിബാഗോ പ്ലാസ്റ്റിക് സഞ്ചിയോ ഒന്നുമില്ല കൈയിൽ ആകെ മൊബൈൽ സൂക്ഷിക്കുവാൻ പാകത്തിലുള്ള ചെറിയൊരു പാഴ്സ് മാത്രമേയുള്ളൂ……
കണ്ണുകളിൽ ഭയമാണെങ്കിൽ മൊത്തത്തിൽ നോക്കിയാൽ ഒരു തരം നിസംഗത.
മുഖവും രൂപവും കണ്ടാൽതന്നെ അഷ്ടിക്കു വകകണ്ടെത്തുവാനായി ഈ മാർഗ്ഗം തെരഞ്ഞെടുത്ത പാവപ്പെട്ട ഏതോ കുടുംബത്തിൽ നിന്നുള്ളതാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകുമായിരുന്നു.
അല്ലെങ്കിൽ ഏതോ ആരുടെയോ ട്രാപ്പിൽപെട്ട് അബദ്ധത്തിൽ വഴി തെറ്റിയവൾ…..
റൂംബോയിയുടെ പിറകെ അകത്തുകയറിയ അവൾ അയാളെയൊന്നു ശ്രദ്ധിക്കുകയോ നോക്കുകപോലും ചെയ്യാതെ പതിയെ മുന്നോട്ടു നടന്നുചെന്നു ഒരു രാത്രിക്കുവേണ്ടി വിലയിട്ടുവാങ്ങിയവൻ കൊന്നാലും തിന്നാലും വളർത്തിയാലും തനിക്കൊന്നുമില്ലെന്ന ഭാവത്തിൽ കട്ടിലിന്റെ മറുവശത്ത് ചുമരും ചാരി നിസംഗതയോടെ നിൽക്കുന്നത് ഒളികണ്ണാലെ അയാൾ ശ്രദ്ധിച്ചു.
“സാർ ഇനി ഞാൻ പൊയ്ക്കോട്ടെ…….”
അയാളെയും അവളെയും മാറിമാറിനോക്കിക്കൊണ്ടു ഒരു വഷളൻ ചിരിയോടെ തലയിൽ ചറപറമാന്തിക്കൊണ്ടുള്ള റൂംബോയിയുടെ ചോദ്യംകേട്ടപ്പോഴാണ് അയാൾ അവളിൽ നിന്നും ശ്രദ്ധതിരിച്ചത്.
കണ്ണുകൊണ്ടവളെ ഭോഗിക്കുന്നതിടയിൽ രതിമൂർച്ചയ്ക്കുമുന്നേ രസച്ചരട് പൊട്ടിച്ചതിന്റെ നീരസത്തോടെ് അവന്റെ മുഖത്തേയ്ക്ക് നോക്കിയശേഷമാണ് മേശയുടെ മുകളിലുണ്ടായിരുന്ന പാഴ്‌സെടുത്തു തുറന്നു അഞ്ഞൂറ് രൂപയുടെ നോട്ടെടുത്ത് നീരസത്തോടെ നീട്ടിയത്.
“സർ കഴിക്കുവാൻ ഭക്ഷണം വല്ലതും വേണോ…..”
??
?
???????
❤️❤️